
സംയുക്ത മറ്റൊരു നടനുമായി പ്രണയത്തിലായിരുന്നു. അവര്‍ തമ്മില്‍ ശാരീരികമായും ബന്ധമുണ്ടായിരുന്നു, വിവാഹ ശേഷവും അത് തുടര്‍ന്നു; സംയുക്തയ്‌ക്കെതിരെ വീണ്ടും വിഷ്ണുകാന്ത്
തമിഴ് സീരിയല്‍ രംഗത്ത് കുറച്ച് കാലമായി താരങ്ങളുടെ കുടുംബബന്ധങ്ങള്‍ ശിഥിലമാകുന്നതും അത് അവര്‍ തന്നെ പരസ്യപ്പെടുത്തുന്നതുമാണ് നടക്കുന്നത്. തമിഴ് സീരിയല്‍ താരങ്ങളായ അര്‍ണവും വിദ്യയും തമ്മിലുള്ള പ്രശ്‌നം സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരുന്നു. കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ വാര്‍ത്ത കളില്‍ നിറഞ്ഞ താരങ്ങളാണ് സംയുക്തയും വിഷ്ണു കാന്തും. ഇരുവരും തമിഴ് സീരിയലുകലിലെ താരങ്ങളാണ്. പിന്നീട് ഇരുവരും പ്രണയത്തിലാവുകയും വിവാഹം കഴിക്കുകയും ചെയ്തു. എന്നാല്‍ വിവാഹത്തിന് പതിനഞ്ച് ദിവസങ്ങള്‍ക്ക് ശേഷം ഇവര്‍ വേര്‍പിരിഞ്ഞു.

അത് ആരാധകരിലും വലിയ ചര്‍ച്ച ആയിരുന്നു. പിന്നീട് താരങ്ങള്‍ ഇുവരും പരസ്പരം പഴിചാരാനും തുടങ്ങി. വിഷ്ണുകാന്ത് തന്നെ നിരന്തം ലൈംഗിക പീഡനത്തിന് ഇരയാക്കിയിരുന്നുവെന്നും സെക്‌സ് വീഡിയോകള്‍ കാണാന്‍ നിര്‍ബന്ധിച്ചുവെന്നും ബെഡ്‌റൂമില്‍ ക്യാമറ വയ്ക്കുമെന്ന് പറഞ്ഞുവെന്നും ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംയുക്ത പറഞ്ഞിരുന്നു.

എന്നാല്‍ സംയുക്തയ്ക്ക് നേരത്തെ രവിയെന്ന നടനുമായി അടുപ്പമുണ്ടായിരുന്നുവെന്നും ഇരുവരും തമ്മില്‍ പ്രണയ ബന്ധവും ശാരീരിക ബന്ധവും ഉണ്ടായിരുന്നുവെന്നും മറ്റ് പുരുഷന്‍മാരുമായും സംയുക്തയ്ക്ക് ബന്ധമുണ്ടെന്നും അത് മറച്ച് വെച്ച് തന്നെ വിവാഹം ചെയ്‌തെന്നും വിഷ്ണുകാന്തും ആരോപിച്ചു. വിഷ്ണുകാന്ത് നേരത്തെ ഒരു സ്ത്രീയുമായി ബന്ധം പുലര്‍ത്തിയിരുന്നു.

വിവാഹ നിശ്ചയം വരെ ആ ബന്ധം എത്തിയിരുന്നു. അടുത്തിടെ വിഷ്ണുകാന്ത് സംയുക്ത തന്നോട് ചാറ്റ് ചെയ്തു വെന്ന തരത്തില്‍ സ്‌ക്രീന്‍ഷോട്ട് പങ്കു വച്ചിരുന്നു. അത് താന്‍ ചെയ്്തല്ലെന്നും വിഷ്ണു എഡിറ്റ് ചെയ്തതാണെന്നും തനിക്കും അത്തരം എഡിറ്റിങ് അറിയമെന്ന് പറഞ്ഞ് സണ്ണി ലിയോണിയുമായി വിഷ്ണുകാന്ത് ചാറ്റ് ചെയ്തുവെന്ന് തോന്നിപ്പിക്കും വിധത്തിലുള്ള സ്‌ക്രീന്‍ ഷോട്ടുകളും സംയുക്ത പങ്കു വച്ചിരുന്നു.