
ആ സംഭവം വലിയ വേദനയായിരുന്നു. അവരോട് ഞങ്ങളെ വെറുതെ വിടു എന്ന് പറയേണ്ടി വന്നു, ഞങ്ങളുടെ അവസ്ഥ പോലും ആരും മനസിലാക്കിയില്ല; രോഹിണി
മലയാളം, തമിഴ്, ഹിന്ദി, തെലുങ്കു തുടങ്ങിയ ഭാഷകളിലെല്ലാം തിളങ്ങിയ നടിയാണ് രോഹിണി. വളരെ ചെറുപ്പ ത്തില്‍ തന്നെയാണ് രോഹിണി സിനിമയിലെത്തിയത്. ബാല താരമായി എത്തിയ രോഹിണി പിന്നീട് നായികയാ യും അമ്മ വേഷങ്ങളിലും ഒക്കെ തിളങ്ങുന്ന നടിയാണ് രോഹിണി. ഇപ്പോഴും സിനിമയില്‍ രോഹിണി വളരെ സജീവമാണ്. രോഹിണി നടന്‍ രഘുവരനെയാണ് വിവാഹം ചെയ്തത്. വില്ലന്‍ റോളുകളിലും ക്യാരക്ടര്‍ റോളുകളി ലുമെല്ലാം തമിഴിലും മലയാളത്തിലുമെല്ലാം തിളങ്ങിയ വളരെ പ്രതിഭയുള്ള നടനായിരുന്നു രഘുവരന്‍. ഇരുവരു ടെയും വിവാഹം വളരെ സന്തോഷത്തോടെയാണ് നടന്നത്. പിന്നീട് ഇരുവര്‍ക്കു ഒരു മകനും ജനിച്ചിരുന്നു.

വിവാഹത്തിന് കുറച്ച് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇരുവരും വേര്‍ പിരിയുന്നത്. രഘുവരന്റെ അമിത മദ്യപാന ശീലമായിരുന്നു ഇവര്‍ വേര്‍ പിരിയാന്‍ കാരണമായത്. താന്‍ കുറെ ശ്രമിച്ചുവെന്നും രഘുവരനെ അതില്‍ നിന്ന് പിന്തിരിപ്പിക്കാനായില്ലെന്നും അവിടെ താന്‍ തോറ്റു പോയെന്നും രോഹിണി പറഞ്ഞിരുന്നു. ആദ്യം മദ്യപാന ശീലം മാത്രമായിരുന്നുവെങ്കില്‍ പിന്നീട് ഡ്രഗ് യൂസ് ചയ്യെുന്ന ലെവലിലേയ്ക്ക് രഘുവരന്റെ ജീവിതം എത്തു കയും പിന്നീട് രഘുവരന്‍ ഏറെ താമസിക്കാതെ ആന്തരികാവയങ്ങള്‍ തകരാറിലായി മരണത്തിന് കീഴടങ്ങുകയായിരുന്നു.

മദ്യപാന ആസക്തി മാറ്റാന്‍ ഡി അഡിക്ഷന്‍ സെന്ററില്‍ കൊണ്ടു പോയിരുന്നുവെന്നും എന്നാല്‍ മാറാതെ വന്നതോടെയാണ് പിരിയാന്‍ തീരുമാനിച്ചതെന്നും വേരി പിരിയില്‍ കുടി കൂടുന്നതിന് കാരണമായി എന്നും വേര്‍ പിരിഞ്ഞിട്ടും മകനുവേണ്ടി അടുത്തടുത്ത ഫ്‌ളാറ്റിലാണ് താമസിച്ചിരുന്നതെന്നും രോഹിണി വ്യക്താമാക്കിയിട്ടുണ്ട്.
ഇപ്പോഴിതാ ഒരു തമിഴ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ രഘുവരനെ പറ്റി താരം പറഞ്ഞിരുന്നു. ഞങ്ങള്‍ പിരി ഞ്ഞ് നാല് വര്‍ഷം കഴിഞ്ഞാണ് രഘുവരന്‍ മരണപ്പെടുന്നത്. ആ സമയം മകന്‍ സ്‌കൂളിലായിരുന്നു. അവനെ കൂട്ടാനായി പുറത്തിറങ്ങിയപ്പോള്‍ പത്രക്കാര്‍ ചുറ്റും ഉണ്ടായിരുന്നു.

രഘുവിന്റെ വീട്ടില്‍ നിന്ന് പത്രക്കാരെ മാറ്റാന്‍ ഞാന് ആവിശ്യപ്പെട്ടിരുന്നു. എന്നാല്‍ രഘുവിന്റെ വീട്ടില്‍ ചെന്ന പ്പോള്‍ കാര്യങ്ങള്‍ മാറി. പുറത്തുനിന്ന പത്രപ്രവര്‍ത്തകര്‍ എല്ലാം കൂടി എനിക്കൊപ്പം വീടിനുള്ളിലേക്ക് ഇടിച്ചു കയറി. എല്ലാവരും ചുറ്റിന് കൂടിയതോടെ ‘ഇപ്പോഴെങ്കിലും ഞങ്ങളെ വെറുതെ വിടൂ’, എന്ന് അവരോട് അപേക്ഷി ക്കേണ്ടി വന്നു. ആ സംഭവം വല്ലാതെ വേദനിപ്പിച്ചു. പിന്നീട് കുറച്ച് കാലത്തേയ്ക്ക് ഞാന്‍ മാധ്യമങ്ങളുമായി സംസാരിച്ചിരുന്നില്ലെന്നും രോഹിണി വ്യക്തമാക്കി. മകന്‍ ഋഷിവരനൊപ്പമാണ് രോഹിണി ഇപ്പോള്‍ താമ സിക്കുന്നത്.