സഹിക്കാന്‍ പറ്റാത്തത് കൊണ്ടാണ് ആ കാര്യങ്ങള്‍ തുറന്ന് പറഞ്ഞത്. ചാനലിന് മുകളിലോട്ട് വളര്‍ന്നുവെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല; മറുപടിയുമായി ഋഷി എസ് കുമാര്‍

ഉപ്പും മുളകും പരമ്പരയിലൂടെ ആരാധകരുടെ പ്രിയപ്പെട്ട താരമായി മാറിയ വ്യക്തിയാണ് മുടിയന്‍ എന്ന റിഷി എസ് കുമാര്‍. റിഷിയെ ആരാധകര്‍ക്കെല്ലാം വലിയ ഇഷ്ടമാണ്. അതു പോലെ തന്നെയാണ് ഉപ്പും മുളകും പരമ്പരയിലെ ഓരോ കഥാപാത്രങ്ങ ളെയും. അടുത്തിടെയാണ് ഉപ്പും മുളകിലും നിന്ന് താന്‍ പുറത്തായി എന്നും സീരിയലില്‍ സംഭവിച്ചതെന്താണെന്നും വെളി പ്പെടുത്തി മുടിയന്‍ എത്തിയത്.

വെറൈറ്റി മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് മുടിയന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. ഉപ്പും മുളകിലും ഇപ്പോള്‍ താനില്ലെന്നും എന്നിട്ട് തന്റെ കഥാപാത്രം ബാംഗ്ലൂരുവില്‍ ഡ്രഗ് കേസില്‍ പെട്ട് ജയിലാകുന്നതുമൊ ക്കെയാണ് എപ്പിസോഡില്‍ ഇപ്പോള്‍ കാണിക്കുന്നതെന്നും നാല് മാസമായി എനിക്കതില്‍ ഷൂട്ടില്ലന്നും അവര്‍ എന്നെ പുറത്താക്കിയ താണെന്നും എന്നെ പുറത്താക്കിയതില്‍ വിഷമമില്ലെന്നും പക്ഷേ അതിന് ഡ്രഗ്‌സ് കേസില്‍ പെടുത്തേണ്ട കാര്യമില്ലായിരുന്നു വെന്നും ഉണ്ണി സാര്‍ എന്ന വ്യക്തിയാണ് ഇതിനെല്ലാം പിന്നില്ലെന്നും അദ്ദേഹം മുന്‍പ് അമ്മ നീലുവുമായും പ്രശ്‌നമുണ്ടാക്കിയതാ ണെന്നും അങ്ങനെ ഉപ്പും മുളകില്‍ നിന്ന് പുറത്തായതാണെന്നും പിന്നീട് യാതൊരു പ്രശ്‌നവും ഉണ്ടാക്കില്ലെന്ന് പറഞ്ഞാണ് അദ്ദേഹം എത്തിയതെന്നും റിഷി പറഞ്ഞിരുന്നു.

അദ്ദഹത്തിന്റെ ടോര്‍ച്ചറിങ് താങ്ങാനാവില്ലെന്നും റിഷി പറഞ്ഞിരുന്നു. പിന്നീട് ചാനല്‍ ഹെഡായ ശ്രീ കണ്ഠന്‍ നായര്‍ മുടിയന്റെ ഭാഗത്താണ് തെറ്റെന്ന രീതിയില്‍ ആര്‍ട്ടിസ്റ്റുകള്‍ പെട്ടെന്ന് തടിച്ച് കൊഴുക്കുമെന്നും ചാനലിന്റെ മുകളിലോട്ട് വളര്‍ന്നാല്‍ വെട്ടി വീഴ്ത്തണമെന്നും 24 മണിക്കൂറും ആര്‍ട്ടിസ്റ്റുകളുടെ മൂട് താങ്ങി നടക്കാനാവില്ലെന്നും തുറന്ന് പറഞ്ഞിരുന്നു. ഇപ്പോഴിതാ അതിന് പ്രതികരണവുമായി എത്തിയിരിക്കുകയാണ് മുടിയന്‍.

തന്റെ യു ട്യൂബ് ചാനലിലൂടെയാണ് മുടിയന്‍ തന്റെ പ്രതികരണം അറിയിച്ചത്. വല്ലാത്ത അവസ്ഥയിലാണ് താന്‍ ഇന്റര്‍വ്യൂ നല്‍കിയതെന്നും നാല് മാസം ഞാന്‍ മിണ്ടാതെ ഇരുന്നതാണെന്നും താരം പറയുന്നു.ഉണ്ണിസാര്‍ എന്ത് വൃത്തി കേട് ചെയ്താലും എനിക്ക് സഹിക്കേണ്ട കാര്യമില്ല. എന്റെ വിഷമം നിങ്ങളോട് പറഞ്ഞപ്പോള്‍ പോയെന്നും അമ്മ അനുഭവിച്ചത് അഞ്ചു വര്‍ഷം കഴിഞ്ഞപ്പോള്‍ ഞാനും അനുഭവിച്ചിരുന്നു. നെഗറ്റീവ് ചെയ്ത ആളെ പറ്റി പറഞ്ഞുവെന്ന കരുതി ചാനലിന് മുകളിലോട്ട് വളര്‍ന്നു വെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. ഒന്‍പതു വര്‍ഷത്തെ പരിചയം എനിക്ക് ശ്രീ കണ്ഠന്‍ നായര്‍ സാറുമായിട്ടുണ്ട്. ഉപ്പും മുളകും ഞാനില്ലെങ്കിലും വീണ്ടും വന്നതില്‍ സന്തോഷമുണ്ടെന്നും മുടിയന്‍ പറയുന്നു.

Articles You May Like

Comments are closed.