വളരെ ചെറിയ പ്രായത്തിലാണ് ഞങ്ങള്‍ പ്രണയിച്ച് വിവാഹം കഴിച്ചത്. ഇരു വീട്ടുകാര്‍ക്കും ഈ ബന്ധത്തിന് എതിര്‍പ്പായിരുന്നു. വിവാഹം കഴിഞ്ഞ് കുറെ നാളത്തേയ്ക്ക് അമ്മ ഞങ്ങളോട് സംസാരിച്ചിരുന്നില്ല; റിയാസ് ഖാന്‍

റിയാസ് ഖാന്‍ മലയാളത്തിലും തമിഴിലും ഒരു പോലെ തിളങ്ങുന്ന താരമാണ്. സഹ വേഷങ്ങളും വില്ലന്‍ വേഷ ങ്ങളും ചെയ്ത താരം ഇപ്പോഴും സിനിമകലില്‍ സജീവമാണ്. ഉമയെന്ന സ്ത്രീയെയാണ് താരം വിവാഹം ചെയ്തത്. ഇരുവരും ഇന്റര്‍കാസ്റ്റ് മാര്യേജായിരുന്നു. പരസ്പരം ഏറെ നാളുകളായി പ്രണയത്തിലായിരുന്ന ഇവര്‍ വളരെ ചെറുപ്പത്തില്‍ തന്നെ വിവാഹം കഴിച്ചു. റിയാസ്ഖാന് 21 വയസും ഉമയ്ക്ക് 19 വയസുമുള്ളപ്പോഴാണ് വിവാഹം നടന്നത്. ഇരു വീട്ടുകാര്‍ക്കും ഈ ബന്ധത്തിന് എതിര്‍പ്പായിരുന്നു.

ഉമയും സിനിമയില്‍ നിന്നുള്ളതാണ്. ഉമ റിയാസ് ഖാന്‍രെ സഹോദരി റോഷ്‌നിയുടെ സുഹൃത്തായിരുന്നു. കാലമിത്രയായിട്ടും തങ്ങളുടെ പ്രണയത്തിന് മങ്ങലേറ്റിട്ടില്ലെന്നും ന്നൊല്‍ വിവാഹം കഴിഞ്ഞപ്പോള്‍ ഒന്നും ഈസിയായിരുന്നില്ലായെന്നും താരം പറയുന്നു. തമിഴ് സംഗീത സംവിധായകനായ കാമേഷിന്റെ മകളാണ് ഉമ. ഇരുവര്‍ക്കും ഷരീഖ് ഹാസന്‍, സമര്‍ത്ഥ് ഹാസന്‍ എന്നീ രണ്ട് മക്കളുമുണ്ട്. ഉമയുമായി പ്രണയത്തിലായി മൂന്ന് മാസത്തിനുള്ളില്‍ വിവാഹിതരായെന്ന് റിയാസ് ഖാന്‍ അഭിമുഖത്തില്‍ പറയുന്നു.

ഞാന്‍ വളരെ ചെറിയ പ്രായത്തില്‍ വിവാഹിതനായതാണ്. ഞങ്ങള്‍ ചെയ്ത പോലെ ആരും ചെയ്യരുതെന്നും താരം പറയുന്നു. അന്ന് ജോലി പോലും ഇല്ലായിരുന്നു. നേരത്തെ വിവാഹം ചെയ്താല്‍ ഇത്രയും കാലം ബന്ധത്തില്‍ നില്‍ക്കാനും പറ്റണം. ഉമയെ എന്റെ വീട്ടിലേക്ക് കൊണ്ട് വന്നപ്പോള്‍ അമ്മ അവളെ തനിയെ വിളിച്ച് 100 രൂപ തരാം ഓട്ടോയില്‍ വീട്ടിലേക്ക് തിരിച്ച് പൊയ്‌ക്കോ എന്ന് പറഞ്ഞു. അച്ഛന്‍ എന്നെ പിന്തുണച്ചു. ഇതിന്റെ പേരില്‍ അച്ഛനും അമ്മയും തമ്മില്‍ വഴക്ക് നടന്നു. അമ്മ കുറേ നാളത്തേക്ക് ഞങ്ങളോട് സംസാരിച്ചില്ല.

ഒരിക്കല്‍ ഉമ അമ്മയ്ക്കും അച്ഛനുമൊപ്പം ഹം ആപ്‌കേ ഹേ കോന്‍ എന്ന സിനിമ കാണാന്‍ പോയി. ഞാന്‍ പോയില്ലായിരുന്നു. അമ്മയും ഉമയും മുഖത്തോട് മുഖം നോക്കാതെയാണ് പോയത്. തിരിച്ച് വരുമ്പോള്‍ കെട്ടിപ്പി ടിച്ച് വന്നു. ആ സിനിമയാണ് ഇതിന് കാരണമായത്. എന്റെ സഹോദരിയും ഉമയും ക്ലാസ്‌മേറ്റ്‌സായിരുന്നു. വി വാഹം കഴിഞ്ഞപ്പോള്‍ സുഹൃത്തായിരുന്ന റിയാസ് ഖാന്റെ സഹോദരി എന്നോട് മിണ്ടാതായിയെന്നും കണ്ട ഭാവം നടിച്ചില്ലെന്നും ഹം ആപ്‌കേ കോന്‍ എന്ന സിനിമയാണ് എല്ലാവരുടെയും അകല്‍ച്ച മാറാന്‍ കാരണ മായതെന്ന് ഉമ റിയാസ് പറയുന്നു. ഇപ്പോള്‍ ഇരുവരുടെയും അമ്മമാരും റിയാസ്ഖാന്റെ കുടുംബത്തിനൊപ്പ മാണ് താമസിക്കുന്നത്.

Articles You May Like

Comments are closed.