എനിക്ക് ആ സിനിമ വരാനുള്ള കാരണം മണി ചേട്ടന്റെ കൂടെ അഭിനയിക്കാന്‍ ആളുകള്‍ തയ്യാറാകാത്തതായിരുന്നു. അങ്ങനെ ആളുകള്‍ പറയുമോ എന്ന് ചിന്തിച്ചിട്ടുണ്ട്, മണി ചേട്ടനൊപ്പം അഭിനയിക്കാന്‍ സാധിച്ചത് വലിയ ഭാഗ്യമായി കരുതുന്നു; സാധിക വേണു ഗോപാല്‍

കലാഭവന്‍ മണി എന്ന നടനെ പറ്റി മലയാളികളോട് എടുത്തു പറയേണ്ടതില്ല. മലയാളം ഉള്‍പ്പടെ നിരവധി ഭാഷ കളില്‍ താരം അഭിനയിച്ചിരുന്നു. സിനിമയില്‍ നായകനും വില്ലന്‍ റോളുകളും ക്യാരക്ടര്‍ റോളുകളുമെല്ലാം താരം ചെയ്തിട്ടുണ്ട്. എന്നാല്‍ സിനിമയില്‍ പല വിവേചനങ്ങളും താരത്തിന് നേരിടേണ്ടി വന്നിട്ടുണ്ട്. പല നടിമാരും മണിക്കൊപ്പം അഭിനയിക്കാന്‍ മടിച്ചിരുന്നതിനെ പറ്റി സിനിമാ പ്രവര്‍ത്തകരടക്കം തുറന്ന് പപറഞ്ഞിട്ടുണ്ട്. മിമി ക്രിയിലും സ്റ്റേജ് ഷോകളിലും സജീവ സാന്നിധ്യമായിരുന്ന മണി പിന്നീട് സിനിമയിലെത്തുകയായിരുന്നു. കലാ ഭവന്‍ മണിയുടെ ജീവിതം തന്നെ ഒരു ഇന്‍സ്്പിരിഷേന്‍ ആയിരുന്നു. പെട്ടെന്നുള്ള അദ്ദേഹത്തിന്റെ വിയോഗം എന്നും ആരാധകര്‍ക്ക് വലിയ ദുഖം തന്നെയാണ്.

ഇപ്പോഴിതാ മൂവി വേള്‍ഡിന് നല്‍കിയ അഭിമുഖത്തില്‍ നടി സാധിക മണിയെ പറ്റി തുറന്ന് പറയുകയാണ്. എം എല്‍ എ മണി പത്താം ക്ലാസ് എന്ന ചിത്രത്തില്‍ മണിയുടെ നായികയായി എത്തിയത് സാധികയായിരുന്നു. ഓര്‍ക്കൂട്ട് ഒരു ഓര്‍മ്മക്കൂട്ട് എന്ന സിനിമയിലൂടെയാണ് സാധിക അഭിനയത്തിലെത്തിയത്. പിന്നീടാണ് മണി ചേട്ടനൊപ്പമുള്ള സിനിമ ചെയ്തത്. ആ സിനിമയൊക്കെ എനിക്ക് നേരിട്ട് വന്നതാണ്. എംഎല്‍എ മണി എനിക്ക് വരാനുള്ള കാരണം മണി ചേട്ടന്റെ കൂടെ അഭിനയിക്കാന്‍ ആളുകള്‍ തയ്യാറാകാത്തതാണ്.

പുള്ളി ആണ് നായകന്‍, എന്തെങ്കിലും പ്രശ്‌നമുണ്ടോ എന്ന് എന്നോട് അത് വന്നപ്പോള്‍ ചോദിച്ചിരുന്നു. എന്ത് പ്രശ്‌നമെന്നാണ് ഞാന്‍ ചോദിച്ചത്. മണി ചേട്ടനോടൊപ്പം അഭിനയിക്കാന്‍ സാധിച്ചത് ജീവിതത്തിലെ വലിയ ഭാഗ്യമായി തന്നെയാണ് ഞാന്‍ കാണുന്നത്. മണി ചേട്ടനോടൊപ്പം അഭിനയിക്കില്ലെന്ന് ആളുകള്‍ പറയുമോ
എന്ന് പോലും അപ്പോഴാണ് ഞാന്‍ ആലോചിക്കുന്നതെന്നും സാധിക തുറന്ന് പറഞ്ഞു.

അതേ സമയം തനിക്ക് പിന്നീട് കൂടുതല്‍ സിനിമകള്‍ ലഭിക്കാതിരുന്നത് കാസ്റ്റിങ് കൗച്ച് ഉള്ളത് കൊണ്ടാണ് എന്ന് താരം പറയുന്നു. ഇത്തരം ആവശ്യങ്ങള്‍ കാരണം നിരവധി സിനിമകള്‍ വേണ്ടെന്ന് വെച്ചു. ആത്മാഭിമാനം വിട്ട് ഒരു കാര്യം ചെയ്യാനും തനിക്ക് താല്‍പര്യമില്ലെന്നും സാധിക വ്യക്തമാക്കി. ഷോകളില്‍ പോലും ഇത്തരം ആവ ശ്യങ്ങള്‍ക്കായി പലരും സമീപിച്ചിട്ടുണ്ട്. അടുത്തിടെ ഇത്തരത്തില്‍ തയ്യാറാകാത്തതിനാല്‍ ഒരു ഷോ തനിക്ക് നഷ്ടമായെന്നും താരം പറയുന്നു.

Articles You May Like

Comments are closed.