
അന്യ ദൈവങ്ങളേ ആരാധിച്ചിട്ടില്ലേ. അതുകൊണ്ടാണ് പപ്പ മരിച്ചത്, ആ കമന്റ് കണ്ട് ഇങ്ങനെയും മനുഷ്യരുണ്ടോ എന്ന് ചിന്തിച്ചിരുന്നു; റിമി ടോമി
മലയാളികള്‍ക്ക് ഏറെ ഇഷ്ടമുള്ള ഗായികയാണ് റിമി ടോമി. ഗായികയ്ക്കുപരി നടിയായും അവതാരികായുമൊക്ക റിമി എത്തിയി ട്ടുണ്ട്. എപ്പോഴും പൊട്ടിച്ചിരിക്കുന്ന റിമിയെ എല്ലാവര്‍ക്കും ഇഷ്ടമാണ്. കഴിഞ്ഞ ദിവസം താരം. അടുത്തിടെ കിടിലം ഷോയില്‍ തന്റെ പിതാവിനെ പറ്റി റിമി പറഞ്ഞതും കരഞ്ഞതുമെല്ലാം വൈറലായിരുന്നു. സൈനികനായിരുന്ന റിമിയുടെ പപ്പ അമ്മയ്ക്ക് സുഖമില്ലാതെ വന്നതോടെയാണ് ജോലി രാജിവെച്ച് വീ്ട്ടിലെത്തിയത്.

തനിക്കെല്ലാം പിന്തുണയും നല്‍കി കൂടെ നിന്നത് പപ്പയായിരുന്നുവെന്നും പപ്പയുടെ മരണമാണ് ജീവിതത്തില്‍ വലിയ വേദന സമ്മാനിച്ചതെന്നും റിമി പറഞ്ഞിരുന്നു. ഇപ്പോഴിതാ കുറച്ച് നാളുകള്‍ക്ക് മുന്‍പ് ജെബി ജങ്ഷനില്‍ അതിഥിയായി എത്തിയപ്പോള്‍ റിമി ടോമി തന്റെ പപ്പയെക്കുറിച്ചും അദ്ദേഹത്തിന്റെ മരണശേഷം സോഷ്യല്‍ മീഡിയയില്‍ വന്ന കമന്റുകളെ കുറിച്ചുമൊക്ക പറഞ്ഞത്.

തന്റെ ജീവിതത്തില്‍ വലിയ വേദന ഉണ്ടായ കാര്യം പപ്പയുടെ മരണമായിരുന്നു. എന്നാല്‍ അതിന്റെ പിന്നാലെ വന്ന കമന്‍രുകള്‍ കണ്ട് ഇങ്ങനൊക്കെ മനുഷ്യര്‍ ഉണ്ടോയെന്ന് താന്‍ ചിന്തിച്ചു പോയെന്നാണ് റിമി ടോമി പറയുന്നത്. ‘പപ്പ അധികം സംസാരിക്കുന്ന ആളായിരുന്നില്ല. പുതിയ കാര്യങ്ങളെല്ലാം ചെയ്യാന്‍ തനിക്ക് പിന്തുണ നല്‍കിയത് പപ്പയായിരുന്നു.

തന്റെ പപ്പയുടെ മരണ സമയത്ത് താന്‍ സോഷ്യല്‍ മീഡിയ ഒരു കമന്റു കണ്ടിരുന്നു. റിമി അന്യ ദൈവങ്ങളേ ആരാധിച്ചിട്ടില്ലേ അതുകൊണ്ടാണ് പപ്പ മരിച്ചത് എന്നായിരുന്നു കമന്റ്. ഇത്രയൊക്കെ ക്രൂരമായി ചിന്തിക്കുന്ന ആള്‍ക്കാര്‍ നമ്മുടെ ഇടയില്‍ ഉണ്ടല്ലോ എന്ന് ആലോചിച്ച് പോയിരുന്നു ഞാനെന്നും താരം പറയുന്നു. അന്‍പത്തിയേഴാമത്തെ വയസിലാണ് ഹാര്ട്ട് അറ്റാക്ക് വന്ന് മരിക്കു ന്നത്. പെട്ടെന്നായിരുന്നു പപ്പയുടെ മരണം. നല്ല ആരോഗ്യ വാനായിരുന്നു.യാതൊരു തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളും ഇല്ലായിരുന്നുവെന്നും താം പറയുന്നു.