മഹാ ലക്ഷ്മിയെ എന്നില്‍ നിന്നും പിരിക്കാന്‍ ആര്‍ക്കും പറ്റില്ല. ജയിലിലെ ദിവസങ്ങള്‍ ബുദ്ധിമുട്ടുള്ളതായിരുന്നു, ടോയ്‌ലറ്റ് ഉപയോഗിക്കാന്‍ പറ്റുമായിരുന്നില്ല; രവീന്ദര്‍ പറയുന്നു

സോഷ്യല്‍ മീഡിയയില്‍ വളരെ വൈറലായി മാറിയിരുന്ന വിവാഹമായിരുന്നു നിര്‍മാതാവ് രവീ ന്ദറിന്റെയും സീരിയല്‍ താരം മഹാ ലക്ഷ്മിയുടെയതും. ഇരുവരും പ്രണയിച്ചാണ് വിവാഹം കഴിച്ച
ച്ചത്. നിറവും സൗന്ദര്യവുമൊക്കെ നോക്കാതെ കാശ് മാത്രം കണ്ടാണ് മഹാ ലക്ഷ്മി രവീന്ദറിനെ പ്രണയിച്ചതെന്ന് സോഷ്യല്‍ മീഡിയയില്‍ നെഗറ്റീവുകള്‍ നിറഞ്ഞിരുന്നു. എന്നാല്‍ അത് സത്യ മില്ലെന്ന് ഇരുവരും തുറന്ന് പറഞ്ഞിരുന്നു. ഇരുവരും മുന്‍പ് വിവാഹം കഴിച്ചതാണ്. മഹാ ലക്ഷ്മിക്ക് ഒരു കുട്ടിയുമുണ്ട്. അടുത്തിടെയാണ് പണം തട്ടിപ്പ് കേസില്‍ രവീന്ദര്‍ ജയിലിലായത്. പവര്‍ പ്രോജ ക്ട് തുടങ്ങാമെന്ന് പറഞ്ഞാണ് രവീന്ദര്‍ 16 കോടിയോളം രൂപ നിക്ഷേപകരില്‍ നിന്ന് വാങ്ങിയെ ന്നും പ്രോജക്ട് തുടങ്ങാതിരുന്നിട്ടും തങ്ങളുടെ പണം തിരികെ നല്‍കിയില്ലെന്ന് കാണിച്ചാണ് പരാതിക്കാര്‍ രവീന്ദറിനെതിരെ കേസ് കൊടുത്തത്.

കഴിഞ്ഞ ദിവസം രവീന്ദറിന് ജാമ്യം ലഭിച്ചിരുന്നു. ഇപ്പോഴിതാ രവീന്ദര്‍ തനിക്ക് പറയാനുള്ള കാര്യങ്ങല്‍ വെളിപ്പെടുത്തുകയാണ്. ഇന്ത്യാ ഗ്ലിറ്റ്‌സ് തമിഴുമായുള്ള അഭിമുഖത്തില്‍ സംസാരി ക്കുക ആയിരുന്നു രവീന്ദര്‍. അമ്മയുടെ പ്രാര്‍ത്ഥന കൊണ്ടും ഭാര്യയുടെ പിന്തുണ കൊണ്ടുമാണ് ജയിലിലല്‍ നിന്ന് പുറത്ത് വരാനായതെന്ന് പറയുകയാണ് രവീന്ദര്‍. താന്‍ കേസില്‍ നിരപരാധി യാണ്. യഥാര്‍ത്ഥ മഹാലക്ഷ്മിയാണ് എന്റെ ഭാര്യ. മഹാ ലക്ഷ്മിയെ എന്നില്‍ നിന്നും പിരിക്കാന്‍ ആര്‍ക്കും പറ്റില്ല. കല്യാണം കഴിഞ്ഞ് ഒരു വര്‍ഷം ആയിട്ടേയുള്ളൂ.

സോഷ്യല്‍ മീഡിയയില്‍ അവള്‍ക്ക് കൊളാബ്‌റേഷന്‍ ഉണ്ട്. വാങ്ങുന്ന പണത്തിന് വേണ്ടി അഭി നയിച്ച് കൊടുക്കണം. എന്നാല്‍ ഭര്‍ത്താവ് ജയിലിലായിട്ടും എന്താണിങ്ങനെ ചെയ്യുന്നതെന്നാണ് പോസ്റ്റുകള്‍ക്ക് താഴെ വന്ന കമന്റുകള്‍. അന്ധമായി പ്രണയിക്കുന്ന ആളാണ് മഹാലക്ഷ്മി. നിനക്ക് ബുദ്ധിമുട്ടുണ്ടാക്കി എന്ന് ഞാന്‍ കുറ്റബോധത്തോടെ സംസാരിച്ചപ്പോള്‍ മുപ്പത് ദിവസം നിങ്ങളെ കാണാതിരിക്കാന്‍ എങ്ങനെ പറ്റുമെന്നാണ് മഹാലക്ഷ്മി ചോദിച്ചത്.

ജയിലില്‍ രാവിലെ ഏറ്റവും വലിയ ബുദ്ധിമുട്ട് ബാത്ത് റൂമില്‍ പോകുന്നതായിരുന്നു. എനിക്ക് സാധാരണ ടോയ്‌ലറ്റില്‍ ഇരിക്കാന്‍ പറ്റില്ലായിരുന്നു. ആ ബ്ലോക്കില്‍ ഒരു വെസ്റ്റേണ്‍ ടോയ്‌ലറ്റുണ്ട്. ജയില്‍പുള്ളികളിലെ ഒരു നേതാവ് തനിക്ക് ആ ടോയ്‌ലറ്റ് ഉപയോഗിക്കാന്‍ സഹായിച്ചെന്നും രവിന്ദര്‍ പറയുന്നു.

Articles You May Like

Comments are closed.