രണ്ടു വിവാഹങ്ങള്‍ പരാജയങ്ങള്‍. മുകേഷുമായുള്ള ബന്ധത്തില്‍ ഏല്‍ക്കേണ്ടി വന്നത് കൊടിയ പീഡനങ്ങള്‍, തെന്നിന്ത്യന്‍ സിനിമകളിലെല്ലാം തിളങ്ങി നിന്ന സമയത്ത് മക്കള്‍ക്ക് വേണ്ടി കരിയര്‍ ഉപേക്ഷിച്ചു; നീണ്ട വര്‍ഷങ്ങള്‍ക്കൊടുവില്‍ സിനിമയിലേയ്ക്ക് മടങ്ങി വരനൊരുങ്ങി സരിത

മലയാള സിനിമയില്‍ നിരവധി ആരാധകരുള്ള ഒരു നടിയായിരുന്നു സരിത. വിവാഹ ശേഷമാണ് സരിത അഭിനയം വിടുന്നത്. വളരെ ചെറുപ്പത്തില്‍ അഭിനയത്തിലെത്തിയ താരമായിരുന്നു സരിത. തമിഴ്, തെലുങ്കു ,കന്നഡ, മലയാളം തുടങ്ങിയ ഭാഷകളി ലെല്ലാം അഭിനയിച്ച താരമാണ് സരിത. സരിതയുടെ ആദ്യ വിവാഹം പതിനാറാം വയസില്‍ ആയിരുന്നു. വെങ്കട സുബ്ബയ്യ എന്നെ യാളെയാണ് സരിത ആദ്യം വിവാഹം ചെയ്തത്. എന്നാല്‍ ആറുമാസത്തിനുള്ളില്‍ തന്നെ ആ വിവാഹ ബന്ധം അവസാനിച്ചു. പിന്നീട് സരിത അഭിനയത്തില്‍ കൂടുതല്‍ സജീവമായി. മലയാള സിനിമകളില്‍ താരം നിരവധി ചിത്രങ്ങള്‍ ചെയ്തതോടെ നടന്‍ മുകേഷുമായി താരം പ്രണയത്തിലാകുകയും വിവാഹം കഴിക്കുകയും ചെയ്തു.

എന്നാല്‍ വിവാഹത്തിന് ശേഷം സരിത മുകേഷിന്റെ കൈയ്യില്‍ നിന്ന് നിരവധി ദേഹോപദ്രവങ്ങള്‍ സഹിച്ചിരുന്നു. ഇരുവര്‍ക്കും രണ്ട് മക്കളാണ് ശ്രാവണും തേജസും. ഗര്‍ഭിണിയായിരിക്കുമ്പോള്‍ തന്നെ സരിതയെ മുകേഷ് ഉപദ്രവിക്കുമായിരുന്നുവെന്നും ജോലി ക്കാരുടെ മുന്നിലിട്ട് പോലും തന്നെ ഉപദ്രവിക്കുമായിരുന്നുവെന്നും സരിത തന്നെ പറഞ്ഞിട്ടുണ്ട്. പീഡനം സഹിക്കാതെ സരിത പിന്നീട് മുകേഷില്‍ നിന്ന് അകന്ന് കഴിയുക ആയിരുന്നു. മക്കള്‍ രണ്ട് പേരും സരിതയ്ക്കൊപ്പമായിരുന്നു.

പിന്നീട് സരിതയാണ് മക്കളുടെ എല്ലാ കാര്യവും നോക്കിയിരുന്നത്. പിന്നീട് ഇരുവരും വിവാഹ മോചനം നേടി. സരിത ഇപ്പോള്‍ മക്കള്‍ക്കൊപ്പം ദുബായിലാണ്. മൂത്ത മകന്‍ ശ്രാവണ്‍ ഡോക്ടറാണ്. മാത്രമല്ല, കല്യാണം എന്ന സിനിമയിലും അഭിനയിച്ചിരുന്നു. അമ്മ മക്കളെ വളര്‍ത്താന്‍ ഒത്തിരി കഷ്ട്ടപ്പെട്ടിട്ടുണ്ടെന്ന് രണ്ട് മക്കള്‍ക്കും അറിയാം. അതുകൊണ്ട് തന്നെ ഇരുവരും പൊന്നു പോലെയാണ് അമ്മയെ നോക്കുന്നത്.

ഇപ്പോഴിതാ നീണ്ട ഇടവേളയ്ക്ക് ശേഷം സരിത സിനിമ കരിയറിലേയ്ക്ക് മടങ്ങി വരികയാണ്. തെന്നിന്ത്യന്‍ ഭാഷകളിലെല്ലാം മുന്‍പ് തിളങ്ങിയ നടിയായ സരിതയെ തേടി വിവിധ അവാര്‍ഡുകളും വ്ന്നിരുന്നു. പത്തു വര്‍ഷങ്ങള്‍ക്ക് ശേഷം താരം മാ വീരന്‍ എന്ന സിനിമയിലൂടെയാണ് മടങ്ങി എത്തുന്നത്. തമിഴിലൂടെയാണ് മടങ്ങി വരവ്. ശിവ കാര്‍ത്തികേയന്‍ നായകനാകുന്ന ചിത്ര മാണ് മാ വീരന്‍. വളരെ സന്തോഷമാണ് വീണ്ടും മടങ്ങിയെത്താവന്‍ സാധിച്ചതെന്നും വലിയ ത്രില്ലിലാണെന്നും താരം വ്യക്തമാക്കുന്നു.

Articles You May Like

Comments are closed.