അദ്ദേഹം എന്റെ മനസില്‍ ഇപ്പോഴും മരിച്ചിട്ടില്ല. ഞാന്‍ ഹനീഫിക്കാനെ മരിച്ചിട്ട് കാണാന്‍ പോയിട്ടില്ല, ആ ദിവസം ടി വി പോലും വച്ചില്ല. അദ്ദേഹം മരിച്ചു കിടക്കുന്നത് കാണാന്‍ എനിക്ക് പറ്റുമായിരുന്നില്ല; സലീം കുമാര്‍

മലയാള സിനിമയുടെ വലിയ നഷ്ടങ്ങള്‍ എന്താണെന്ന് ചോദിച്ചാല്‍ അത് വിടപറയുന്ന താരങ്ങളാണ് എന്ന് പറയേണ്ടി വരും. ഇന്നത്തെ കലാകാരന്‍മാരെല്ലാം വളരെ കഴിവുള്ളവരാണെങ്കിലും മണ്‍ മറഞ്ഞവരെല്ലാം തന്നെ പകരം വയ്ക്കനാകാത്തവര്‍ ആയിരുന്നു. അക്കൂട്ടത്തില്‍ പെട്ട ഒരു കലാകാരനാണ് കൊച്ചിന്‍ ഖനീഫ.

ചെറിയ തമാശകള്‍ക്ക് പോലും വലിയ ഉച്ചത്തില്‍ ചിരിക്കുന്ന എല്ലാവരോടും വലിയ സൗഹൃദമുള്ള എല്ലാ വിഷമങ്ങളും ഉള്ളിലൊതുക്കി പുറമേ ചിരിക്കുന്ന കലാകാരനായിരുന്നു അദ്ദേഹം. കോമഡി റോളുകളും ക്യാരക്ടര്‍ റോളുകളുമെല്ലാം അദ്ദേഹത്തിന്‍രെ കൈയ്യില്‍ വളരെ ഭദ്രമായിരുന്നു. മലയാളത്തില്‍ നിന്ന് മാത്രമല്ല തമിഴിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

ഇന്നും അദ്ദേഹം അനശ്വരമാക്കിയ കോമഡി റോളുകള്‍ മീമുകളായി നിറയാറുണ്ട്. അദ്ദേഹത്തോട് വലിയ സൗഹൃദമുള്ള സൂപ്പര്‍ കോംബാേ ആയിരുന്ന താരമായിരുന്നു സലീം കുമാര്‍. ഇപ്പോഴിതാ കൊച്ചിന്‍ ഖനീഫയെ പറ്റി താരം പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. അമൃത ടിവിയുടെ ‘ഫണ്‍സ് അപ്പോണ്‍ എ ടൈം’ എന്ന പരിപാടിയില്‍ ഗസ്റ്റ് ആയി വന്നപ്പോഴാണ് സലിം കുമാര്‍ കൊച്ചിന്‍ ഖനീഫയെ പറ്റി പറഞ്ഞത്. വളരെയധികം ഓര്‍മ്മകള്‍ തനിക്ക് അദ്ദേഹവുമായി ഉണ്ടായിരുന്നു. നല്ലൊരു മനുഷ്യനാ യിരുന്നു. ഞാന്‍ എന്റെ ജീവിതത്തില്‍ ഇത്രയും നല്ല തങ്കപ്പെട്ട മനുഷ്യനെ കണ്ടിട്ടില്ല.

മരിച്ച് കഴിഞ്ഞ് പൊക്കി പറയുന്നതല്ല അദ്ദേഹം  നല്ലവനായിരുന്നു. എനിക്ക് മുന്‍പ് അദ്ദേഹം പോയി. അദ്ദേഹം മരിച്ചുവെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. ഞാന്‍ ഹനീഫിക്കാനെ മരിച്ചിട്ട് കാണാന്‍ പോയിട്ടില്ല. ആ ദിവസം ടീവി പോലും വച്ചില്ല. ടീവിയില്‍ പോലും മരിച്ചു കിടക്കുന്നത് കാണാന്‍ എനിക്ക് പറ്റുന്നില്ലായിരുന്നു. എന്തോ ഹനീഫിക്ക ഇപ്പോഴും എന്റെ മനസ്സില്‍ മരിച്ചിട്ടില്ലെന്നും സലീം കുമാര്‍ പറയുന്നു.

Comments are closed.