
ബെഡ് റൂം സീനുകള്‍ ചെയ്യുമ്പോള്‍ അത് കാണാനുള്ള ആവേശത്തില്‍ ആ സെറ്റിലെ എല്ലാവരും ഷൂട്ടിനെത്തും. തലയിണയൊക്ക വെച്ചാണ് ബെഡ് റൂം സീനുകള്‍ ചെയ്യുന്നത്, ഞാനാണെന്നറിഞ്ഞാല്‍ ആവശ്യമില്ലാത്ത സീനുകള്‍ കൂട്ടിച്ചേര്‍ക്കുന്ന സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്; സാധിക
ഗ്ലാമര്‍ ഫോട്ടോ ഷൂട്ടുകളിലൂടെ ശ്രദ്ധയും വിമര്‍ശനവും ഏറെ നേടിയ താരമാണ് നടി സാധിക വേണു ഗോപാല്‍. പട്ടുസാരി എന്ന സീരിയലിലൂടെയാണ് സാധിക അഭിനയത്തിലേയ്‌ക്കെത്തിയത്. പിന്നീട് ഓര്‍ക്കൂട്ട് ഒരു ഓര്‍മ്മ കൂട്ട് എന്ന സിനിമയിലും താരം അഭിനയിച്ചു. നടിക്കുപരി സധിക മോഡലുമാണ്. സംവിധായകന്‍ ഡി. വേണു ഗോപാലിന്റെയും നടി രേണുകയുടെയും മകളാണ് സാധിക.

അടുത്തിടെ വെറൈറ്റി മീഡിയയ്്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം 2015ല്‍ വിവാഹം കഴിച്ചതും പിന്നീട് താരം വിവാഹ മോചനവും നേടിയതുമൊക്കെ പറഞ്ഞത്. ഇപ്പോഴിതാ ഇന്റിമേറ്റ് സീനുകള്‍ ചെയ്യേണ്ടി വരുമ്പോഴുള്ള ബുദ്ധിമുട്ടിനെ പറ്റി തുറന്ന് പറയുകയാണ്. ബെഡ് റൂം സീനുകള്‍ ചെയ്യുമ്പോള്‍ മെന്റലി പ്രീപേയ്ഡ് ആവാന്‍ കുറച്ച് സമയം ആവിശ്യമാണ്. അത്തരം സീനുകള്‍ ഷൂട്ട് ചെയ്യുന്ന ദിവസം അത് കാണാനുള്ള ആവേശത്തില്‍ ആ സെറ്റിലെ എല്ലാവരും ഷൂട്ടിനെത്തും. എല്ലാവര്‍ക്കും മുമ്പില്‍ വെച്ച് ചെയ്യാന്‍ സാധിക്കില്ല. പ്രൊഫഷന്‍ അതായതുകൊണ്ട് ചെയ്യാതിരിക്കാനാവില്ല.

എന്നെ കംഫര്‍ട്ടബിള്‍ ആക്കാനായി തലയിണയൊക്ക വെച്ചാണ് ബെഡ് റൂം സീനുകള്‍ ചെയ്യുന്നത്. പിന്നെ ഞാനാണ് അഭിനയി ക്കുന്നതെന്നറിഞ്ഞാല്‍ ആവശ്യമില്ലാത്ത സീനുകള്‍ കൂട്ടിച്ചേര്‍ക്കുന്ന സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും അപ്പോള്‍ തന്നെ പ്രതിക രിക്കുകയും ചെയ്തിട്ടുണ്ടെന്നും സാധിക പറയുന്നു. അതേസമയം ബോള്‍ഡ് വസ്ത്രങ്ങള്‍ ധരിച്ച് മോഡലിങ് ചെയ്തപ്പോള്‍ കേള്‍ക്കേണ്ടി വന്ന കമന്റുകളൊക്കെ ഒരു ഘട്ടത്തില്‍ തന്നെ ഏറെ ബു്ദ്ധിമുട്ടിച്ചിരുന്നുവെന്നും മോഡലിങ് വേണ്ട എന്ന് ചിന്തിച്ചിരുന്നുെവന്നെും താരം പറയുന്നു.

എന്നാല്‍ മറ്റുള്ളവരെ പേടിച്ച് എക്‌സ്‌പോസ് ചെയ്യുന്ന ഒരു ഫോട്ടോ ചെയ്യാന്‍ പറ്റില്ലെന്ന് പറഞ്ഞാല്‍ എനിക്ക് നഷ്ടപ്പെടുന്നത് അവസരങ്ങളാണ്. ഞാന്‍ ചെയ്തില്ലെങ്കില്‍ അത് ചെയ്യാന്‍ നൂറു പേരുണ്ടാകും. നാട്ടുകാരുടെ തെറിവിളി കേട്ട് ഞാന്‍ എന്തിനാണ് എന്റെ സന്തോഷം കളയുന്നതെന്നും സാരി ധരിക്കുമ്പോള്‍ കുറച്ച് വയറൊക്കെ കാണിക്കേണ്ടി വരുമെന്നും താരം പറയുന്നു.