മൂന്ന് നേരം കൃത്യമായി ഭക്ഷണം കിട്ടി തുടങ്ങിയതോടെ ചേച്ചി ആരോഗ്യവതിയായിരിക്കുന്നു, സന്തോഷവും സമാധാനവും ആ മുഖത്തുണ്ട്; ബീന കുമ്പളങ്ങിയെ പറ്റി സീമ ജി നായര്‍

കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് നടി ബീന കുമ്പളങ്ങിയുടെ ദയനീയ അവസ്ഥയെ പറ്റി വാര്‍ത്തകള്‍ വന്നത്. നിരവധി സിനിമകളില്‍ ശ്രദ്ധേയ വേഷങ്ങല്‍ ചെയ്യാന്‍ ഇവര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. വീടില്ലാത്ത ബീന കുമ്പള ങ്ങിക്ക് അമ്മ സംഘടനയാണ് വീട് വെച്ച് നല്‍കിയത്. പിന്നീട് തന്‍രെ സഹോദരിയെയും കുടുംബത്തെയും കൂടി വീട്ടില്‍ കൊണ്ടു വരികയും എന്നാല്‍ പിന്നീട് ഇവര്‍ തങ്ങളുടെ പേരില്‍ വീട് നല്‍കണമെന്ന് പറഞ്ഞ് ബഹളമുണ്ടാക്കിയെന്നും തനിക്ക് ഭക്ഷണമോ വെള്ളമോ തരാതെ സമാധാനം പേലും തരാത്ത അവസ്ഥയിലാ ക്കിയെന്നും ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചിരുന്നുവെന്നും അക്കാര്യം സീമയോട് പറഞ്ഞപ്പോള്‍ സീമ തന്നെ വന്ന് കൂട്ടികൊണ്ട് പോവുകയും മഹാത്മ എന്ന സങ്കേതത്തില്‍ എത്തിക്കുകയും ചെയ്തിരുന്നു. വല്ലാത്ത മാന സികാവസ്ഥയിലായ ചേച്ചിയുടെ ആരോഗ്യം വരെ നശിച്ചിരിക്കുകയാണെന്ന് സീമ പറഞ്ഞിരുന്നു.

അടുത്തിടെ സീമ ബീനയെ സന്ദര്‍ശിക്കാന്‍ എത്തിയിരുന്നു. പുതിയ ഒരുപാട് സാരികളുമായാണ് ബീനയെ കാ ണാന്‍ സീമ ജി നായര്‍ എത്തിയത്. എന്തിനാണ് ഇത്രയേറെ സാരികള്‍ കൊണ്ടുവന്നതെന്ന് ബീന ചോദിച്ചപ്പോള്‍ സീമ ചിരിക്കുകയാണ് ചെയ്തത്. പെര്‍ഫക്ഷനോടെ ബ്ലൗസ് തുന്നിക്കാന്‍ മഹാത്മയിലെ പ്രവര്‍ത്തകരെ സീമ പറഞ്ഞ് ഏല്‍പ്പിക്കുകയും ചെയ്തിരുന്നു. ബീനയുടെ ഇപ്പോഴുള്ള മനസ് നിറഞ്ഞ ചിരി കാണുമ്പോള്‍ സന്തോഷം തോന്നുന്നുവെന്നാണ് സീമയും പറഞ്ഞത്. മൂന്ന് നേരം കൃത്യമായി ഭക്ഷണം കിട്ടി തുടങ്ങിയതോടെ കവിളിനും താടിക്കും എല്ലാം വണ്ണം വെച്ച് തൂങ്ങിയെന്നും ബീന സീമയോട് പറഞ്ഞു.

മഹാത്മയില്‍ വന്നശേഷം ചേച്ചി ചെറുപ്പും സുന്ദരിയുമായിയെന്നും ചിരിക്കുപോലും പ്രത്യേക ഭംഗി വന്നു വെന്നും സീമ പറഞ്ഞു. സിവിടിവി ലൈവിലാണ് ബീന കുമ്പളങ്ങിയുടെയും സീമയുടെയും വീഡിയോ പ്രത്യ ക്ഷപ്പെട്ടത്. ‘ഒരുപാട് ദുഖങ്ങളും വിഷമങ്ങളും ഉണ്ടാകുമ്പോള്‍ അതിങ്ങനെ മുഖത്ത് പ്രതിഫലിക്കും. ആദ്യം കണ്ടപ്പോള്‍ വളരെ സങ്കടമായിരുന്നു. ഇപ്പോള്‍ ‘ചേച്ചി വളരെ പ്ലസന്റാണെന്ന് സീമ പറഞ്ഞപ്പോള്‍ സമാധാനമു ണ്ടെങ്കിലെ എനിക്ക് ഭക്ഷണം കഴിച്ചാല്‍ ഇറങ്ങൂ.

ടെന്‍ഷനുണ്ടെങ്കില്‍ എനിക്ക് ഭക്ഷണം കഴിക്കാന്‍ കഴിയി ല്ലെന്നും പേടിച്ചാണ് താന്‍ ഇവിടെ എത്തുന്നതിന് മുന്‍പ് കഴിഞ്ഞതെന്നും ആരാണ് എപ്പോഴാണ് എന്താണ് പറയുക എന്നറിയില്ലായിരുന്നുവെന്നും ബീന പറയുന്നു. ഫോണ്‍ വിളിക്കാനൊന്നും പറ്റില്ല. അതൊക്കെ പിന്നീട് വേറെ കഥകളായി മാറും. ഒത്തിരി പ്രശ്നങ്ങളായിരുന്നു. ആദ്യമൊക്കെ ഞാന്‍ ഷുഗറിന്റെ ഗുളിക അഞ്ചാറെണ്ണം എടുത്ത് കഴിക്കും. ഭക്ഷണവും കഴിക്കില്ല വെള്ളവും കുടിക്കില്ല. അതോടെ തളര്‍ന്ന് കിടക്കുമല്ലോ.’അങ്ങനെയൊരു അഞ്ചെട്ട് ദിവസം കിടന്നു. അങ്ങനെയാണ് അവിടെ ജീവിച്ചത്. മനസ് വിഷമിച്ചിട്ട് അത് ചെയ്തതെന്നും താരം പറയുന്നു.

Comments are closed.