ആ രണ്ട് പെണ്‍ സുഹൃത്തുക്കളാണ് എന്നെ ചതിച്ചത്. എന്റെ വീട്ടുകാരേക്കാളും അവരെ ഞാന്‍ വിശ്വസിച്ചു, അതിന് ശേഷം പെണ്ണുങ്ങളുമായി സൗഹൃദമാകാന്‍ പേടിയാണ്; സാധിക വേണു ഗോപാല്‍

സാധിക വേണു ഗോപാല്‍ അവതാരിക, നടി, മോഡല്‍ എന്നീ നിലകളിലെല്ലാം തിളങ്ങുന്ന താരമാണ്. മോഡലി ങ്ങിലൂടെയാണ് താരം സിനിമയിലെത്തിയത്. ഓര്‍ക്കൂട്ട് ഒരു ഓര്‍മ്മക്കൂട്ട് എന്ന സിിമയാണ് താരം ആദ്യം ചെയ്തത്. ഇപ്പോള്‍ താരം നടത്തുന്ന ഫോട്ടോ ഷൂട്ടുകളെല്ലാം പെട്ടെന്ന് വൈറലാകാറും സൈബര്‍ ബുള്ളയിങ്ങിന് ഇടയാകാ റുമുണ്ട്. മോശം കമന്റിടുന്ന ഞരമ്പുരോഗികള്‍ക്ക് താരം നല്ല മറുപടിയും നല്‍കുന്നുണ്ട്. പല തുറന്ന് പറച്ചിലു കളും താരം നടത്താറുണ്ട്. വിവാഹം കഴിഞ്ഞതായിരുന്നുവെന്നും പിന്നീട് വിവാഹ മോചനം നേടിയെന്നും താരം പറഞ്ഞിട്ടുണ്ട്. തന്റെ അച്ചനും അമ്മയും സിനിമയുമായി ബന്ദപ്പെട്ടവരായതിനാല്‍ തന്നെ തന്റെ ഫോട്ടോ ഷൂട്ടു കളോടും വിമര്‍ശനങ്ങളോടും അവര് പ്രതികരിക്കാറില്ലെന്നാണ് താരം പറയുന്നത്.

ഇപ്പോഴിതാ മൂവി വേള്‍ഡിന് നല്‍കിയ അഭിമുഖത്തില്‍ തനിക്ക് കൂടുതല്‍ സൗഹൃദം പുരുഷന്‍മാരോട് ആണെന്ന് തുറന്ന് പറയുകയാണ് സാധിക. അതിന്റെ കാരണവും സാധിക പറയുന്നുണ്ട്. മൂവി വേള്‍ഡിന് നല്‍കിയ അഭിമു ഖത്തിലാണ് താരം തുറന്ന് പറഞ്ഞത്. പെണ്ണുങ്ങളുമായി സൗഹൃദമാകാന്‍ തനിക്ക് പേടിയാണെന്നും താരം പറ യുന്നു. പ്ലസ് ടുവിന് പഠിക്കുമ്പോള്‍ എനിക്ക് ഒരു അനുഭവമുണ്ടായി. ഞാനും രണ്ടു സുഹൃത്തുക്കളും കൂടി ക്ലാസ് കട്ട് ചെയ്തു. അവര്‍ വീട്ടില്‍ പറയണ്ട, അവര്‍ പറയുന്നില്ലെന്ന് പറഞ്ഞു. എനിക്ക് സത്യത്തില്‍ പറഞ്ഞിട്ട് പോകേ ണ്ട കാര്യമേ ഉള്ളൂ. അതിനുള്ള ഫ്രീഡം തന്നിട്ടുണ്ട്. പക്ഷേ അവര്‍ക്ക് പേടിയാണ് പറയേണ്ട എന്ന് പറഞ്ഞു’, ഉച്ചയ്ക്ക് ശേഷമേ ക്ലാസ് ഉള്ളൂ.

ഞങ്ങള്‍ അത് കട്ട് ചെയ്തു. പക്ഷേ കുട്ടികള്‍ കുറവായതിനാല്‍ പ്രിന്‍സിപ്പാള്‍ എല്ലാവരുടെയു വീട്ടിലേക്ക് നേരിട്ട് വിളിച്ചു. അമ്മയെ വിളിച്ചപ്പോള്‍ ക്ലാസ്സില്‍ വന്നിട്ടുണ്ടല്ലോ എന്ന് പറഞ്ഞു. അമ്മയോട് നാളെ സ്‌കൂളിലേക്ക് വരണം എന്ന് പറഞ്ഞു. ഞാന്‍ വീട്ടില്‍ വന്നപ്പോള്‍ അമ്മ ഇതൊന്നും പറഞ്ഞില്ല. പിറ്റേന്ന് സ്‌കൂളിലേക്ക് അമ്മ വന്നു. ‘എവിടെ പോയതാണെന്ന് ചോദിച്ചു. സത്യത്തില്‍ ഞങ്ങള്‍ ഒരു കൂട്ടുകാരിയുടെ വീട്ടില്‍ പോയതാണ്. അവളുടെ കല്യാണമായിരുന്നു. അതിന് പോയതാണ്. വീട്ടില്‍ പറഞ്ഞിരുന്നെങ്കില്‍ പൊക്കോളാന്‍ പറഞ്ഞേനെ.

പക്ഷേ ഇവര്‍ രണ്ടുപേരും പറയുന്നില്ലെന്ന് പറഞ്ഞതിനാല്‍ പറഞ്ഞില്ല. പക്ഷേ പ്രശ്നം ആയപ്പോള്‍ അവരുടെ വീട്ടുകാര്‍ പറഞ്ഞു പറഞ്ഞിട്ടാണ് പോയതെന്ന്. എന്റെ അച്ഛനും അമ്മയും പറഞ്ഞു ഞങ്ങളോട് പറഞ്ഞിരുന്നി ല്ലെന്ന്. അങ്ങനെ ഞാനവിടെ പെട്ടുപോയി. എനിക്ക് ഒരാഴ്ചത്തെ സസ്പെന്‍ഷന്‍ കിട്ടി. അന്ന് നിര്‍ത്തിയതാണ് പെണ്‍കുട്ടികളെ വിശ്വസിക്കുന്ന പരിപാടി. എന്റെ വീട്ടുകാരേക്കാളും ഞാന്‍ വിശ്വസിച്ച രണ്ടു സുഹൃത്തുക്കള്‍ ആണ് ഇങ്ങനെയാരു സമയത്ത് എന്നെ ചതിച്ചത്. പിന്നീടാണ് ആണ്‍ കുട്ടികളോട് ഞാന്‍ സൗഹൃദമാകുന്നതെന്നും താരം പറയുന്നു.

Comments are closed.