
ലളിതാ സഹസ്രനാമത്തിൽ നിന്ന് എടുത്ത പേര്, രാജകുമാരിക്ക് മനോഹരമായ പേര് നല്‍കി റാം ചരണും ഉപാസനയും; സ്വര്‍ണ്ണ തൊട്ടില്‍ സമ്മാനിച്ച് മുകേഷ് അംബാനി
തെന്നിന്ത്യന്‍ സൂപ്പര്‍ സ്റ്റാര്‍ റാം ചരണിനും ഭാര്യ ഉപാസനയ്ക്കും ജൂണ്‍ 20നാണ് കുട്ടി ജനിച്ചത്. ഇവരുടെ വിവാ ഹം കഴിഞ് പതിനൊന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇരുവര്‍ക്കും കുട്ടി ജനിച്ചത്. നടന്‍ ചിരഞ്ജീവിയുടെ കുടും ബത്തിന്റെ ഇളം തലമുറക്കാരിയാണ് പിറന്നത്. കുഞ്ഞ് രാജകുമാരിയുടെ വരവ് താര കുടുംബം വന്‍ ആഘോഷ മാക്കിയിരിക്കുകയാണ്. ഞങ്ങള്‍ക്ക് എല്ലാവര്‍ക്കും ഇഷ്ടമുള്ള ദിവസമായ ചൊവ്വാഴ്ചയാണ് കുഞ്ഞ് ജനിക്കുന്നത്. അവള്‍ ജനിച്ചത് ശുഭ മുഹൂര്‍ത്തത്തിലാണ്. കുഞ്ഞിന്റേത് സവിശേഷ ജാതകമാണ്. പുണര്‍തം നക്ഷത്രത്തിലാണ് കുട്ടിയുടെ ജനനമെന്നും ശ്രീരാമന്റെ നക്ഷത്രമാണിതെന്നും ചിരഞ്ജീവി വ്യക്തമാക്കി യിരുന്നു.

2012ല്‍ വിവാഹം കഴിഞ്ഞ ഉപാസനയും റാം ചരണും തങ്ങള്‍ക്കു കുട്ടിയെ നോക്കാനുള്ള സാമ്പത്തിക സ്ഥിതി ആയിട്ട് മാത്രമേ കുട്ടിയെ സ്വീകരിക്കുകയുള്ളുവെന്ന് വ്യക്തമാക്കിയിരുന്നു.എന്നാല് അപ്പോളോ എന്ന ആശുപത്രി ശ്യംഖലയുടെ സ്ഥാപകനായ പ്രതാപ് സി റെഡ്ഢിയുടെ ചെറു മകളും ആശുപത്രിയുടെ വൈസ് പ്രസിഡന്റും ട്രു ജെറ്റ് എന്ന എയര്‍ലൈന്‍സ് ഉള്‍പ്പടെ 9000 കോടിയുടെ സ്വത്തുക്കളും കൂടാതെ ഒരു സിനിമയില്‍ തന്നെ കോടി കള്‍ പ്രതിഫലം വാങ്ങുന്ന തെന്നിന്ത്യയിലെ സൂപ്പര്‍ താരമായ ചിരഞ്ജീവിയുടെ ഭാര്യയുമായ ഉപാസനയുടെ ആ തുറന്ന് പറച്ചില്‍ ആരാധകരും ഉള്‍ക്കൊണ്ടിട്ടില്ല.

ആസ്തി വച്ച് നോക്കിയാല്‍ റാം ചരണിനെക്കാള്‍ വലിയ കോടീശ്വരിയാണ് ഉപാസന. ഇരുവരുടെയും മകള്‍ക്ക് കഴിഞ്ഞ ദിവസമാണ് പേരിട്ടത്. ക്ലിന്‍ കാര കൊഡിനേല എന്നാണ് മകള്‍ക്ക് ഇരുവരും പേര് നല്‍കിയിരിക്കു ന്നത്. ലളിതാ സഹസ്രനാമത്തിൽ നിന്ന് എടുത്ത പേര്, ആത്മീയ ഉണർവ് കൊണ്ടുവരുന്ന പരിവർത്തനാത്മകവും ശുദ്ധീകരിക്കുന്നതുമായ ഊർജ്ജത്തെ സൂചിപ്പിക്കുന്നു.വെന്നും ആ പേര് നല്‍കിയത് മകളുടെ ഗ്രാന്‍ പേരന്റ്‌സ് ആണെന്നും അതില്‍ വളരെ സന്തോഷമുണ്ടെന്നും ഉപാസന വ്യക്തമാക്കി.

രാജകുമാരിക്ക് നിരവധി വില കൂടിയ സമ്മാനങ്ങളും ലഭിച്ചിട്ടുണ്ട്.മുകേഷ് അംബാനിയും നിത അംബാനിയും റാം ചരണിന്റയും ഉപാസനയുടെയും മകള്‍ക്ക് സമ്മാനിച്ചത് കോടികള്‍ വിലയുള്ള സ്വര്‍ണ്ണ തൊട്ടിലാണെന്നാണ് പുറത്ത് വരുന്നത്. എന്നാല്‍ ഉപാസന പോന്നോമനയ്ക്കായി നേരത്തെ തന്നെ തൊട്ടില്‍ പണി കഴിപ്പിച്ചിരുന്നു. മനുഷ്യക്കടത്തില്‍ നിന്നും രക്ഷപ്പെട്ടവര്‍ സ്വന്തം കൈകള്‍ കൊണ്ട് പണിത തൊട്ടിലാണ് ഉപാസന മകള്‍ക്കായി മുന്‍കൂട്ടി തയ്യാറാക്കിയത്. പ്രത്യാശയെയും ആത്മാഭിമാനത്തെയും പ്രതിനിധാനം ചെയ്യുന്നതാണ് ഈ തൊട്ടിലെന്ന് ഉപാസന പറഞ്ഞിരുന്നു.