ഞാന്‍ വീണ്ടും വിവാഹം കഴിക്കുമോ എന്നാണ് ഇപ്പോള്‍ എല്ലാവര്‍ക്കും അറിയേണ്ടത്. സുധിയേട്ടനെ അല്ലാതെ മറ്റൊരാളെ ചിന്തിക്കാനാവില്ല; രേണു മനസ് തുറക്കുന്നു

കൊല്ലം സുദിയെന്ന കലാകാരന്റെ മരണം എല്ലാവര്‍ക്കും വളരെ ഞെട്ടലുണ്ടാക്കിയതായിരുന്നു. രണ്ട് മക്കളും ഭാര്യയുമൊത്ത് വളരെ സന്തോഷത്തോടെ ജീവിക്കുകയായിരുന്നു സുധി. തന്‍രെ സ്വപ്‌നമായ ഒരു വീട് തട്ടിക്കൂ ട്ടാനുള്ള പെടാപാടില്‍ ആണ് വിധി അപകട രൂപത്തില്‍ സുധിയെ തട്ടിയെടുക്കുന്നത്. സ്റ്റാര്‍ മാജിക്കിന്‍രെ ആരാ ധകര്‍ക്കെല്ലാം സുധിയെ വലിയ ഇഷ്ടമായിരുന്നു. കൊല്ലം സുധിയുടെ ഭാര്യ രേണു പങ്കിടുന്ന പോസ്റ്റുകളും ആരാ ധകര്‍ ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിത ഏറെ നാളുകള്‍ക്ക് ശേഷം വീണ്ടും ഒരു അഭിമുഖത്തില്‍ തന്റെയും മക്കളു ടെയും കാര്യങ്ങള്‍ തുറന്ന് പറയുകയാണ് രേണു. മഴവില്‍ കേരളത്തിന് നല്‍കിയ അഭിമുഖത്തില്‍ ഇപ്പോള്‍ താന്‍ നേരിടുന്ന പ്രധാനം ചോദ്യം രണ്ടാം വിവാഹത്തെ പറ്റിയാണ് എന്നുള്ളതാണ്. ബിഷപ്പ് നോബിള്‍ ഫിലിപ്പ് അമ്പല വേലില്‍ ആണ് സുധിയുടെ കുടുംബത്തിനായി വീട് വയ്ക്കാനായി സ്ഥലം നല്‍കിയത്. രണ്ട് മക്കളുടെയും പേരിലാണ് ആ വസ്തു രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ഫ്ളവേഴ്സ് ടീമിന്റെ സഹായത്തോടെ കേരള ഹോം ഡിസൈന്‍സ് എന്ന ഫെയ്സ്ബുക്ക് കൂട്ടായ്മ ആണ് ഇവര്‍ക്ക് വീട് പണിയുന്നത്. ‘കെഎസ്ബിയില്‍ നിന്ന് കറണ്ടിന്റെ കാര്യങ്ങള്‍ ശരിയായാല്‍ ഉടന്‍ പണി തുടങ്ങും. ആറ് ഏഴ് മാസം കൊണ്ട് പണി പൂര്‍ത്തിയാക്കുമെന്നും വീടിന്റെ പ്ലാന്‍ എല്ലാം തയ്യാറായിട്ടുണ്ടെന്നും രേണു പറ യുന്നു. മൂന്ന് ബെഡ്റൂം, അതില്‍ രണ്ടെണ്ണം അറ്റാച്ചഡ്, പിന്നെ കിച്ചണ്‍, സിറ്റൗട്ട്, ഹാള്‍, വര്‍ക്ക് ഏരിയ എന്നിങ്ങനെയാണ് പ്ലാനെന്നും രേണു വ്യക്തമാക്കി.

ഞാന്‍ വീണ്ടും വിവാഹം കഴിക്കുമോ എന്നാണ് ഇപ്പോള്‍ എല്ലാവര്‍ക്കും അറിയേണ്ടത്. ഞാന്‍ മരിക്കുന്നത് വരെ സുധി ചേട്ടന്റെ ഭാര്യയായി ജീവിക്കാനാണ് എനിക്കിഷ്ടം. മറ്റൊരു വിവാഹത്തെ കുറിച്ച് എനിക്ക് ചിന്തിക്കാ നാവില്ല. അത്തരത്തില്‍ ഞാന്‍ ചിന്തിക്കുന്നുമില്ല. സുഹൃത്തുക്കളും ബന്ധുക്കളുമൊക്കെ ചോദിക്കുന്നുണ്ട്. ഒരു ഘട്ടം കഴിയുമ്പോള്‍ കൂടെ ഒരാള്‍ വേണമെന്ന് തോന്നില്ലേ എന്ന്, ഒരിക്കലുമില്ല. എനിക്ക് അങ്ങനെ തോന്നില്ല. എനിക്ക് മറ്റൊരാളെ വേണ്ട. എന്റെ മനസ്സിലും ആ വീട്ടിലുമൊക്കെ സുധി ചേട്ടനാണ്.

അതില്‍ വേറെ ആര്‍ക്കും അവകാശവുമില്ല, സ്ഥാനവുമില്ല. സുധി ചേട്ടന്‍ ഇവിടെയൊക്കെ തന്നെയുണ്ട്. വീടി ന്റെ ചടങ്ങ് നടന്നപ്പോഴൊക്കെ സുധി ചേട്ടനും ഒപ്പമുണ്ടായിരുന്നു. രണ്ടു മക്കളെയും ചേര്‍ത്ത് പിടിക്കുമ്പോള്‍ സുധി ചേട്ടന്റെ സാന്നിധ്യം എനിക്ക് അറിയാന്‍ കഴിയുന്നുണ്ടെന്നും രേണു പറയുന്നു.

Articles You May Like

Comments are closed.