
സുധി ചേട്ടനെ കോട്ടയത്ത് അടക്കുന്നത് അമ്മ എതിര്‍ത്തിരുന്നില്ല. വ്യാജ വാര്‍ത്തകള്‍ ഏറെ വേദനിപ്പിച്ചു, ചേട്ടനുണ്ടായിരുന്നപ്പോള്‍ ഒരിക്കല്‍ പോലും എന്റെ കണ്ണ് നിറയേണ്ടി വന്നിട്ടില്ല; രേണു
കൊല്ലം സുധിയുടെ മരണവും മറ്റ് രണ്ട് താരങ്ങളുടെ അപകടവുമൊക്കെ കേരളക്കരയ്ക്ക് തന്നെ ഏറെ ദുഖം ഉണ്ടാക്കിയതായിരുന്നു. സുധിയുടെ ഭാര്യ രേണുവിന്റെയും മക്കളുടെയും കരച്ചില്‍ ആര്‍ക്കും കണ്ടു നില്‍ക്കാന്‍ പോലും ആകുമായിരുന്നില്ല. പിന്നീട് പല വ്യാജ വാര്‍ത്തകളും ഇവരെ പറ്റി വന്നിരുന്ന. ഹിന്ദുവായി പിന്നീട് ക്രിസ്ത്യാനി ആയി മാറിയ സുധിയെ ക്രിസ്ത്യന്‍ ആചാര പ്രകാരമാണ് കോട്ടയത്ത് അടക്കിയത്. എന്നാല്‍ സുധിയുടെ വീട് കൊല്ലമാണ്. മകനെ കാണാന്‍ അമ്മയ്ക്ക് വരാന്‍ സാധിക്കാത്തതിനാല്‍ കൊല്ലത്തെ വീട്ടിലും സുധിയുടെ മൃതദേഹം കൊണ്ടു പോയിരുന്നു. എന്നാല്‍ ചില മാധ്യമങ്ങള്‍ സുധിയ കൊല്ലത്ത് അടക്കണമായി രുന്നുവെന്നും അത് ചെയ്യാതിരുന്നതിനാല്‍ സുധിയുടെ വീട്ടുകാര്‍ക്ക് എതിര്‍പ്പുണ്ടായിരുന്നുവെന്നും പടച്ചു വിട്ടിരുന്നു.

അതേ പറ്റി അതിന്റെ സത്യാവസ്ഥയെ പറ്റി ഗ്രഹലക്ഷ്മിയോട് തുറന്ന് പറയുകയാണ് സുധിയുടെ സ്വന്തം രേണു. അനാവിശ്യമായ വാര്‍ത്തകള്‍ ഞങ്ങലെ വേദനിപ്പിച്ചിരുന്നുവെന്ന് രേണു പറയുന്നു. കോട്ടയം പാമ്പാടി റിഫോംഡ് ചര്‍ച്ച് ഓഫ് ഇന്ത്യയിലായിരുന്നു ശവസംസ്‌കാരം. സുധിച്ചേട്ടന്റെ അമ്മയടക്കമുള്ള ബന്ധുക്കള്‍ അതിനെ എതിര്‍ത്തെന്ന് വാര്‍ത്തള്‍ വന്നു. ചില യൂട്യൂബ് ചാനലുകളാണ് അത്തരം വാര്‍ത്തകള്‍ നല്‍കിയത്. അമ്മയ്ക്ക് സുധിച്ചേട്ടനെ അവസാനമായി കാണണമെന്നുണ്ടായിരുന്നു.

അതിന് വീട്ടില്‍ കൊണ്ടുചെല്ലണമെന്ന് പറഞ്ഞിരുന്നു. അല്ലാതെ മറ്റൊന്നും പറഞ്ഞിട്ടില്ല. രണ്ട് മതമാണെങ്കിലും വീട്ടുകാരും ഞങ്ങളും തമ്മില്‍ നല്ല അടുപ്പത്തിലായിരുന്നു. ഞങ്ങള്‍ കൊല്ലത്തേയ്ക്ക് പോകുമായിരുന്നു ഇടയ്ക്ക്. സുധി ചേട്ടന്റെ വീട്ടുകാരുടെ സമ്മതത്തോടെയാണ് ഇവിടെ അടക്കിയത്. സുധി ചേ്ട്ടന്‍ പോയതിന് ശേഷം ഇപ്പോള്‍ കരയാതിരിക്കാന്‍ ഞാന്‍ പഠിച്ചു. സുധി ചേട്ടന്‍ ഉള്ളപ്പോള്‍ ഒരിക്കലും എന്റെ കണ്ണ് നിറഞ്ഞിട്ടില്ല. മക്കളെ ഒരിക്കല്‍ പോലും വഴക്ക് പറയുകയോ തല്ലുകയോ ചെയ്യാത്ത അച്ഛനായിരുന്നു. കിച്ചുവിന് ആനിമേഷന്‍ പഠിക്കാന്‍ വലിയ ഇഷ്ടമാണ്.

എത്ര പൈസ ചെലവായാലും അവനെ അതിന് വിടണമെന്നായിരുന്നു ചേട്ടന്റെ ആഗ്രഹം. ഋതുക്കുട്ടനെ പൈലറ്റാക്കണമെന്നൊക്കെ പറയുമായിരുന്നു. എനിക്ക് ഒരു ജോലി അത്യാവിശ്യമാണെന്നും ഇനി അതു കൊണ്ട് വേണം എനിക്ക മക്കളെ വളര്‍ത്താനെന്നും രേണു പറയുന്നു. ഒരു കൊച്ചുവീടും മക്കളും ഭാര്യയുമായുമുള്ള സന്തോഷമുള്ള ജീവിതം സ്വപ്‌നം കണ്ട് ജീവിതത്തില്‍ വെളിച്ചം കണ്ട് തുടങ്ങിയപ്പോഴാണ് സുധിയെ മരണം തട്ടിയെടുത്തത്.