
ജീവിതത്തിലെ ഏറ്റവും വേദനിപ്പിച്ച സംഭവം ആ മരണമായിരുന്നു. അത് വരെ കൂടെ ഉണ്ടായിരുന്ന ആള്‍ ഇല്ലെന്ന് വിശ്വസിക്കാനായില്ല, ആ ഫോണ്‍ കോള്‍ വന്നതിനു ശേഷം ഞാന്‍ ബോധം കെട്ടു വീണിരുന്നു; പൊട്ടിക്കരഞ്ഞ് റിമി
റിമി ടോമിയെ പ്രേക്ഷകര്‍ക്ക് പ്രത്യേകമായി പരിചയപ്പെടുത്തേണ്ടതില്ല. ഗായികയായിട്ടാണ് താരം മലയാളികളുടെ മനം കവര്‍ന്ന തെങ്കിലും പിന്നീട് നടി, അവതാരിക എന്നീ നിലകളിലെല്ലാം വളരെയധികം ശ്രദ്ധിക്കപ്പെടാന്‍ താരത്തിന് കഴിഞ്ഞു. ഇപ്പോഴിതാ കിടിലം എന്ന ഷോയില്‍ ജഡ്ജായിരിക്കുന്ന റിമി തന്റെ പിതാവിനെ പറ്റി പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. പപ്പയായിരുന്നു റിമിക്കെല്ലാം. വളരെ പെട്ടെന്നാണ് റിമിയുടെ പപ്പ മരണപ്പെടുന്നത്.

അത് തനിക്ക് ജീവിതത്തിലെ വലിയ ഷോക്കായിരുന്നുവെന്ന് തുറന്ന് പറയുകയാണ് താരം. പല പ്രതിസന്ധികളിലൂടെയും കടന്നു പോയിട്ടുണ്ടെങ്കിലും പപ്പയുടെ മരണം തന്നെ വല്ലാതെ ഉലച്ചിരുന്നു. അത് ഇന്നും വല്ലാത്ത ദുഖമാണെന്ന് കണ്ണീരോടെ തുറന്ന് പറയുകയാണ് താരം പപ്പ ആര്‍മിയില്‍ ആയിരുന്നു. പിന്നീട് പപ്പയുടെ അമ്മയ്ക്ക് ക്യാന്‍സര്‍ ആണെന്നറിഞ്ഞ് പപ്പ ജോലി രാജി വെച്ച് പോരുകയായിരുന്നു.

പപ്പയായിരുന്നു എനിക്കെല്ലാം. പപ്പയ്ക്ക് യാതൊരു വിധ ആരോഗ്യ പ്രശ്‌നങ്ങളുമില്ലായിരുന്നു,പപ്പ മരിക്കുമ്പോള്‍ വെറും അന്‍പ ത്തിയഞ്ച് വയസ് മാത്രമാണ് പ്രായം. എപ്പോഴും കൂടെ ഉണ്ടാകുമെന്ന് കരുതിയിരുന്ന ആളായിരുന്നു പപ്പ. അന്ന് ഇടപ്പള്ളി പള്ളിയില്‍ ജോലി കഴിഞ്ഞ് വരുമ്പോഴാണ് പപ്പ ആശുപത്രിയിലാണെന്ന വാര്‍ത്ത മമ്മി പറയുന്നത്.

പിന്നീട് കുറച്ച് കഴിഞ്ഞപ്പോള്‍ പപ്പ ഇനിയില്ലെന്നാണ് ഞാനറിഞ്ഞത്. അത് കേട്ടയുടനെ ഞാന്‍ ബോധം കെട്ട് വീഴുകയായിരുന്നു വെന്നും താരം പറയുന്നു. താന്‍ കുറച്ചെങ്കിലും അച്ചടക്കത്തോടെ വളരാന്‍ കാരണക്കാരന്‍ പപ്പയായിരുന്നു. പപ്പയുമായി വളരെ യധികം അറ്റാച്ച് മെന്റ് തനിക്കുണ്ടായിരുന്നു. തന്റെ ജീവിതത്തിലെ ഏറ്റവും വേദനിപ്പിക്കുന്ന സംഭവം പപ്പയുടെ മരണം ആയിരുന്നുവെന്നും താരം പറയുന്നു.