
നടി സംവ്യതയുടെ സഹോദരി സംജുക്ത കൈവരിച്ച നേട്ടം കണ്ടോ? തുടക്കം മുതലുള്ള യാത്രയില്‍ കൂടെ നിന്ന മാതാപിതാക്കള്‍ക്കും സഹോദരിക്കും നന്ദി അറിയിച്ച് സംജുക്ത; കുഞ്ഞനുജത്തിയെ കെട്ടിപിടിച്ച് അനുഗ്രഹിച്ച് ചേച്ചി സംവൃത
2004 ല്‍ ലാല്‍ ജോസ് എന്ന സംവിധായകന്‍ മലയാള സിനിമയ്ക്കു പരിചയപ്പെടുത്തിയ പുതു മുഖ താരമാണ് സംവൃത സുനില്‍. പിന്നീട് നിരവധി സിനിമകളില്‍ താരം അഭിനയിച്ചു. അറബിക്കഥ, ചോക്ലേറ്റ്, തിരക്കഥ, കോക്ക് ടെയില്‍,മാണിക്യ കല്ല്, സ്വപ്‌ന സഞ്ചാരി,അരികെ, ഡയമണ്ട് നെക്ലേസ് തുടങ്ങി നിരവധി സിനിമകള്‍ താരം ചെയ്തു. രസികനിലെ നാടന്‍ കുട്ടിയില്‍ നിന്ന് മോഡേണ്‍ ഗേളായി പല സിനിമ കളിലും താരം എത്തി. ഒപ്പം മലയാളികളുടെ മനസിലേയ്ക്കും താരം എത്തി. പിന്നീട് വിവാഹത്തോടെയാണ് താരം സിനിമയില്‍ നിന്ന് മാറുന്നത്.

ഇപ്പോള്‍ അമേരിക്കയില്‍ ഭര്‍ത്താവ് അഖിലിനും മക്കള്‍ക്കുമൊപ്പം താരം ജീവിക്കുകയാണ്. സംവൃതയെ പോലെ തന്നെ അനുജത്തി സംയുക്തയെയും എല്ലാവര്‍ക്കും അറിാവുന്നതാണ്. സ്പാനിഷ് മസാല എന്ന സിനിമയുടെ സൗണ്ട് റെക്കോര്ഡിങ് നടത്തിയത് സംജു ക്ത ആയിരുന്നു. സിനിമയില്‍ സംജുക്ത എത്തിയില്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ സജീവമായ താരമാണ് സംജുക്ത.

ഇപ്പോഴിതാ സംജുക്ത പങ്കിട്ട ഫോട്ടോയും കുറിപ്പുമാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്. സംജുക്ത ലണ്ടനില്‍ നിന്ന് എം ബി എ നേടി യിരിക്കുകയാണ്. ആ സന്തോഷമാണ് സംജുക്ത തന്റെ സോഷ്യല്‍ മീഡിയയില്‍ പങ്കിട്ടിരിക്കുന്നത്. മാതാപിതാക്കള്‍ക്കും സഹോദ രിക്കുമൊപ്പം ആദ്യാക്ഷരം കുറിക്കുന്നതും പിന്നീട് എം ബി എ സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കി സഹോദരിക്കും മാതാപിതാക്കള്‍ക്കു മൊപ്പം നില്‍ക്കുന്ന ചിത്രങ്ങളുമാണ് സംജുക്ത പോസ്റ്റ് ചെയ്തിരിക്കുന്നത്.

താന്‍ വളരെ സന്തോഷവതിയാണെന്നും അതിലുപരി ഇവര്‍ മൂന്നു പേരും തനിക്കൊപ്പം തുടക്കം മുതല്‍ ഇപ്പോള്‍ വരെ ഉണ്ടായിരിക്കു ന്നുവെന്നും താരം സംജുക്ത കുറിപ്പുമായി പങ്കിട്ടിരിക്കുകയാണ്. ആരാധകരും സംജുക്ത യ്ക്ക് ആശംസകള്‍ നേരുകയാണ്.