എത്ര പിണങ്ങിയാലും ഒരാള്‍ക്ക് ഒരാളില്ലാതെ പറ്റില്ലാന്ന് തോന്നും; സന്തോഷ വാര്‍ത്തയുമായി രശ്മി അനില്‍

നിരവധി ടെലിവിഷന്‍പരമ്പരകളിലും സിനിമകളിലും സജീവമായിരിക്കുന്ന വ്യക്തിയാണ് രശ്മി അനില്‍. നിരവദി ആരാധകരും രശ്മിക്കുണ്ട്. കഴിഞ്ഞ ദിവസമാണ് വിവാഹ വാര്‍ഷികം ആഘോഷിച്ചതിനെ പറ്റി രസ്മി കുറിപ്പ് പങ്കുവച്ചത്. അത് ആരാധകരും ഏറ്റെടുത്തിരുന്നു. തന്റെ വിവാഹം കഴിഞ്ഞിട്ടിപ്പോള്‍ പതിനേഴ് വര്‍ഷ മായെന്നും വിവാഹത്തിന്റെ ആദ്യ വര്‍ഷങ്ങലില്‍ വളരെ ബുദ്ധിമുട്ടിയിരുന്നുവെന്നും വിവാഹ മോചനം ചെയ്താ ലോ എന്ന് വരെ തോന്നിയെന്നും താരം പറയുന്നു.’ഞങ്ങള്‍ ഒരുമിച്ച് നടന്നിട്ട് 17 വര്‍ഷങ്ങള്‍. ഇണക്കത്തേക്കാള്‍ കൂടുതല്‍ പിണക്കങ്ങള്‍. എത്ര പിണങ്ങിയാലും ഒരാള്‍ക്ക് ഒരാളില്ലാതെ പറ്റില്ലാന്ന് തോന്നും.

എന്റെ വിഡ്ഡിത്ത ങ്ങള്‍ കേട്ട് ആര്‍ത്ത് ചിരിക്കുന്ന ആള്‍. എപ്പോഴും കൂടെ നടക്കുന്ന എന്റെ മാത്രം ആള്‍. ഏട്ട നോട് എന്നെക്കുറിച്ച് ചോദിച്ചാല്‍ ഒറ്റവാക്കില്‍ ഉത്തരം കിട്ടും. എന്റെ പൊന്നോ ഞാന്‍ സഹിക്കയല്ലേന്ന് ,നിര വധി പേരാണ് രശ്മിയുടെ രണ്ടു പോസ്റ്റുകള്‍ക്ക് താഴെയും ആശംസകള്‍ നേര്‍ന്ന് എത്തുന്നത്.  2006 ലാണ് രശ്മിയും അനിലും വിവാഹിതരായത്. പക്കാ അറേഞ്ചഡ് മാര്യേജ് ആയിരുന്നു ഇവരുടേത്. വിവാഹം കഴിഞ്ഞ സമയത്ത് അദ്ദേഹത്തിന്‍രെ ക്യാരക്ടറിനോട് ഒത്തുപോകാന്‍ കുറച്ച് ബുദ്ധിമുട്ടായിരുന്നു.

താന്‍ ബ്യൂട്ടി പാര്‍ലറില്‍ പോവു ന്നതോ ചുരിദാറ് ഇടുന്നത് പോലും ഭര്‍ത്താവിന് ഇഷ്ടമില്ലായിരുന്നു. സാരി ആയിരുന്നു ഇഷ്ടം. അതിലൊരു ഇരുപത്തിയഞ്ച് പിന്നും കുത്തണം. വീട്ടില്‍ സെറ്റ് സാരിയും പുറത്ത് സാരിയും ധരിക്കണം എന്നായിരുന്നു ആവശ്യം അതില്‍ നിന്നും ഇങ്ങനെ യാക്കി എടുക്കാന്‍ കഷ്ടപ്പെട്ടു എന്നാണ് നടി ഒരിക്കല്‍ പറഞ്ഞത്. ഇപ്പോള്‍  വസ്ത്രധാരണത്തിലൊക്കെ എന്റെ ഇഷ്ടം പരിഗണിക്കാന്‍ തുടങ്ങി.

മനസ് നിറയെ സ്നേഹമാണെങ്കിലും പക്ഷേ ഇടയ്ക്ക് ദേഷ്യവും വരുമെന്നും താരം പറയുന്നു. ഡിവോഴ്സിനെ പറ്റി പലപ്പോഴും ചിന്തിച്ചിരുന്നു. ചെയ്താലോ, പിന്നെ ഒരു കൊച്ചുണ്ടല്ലോ ഇനിയിപ്പോള്‍ എന്ത് ചെയ്യുമെന്നാണ് ചിന്തിച്ചത്. എന്തായാലും അദ്ദേഹത്തിന്‍രെ സ്വഭാവത്തില്‍ ഏറെ മാറ്റം വന്നുവെന്നും ഇപ്പോള്‍ ഹാപ്പി ലൈഫാണെന്നും താരം പറയുന്നു.

Articles You May Like

Comments are closed.