തെന്നിന്ത്യന്‍ നടന്‍ റാം ചരണിനും ഭാര്യ ഉപാസനയ്ക്കും കുട്ടി ജനിച്ചു; പതിനൊന്ന് വര്‍ഷത്തെ നീണ്ട കാത്തിരിപ്പിനൊടുവില്‍ കുഞ്ഞതിഥി എത്തിയ സന്തോഷം വന്‍ ആഘോഷമാക്കി താര കുടുംബം

തെന്നിന്ത്യയിലെ പ്രശസ്ത നടന്‍ റാം ചരണിനും ഭാ്യ ഉപാസനയ്ക്കും കുട്ടി ജനിച്ചു. വിവാഹം കഴിഞ്ഞ് പതി നൊന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇരുവര്‍ക്കും ആദ്യ കണ്‍മണി ജനിച്ചിരിക്കുന്നത്. ജൂണ്‍ 20 രാവിലെയാണ് ഹൈദരാബാദിലെ അപ്പോളോ ഹോസ്പിറ്റല്‍ ജൂബിലി ഹില്‍സില്‍ ഉപാസനയ്ക്ക് ഒരു പെണ്‍കുഞ്ഞ് പിറന്നു. കുഞ്ഞും അമ്മയും സുഖമായിരിക്കുന്നു എന്നാണ് മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നത്. കുടുംബം മുഴുവന്‍ പുതിയ അതിഥിയെ വരവേറ്റതിന്റെ സന്തോഷത്തിലാണ്.

കുറച്ച് നാളുകള്‍ക്ക് മുന്‍പ് റാം ചരണിന്‍രെ പിതാവായ ചിരഞ്ജീവി തന്നെയാണ് തങ്ങളുടെ വീട്ടിലേയ്ക്ക് കുഞ്ഞ തിഥി വരികയാണെന്നും അതിന്റെ സന്തോഷത്തിലാണ് കുടുംബമെന്നും ഉപാസനയ്ക്കും റാം ചരണിനും എല്ലാ വിധ ആശംസകളെന്നും ട്വിറ്റ് ചെയ്തത്. വിദേശത്ത് പഠിക്കുന്ന സമയത്താണ് ഉപാസനയും റാം ചരണും പ്രണയ ത്തിലാകുന്നത്.

പിന്നീട് 2012ലാണ് ഇരുവരും വിവാഹം കഴിക്കുന്നത്. വിവാഹം കഴിഞ്ഞ നാള്‍ മുതല്‍ കുട്ടികള്‍ വേണമെന്ന് കുടുംബം തന്നെ നിര്‍ബന്ധിച്ചിരുന്നുവെന്നും എന്നാല്‍ കുട്ടികളെ വളര്‍ത്താന്‍ മാതാവിനും പിതാ വിനും സാമ്പത്തികമായി സ്വയം പര്യാപ്തരായിട്ട് മാത്രമേ കുട്ടികള്‍ മതിയെന്ന തീരുമാനം താനും റാം ചരണും എടുക്കുകയായിരുന്നുവെന്നും അങ്ങനെ നീണ്ട കാത്തിരിപ്പുകള്‍ക്കൊടുവില്‍ ഇരുവര്‍ക്കും ഒരു പെണ്‍കുഞ്ഞ് എത്തിയിരിക്കുകയാണ്.

സറോഗസി വഴിയാകും ഉപാസനയ്ക്ക് കുട്ടി ജനിക്കുന്നതെന്നും പല റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ടോളിവുഡിലെ സൂപ്പര്‍ താരമായ ചിരഞ്ജീവിയുടെ മകന്‍ റാം ചരണ്‍ ചിരുതൈ ന്ന സിനിമയിലൂടെയാണ് അഭിനയത്തിലേയ്ക്ക് എത്തുന്നത് പിന്നീട് പുറത്ത് വന്ന മഗധീര എന്ന ചിത്രം താരത്തിന് സൂപ്പര്‍ സ്റ്റാര്‍ പദവി നേടിക്കൊടുത്തു. പിന്നീട് പല വന്‍ സിനിമകളുടെയും ഭാഗമായി മാറിയ റാം ചരണ്‍ രാജമൗലിയുടെ തന്നെ ചിത്രമായ ആര്‍ ആര്‍ ആര്‍ എന്ന ചിത്രത്തിലൂടെ പാന്‍ ഇന്ത്യന്‍ സ്റ്റാറെന്ന നിലയിലേക്ക് റാം ചരണ്‍ മാറി. നടന്റെ ഭാര്യ ഉപാസന അപ്പോളോ ആശുപത്രികളുടെ വൈസ് ചെയര്‍മാനും അപ്പോളോ എന്ന ആരോഗ്യ മേഖലകളുടെ സ്ഥാപകനായ പ്രതാപ് സി റെഡ്ഢിയുടെ ചെറു മകളുമാണ്. കുടുംബം മാത്മല്ല റാം ചരണിന്റെ ആരാധകരെല്ലാം തന്നെ കുഞ്ഞതിഥിയെ വരവേറ്റിരിക്കുകയാണ്.

Comments are closed.