എന്നെ അറിയുന്ന ഒരുപാടു പേര്‍ പറഞ്ഞിട്ടുണ്ട്. സാഗറിനെ കൈവിട്ടു കളയല്ലേ ഒരമ്മയെ പോലെ കൂടെ നില്‍ക്കണമെന്ന്, പരമ്പരയില്‍ അവനെ വഴക്ക് പറയുമ്പോള്‍ ഞാന്‍ സങ്കടപ്പെടാറുണ്ട്; മനീഷ

തട്ടീം മുട്ടീം പരമ്പരയിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളായി മറിയ ഒരുപാട് താരങ്ങളുണ്ട്. അതിലെ താരങ്ങളാണ് മനീ ഷയും സാഗറും. വാദവദത്തയായി മനീഷ എത്തുമ്പോള്‍ മകനായിട്ടാണ് സാഗര്‍ എത്തുന്നത്. സീരിയലില് ഇവരുടെ കോംബോ പ്രേക്ഷകര്‍ ഏറ്റെടുക്കുകയും ചെയ്തിരുന്നു. പിന്നീട് ഇരുവരും ബിഗ് ബോസിലും ഉണ്ടായിരുന്നു. തട്ടീം മുട്ടീം സീരിയലിനിടെയാണ് സാഗറിന്‍രെ അമ്മ മരിക്കുന്നത്. അമ്മയുടെ മരണം താങ്ങാന്‍ സാഗറിന് പറ്റിയിരുന്നില്ല. പിന്നീട് മനീഷയെ അമ്മയെന്നാണ് സാഗര്‍ വിളിച്ചിരുന്നത്. ബിഗ് ബോസില്‍ എത്തുന്നതിന് മുന്‍പ് തന്നെ അവന്‍ എന്നോട് ഞാന്‍ ചേച്ചിയമ്മെ എന്നാണ് വിളിക്കുന്നതെന്ന് സാഗര്‍ പറഞ്ഞിരുന്നു.

എന്നാല്‍ ബിഗ് ബോസില്‍ ചെന്നപ്പോഴും അവന്‍ അമ്മേ എന്ന് തന്നെയാണ് വിളിച്ചത്. അവന്‍ അങ്ങനെ വിളിച്ചത് കൊണ്ടാണ് എല്ലാവരും ആ പേര് തന്നെ വിളിച്ചത്. അവനും ഞാനും വലിയ അടുപ്പമാണ്. സാഗര്‍ അവന്‌റെ അമ്മയുമായി നല്ല സൗഹൃദമാ യിരുന്നു. ആ മരണം അവന് താങ്ങാന്‍ ആയില്ല. മാത്രമല്ല ഞാന്‍ ചേച്ചിയമ്മേ എന്ന് വിളിക്കുന്നത് അമ്മയ്ക്ക് വിഷമമാകുമെന്ന് തനിക്ക് തോന്നിയിരുന്നുവെന്ന് സാഗറും പറയുന്നു.

അമ്മ സ്ട്രാറ്റജി താന്‍ ബിഗ് ബോസില്‍ കളിച്ചുവെന്ന് പലരും പറഞ്ഞിരുന്നു. എന്നാല്‍ അതൊന്നുമല്ല. ഞങ്ങള്‍ തമ്മില് ബിഗ് ബോ സില്‍ വരുന്നതിന് മുന്‍പ് തന്നെ അങ്ങനെ ആയിരുന്നു. എന്നെ അറിയുന്ന ഒരുപാടുപേര്‍ പറഞ്ഞിട്ടുണ്ട്, സാഗറിനെ കൈവിട്ടു കളയല്ലേ, ഒരമ്മയെ പോലെ കൂടെ നില്‍ക്കണം എന്നും മനീഷ പറയുന്നു. ഞാന്‍ കുറച്ച് ഇമോഷണലാണ്.

തട്ടീം മുട്ടീം ചെയ്യുന്നതിനിടയ്ക്ക് ഇവന് ചില സമയത്ത് വഴക്ക് കിട്ടും. ഒരമ്മയുടെ മുന്നില്‍ വച്ച് മകനെ വഴക്ക് പറഞ്ഞാല് ബുദ്ധിമുട്ടാകുമല്ലൊ. അത് പോലെയാണ് ഇവനെ വഴക്ക് പറയുന്നത് കണ്ടാല്‍ സങ്കടം വരും. ഇവന് വഴക്ക് കിട്ടുമ്പോള്‍ മാറി നിന്ന് ഞാന്‍ വിഷമിച്ചിട്ടുണ്ട്. അവന്‍ ഡയലോഗ് പറയുമ്പോള്‍ ഞാന്‍ തെറ്റല്ലേ എന്ന് പ്രാര്‍ത്ഥിക്കുകയും ചെയ്യുമെന്നും മനീഷ പറഞ്ഞു.  ഗ്രഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തിലാണ് മനീഷയും സാഗറും ഇക്കാര്യങ്ങള് പറഞ്ഞത്.

Comments are closed.