സാമന്ത വീണ്ടും വിവാഹിതയാകുന്നു. നടനല്ല, അടുത്ത ബന്ധുവെന്ന് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍; സ്ഥിരീകരിക്കാതെ താരവും കുടുംബവും

തെന്നിന്ത്യന്‍ സിനിമകളിലെല്ലാം വളരെ വിജയം നേടിയ നടിയും തെന്നിന്ത്യന്‍ സിനിമകളിലെ മുന്‍നിര താര വുമാണ് സാമന്ത. ഇപ്പോഴും സിനിമകളില്‍ വളരെ സജീവമായിട്ടാണ് നില്‍ക്കുന്നത്. തമിഴ്, തെലുങ്ക് സിനിമക ളില്‍ ഒട്ടുമിക്ക മുന്‍നിര നായകന്‍മാര്‍ക്കൊപ്പവും അഭിനയിക്കാന്‍ കഴിഞ്ഞു. കരിയറില്‍ വന്‍ വളര്‍ച്ച നേടി യെങ്കിലും ദാമ്പത്യ ജീവിതം അത്ര സുഖകരമായിരുന്നില്ല. നടന്‍ നാഗ ചൈതന്യയുമായി   പ്രണയത്തിന് ശേഷമാണ് ഇവര്‍ വിവാഹിതരായത്.

എന്നാല്‍ വിവാഹത്തിന് ശേഷം ഏറെ താമസിക്കാതെ ഇരുവരും പിരിയുകയായിരുന്നു. അത് ആരാധകര്‍ക്കും വലിയ ഞെട്ടല്‍ ഉളവാക്കുന്ന വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ ആരാധകരെ ഞെട്ടിച്ച് മറ്റൊരു വാര്‍ത്തയും പുറത്ത് വരികയാണ്. സാമന്ത രണ്ടാമതും വിവാഹം കഴിക്കാന്‍ പോവുകയാണെന്ന് വാര്‍ത്തയാണ് പുറത്ത് വരുന്നത്.

നടിയെ കൊണ്ട് രണ്ടാമതും വിവാഹം കഴിക്കാന്‍ വീട്ടുകാര്‍ സമ്മര്‍ദം ചെലുത്തുന്നതായി പറയപ്പെടുന്നു. ഔദ്യോഗികമായ സ്ഥീരികരണങ്ങളൊന്നും വന്നിട്ടില്ലെങ്കിലും മാധ്യമങ്ങള്‍ ഈ വിവരും പുറത്ത് വിടുക യായിരുന്നു. നടിയുടെ അടുത്ത ബന്ധുക്കളിലൊരാളെ തന്നെ സാമന്തയ്ക്ക് വരനായി വീട്ടുകാര്‍ തീരു മാനിച്ചുവെന്നും പറയപ്പെടുന്നുണ്ട്. നടി വരനെ വീട്ടില്‍ വച്ച് കണ്ടുവെന്നും വൈകാതെ വിവാഹം നടന്നേക്കുമെന്ന തരത്തില്‍ സൂചനകളും പ്രചരിച്ചു.

ഇതിനിടയില്‍ സാമന്ത ഒരു നടനുമായി ഇഷ്ടത്തിലാണെന്ന കഥകള്‍ കൂടി പ്രചരിക്കുന്നുണ്ട്. പ്രശസ്ത നടനുമായി സാമന്ത പ്രണയത്തിലാണെന്നും അദ്ദേഹത്തെയാണ് രണ്ടാമത് വിവാഹം കഴിക്കാനായി ഒരുങ്ങുന്നതെന്നുമാണ് മറ്റ് ചില വിവരങ്ങള്‍. എന്നാല്‍ നടിയോ അവരുടെ കുടുംബമോ ഈ വാര്‍ത്തകളില്‍ വ്യക്തത വരുത്തുമെന്ന് പ്രതീക്ഷിച്ച് കാത്തിരിക്കുകയാണ് ആരാധകര്‍. സാമന്ത ഒരു രോഗത്തിന്‍രെ പിടിയിലായതും അതില്‍ നിന്നും താരം അനുഭവിക്കുന്ന വേദനയും പങ്കിട്ടിരുന്നു.

Articles You May Like

Comments are closed.