
ചെറിയ ഇടവേളയ്ക്ക് ശേഷം വീണ്ടുമെത്തി, സന്തോഷ വാര്‍ത്ത പങ്കിട്ട് സംയുക്ത വര്‍മ്മ; പ്രായം കൂടുന്തോറും കൂടുതല്‍ സുന്ദരിയാകുന്നുവെന്ന് താരത്തോട് ആരാധകര്‍
മലയാള സിനിമയില്‍ വളരെ ചുരുക്ക കാലം മാത്രമേ ഉണ്ടായിരുന്നുള്ളുവെങ്കിലും ഇന്നും മലയാളികള്‍ക്ക് ഏറെ ഇഷ്ടമുള്ള നടിയും താരപത്‌നിയുമാണ് സംയുക്ത വര്‍മ്മ. സോഷയല്‍ മീഡിയയില്‍ വളരെ സജീവമായ സംയുക്ത വര്‍മ്മ ഇപ്പോള്‍ യോഗയില്‍ സജീവമാണ്. താരം ഇപ്പോവും വളരെ സുന്ദരിയാണെന്നതാണ് ആരാധകരെ അമ്പരി പ്പിക്കുന്ന കാര്യം. മലയാളത്തിലെ മുന്‍നിര താരങ്ങള്‍ക്കൊപ്പം തന്നെ സിനിമ ചെയ്യാന്‍ താരത്തിന് സാധിച്ചു. മികച്ച കഥാപാത്രങ്ങളും ആരാധകര്‍ എന്നും ഓര്‍ത്തിരിക്കുന്ന കഥാ പാത്രങ്ങളുമൊക്കെ ചെയ്തതിന് ശേഷമാണ് താരം സിനിമയില്‍ നിന്ന് മാറുന്നത്.

നടന്‍ ബിജുമേനോനുമായുള്ള വിവാഹത്തിന് ശേഷമാണ് അഭിനയത്തില്‍ നിന്ന് പിന്‍മാറിയതെന്നും അത് തന്റെ മികച്ച തീരുമാനം ആയിരുന്നുവെന്നും സംയുക്ത പറഞ്ഞിട്ടുണ്ട്. തന്റെ യോഗ പരിശീലനത്തിന്റെ ചിത്രങ്ങ ളൊക്കെ താരം പങ്കിട്ടിരുന്നു. ഇപ്പോഴിതാ താരം പങ്കിട്ട പുതു ചിത്രമാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. യോഗ ഡ്രസില്‍ യോഗ മാറ്റില്‍ ഇരിക്കുന്ന ചിത്രത്തിനൊപ്പം ചെറിയ ഒരു ഇടവേളയ്ക്ക് ശേഷം ഞാന്‍ വീണ്ടും എന്റെ യോഗ മാറ്റിലെത്തി.

എങ്ങനെയാണ് ലൈഫില്‍ വിശ്രമിക്കേണ്ടത് എന്നത് പഠിക്കേണ്ടത് നിങ്ങളുടെ ശക്തിയാണ് എന്നും താരം കുറി ച്ചിട്ടുണ്ട്. സംയുക്തയ്ക്ക് ഇന്നും പ്രായം ഏറിയിട്ടില്ലെന്നും എപ്പോഴും ചെറുപ്പമാണെന്നും ആരാധകര്‍ പറയുന്നി. സിനിമയില്‍ കണ്ടതിനെക്കാള്‍ കൂടുതല്‍ സുന്ദരിയാണ് താരം ഇപ്പോള്‍. യോഗ തന്റെ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കിയെന്നും ദേഷ്യം കുറയ്ക്കാനും പിസിഒഡി പോലുളള പ്രശ്‌നങ്ങള്‍ മാറ്റാനും ഒക്കെ സാധിച്ചു.

മാത്രമല്ല ,ജീവിതത്തെ വളരെ പോസിറ്റീവായി കാണാന്‍ പഠിച്ചു മാത്രമല്ല അത് മാനസികമായും ഒരുപാട് റിലാക്‌സേഷന്‍ ഉണ്ടാക്കാനും നമ്മളെ ബോള്‍ഡാക്കാനും സാധിച്ചുവെന്നും താരം സൂചിപ്പിക്കുന്നു. പ്രായം കൂടുന്തോറും സൗന്ദര്യവും താരത്തിന് വര്‍ധിക്കുകയാണ്. തന്‍രെ സൗന്ദര്യത്തിന്റെ രഹസ്യമെന്നും താരം പറയുന്നു.