സീരിയല്‍ നടിയും ഡോക്ടറുമായിരുന്ന പ്രിയയ്ക്ക് ദാരുണാന്ത്യം. എട്ടുമാസം ഗര്‍ഭിണിയായിരിക്കെ മരണം, ദുഖ വാര്‍ത്ത പങ്കിട്ട് നടന്‍ കിഷോര്‍ സത്യ

മിനിസ്‌ക്രീനിലൂടെ പ്രേക്ഷകര്‍ക്ക് വളരെ സുപരിചിതയായ താരമായിരുന്നു ഡോ. പ്രിയ. ഇപ്പോഴിതാ പ്രിയയെ സംബന്ധിച്ച് വളരെ ദുഖകരമായ വാര്‍ത്തയാണ് പുറത്ത് വരുന്നത്. താരം അന്തരിച്ചു. എട്ടുമാസം ഗര്‍ഭിണി ആയിരിക്കെയാണ് താരത്തിന് ഹൃദയാഘാതത്തെ തുടര്‍ന്ന് അപ്രതീക്ഷിത മരണം സംഭവിച്ചത്. സൈഡ് റോളുകലിലാണ് താരം കൂടുതല്‍ അഭിനയിച്ചത്. വിവാഹശേഷം താരം അഭിനയത്തില്‍നിന്നും ഇടവേള എടുത്തിരുന്നു. പതിവ് ചെക്കപ്പിനായി ആശുപത്രിയിലെത്തിയപ്പോല്‍ ഹൃദയാഘാതം ഉണ്ടാവുകയായിരുന്നു. ഓപ്പറേഷനിലൂടെ കുട്ടിയെ പുറത്തെടുത്തു. കുട്ടി നിലവില്‍ ഐസിയുവിലാണ്. കിഷോര്‍ സത്യ പങ്കിട്ട
പോസ്റ്റ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുക്കുകയാണ്. ടെലിവിഷന്‍ മേഖലയില്‍ നൊമ്പരപെടുത്തുന്ന ഒരു അപ്രതീ ക്ഷിത മരണം കൂടി. ഡോ പ്രിയ ഇന്നലെ ഹൃദയ സ്തംഭനം മൂലം മരിച്ചു. 8 മാസം ഗര്‍ഭിണി ആയിരുന്നു. കുഞ്ഞ് ഐസിയുവിലാണ്. മറ്റു ആരോഗ്യ പ്രശ്‌നങ്ങള്‍ ഒന്നുമില്ലായിരുന്നു.

ഇന്നലെ പതിവ് പരിശോധനകള്‍ക്ക് ആശുപത്രിയില്‍ പോയതാണ്. അവിടെ വച്ച് പെട്ടന്ന് കാര്‍ഡിയാക് അറസ്റ്റ് ഉണ്ടാവുകയായിരുന്നു’, കിഷോര്‍ സത്യ ഫേസ്ബുക്കില്‍ കുറിച്ചു. ‘ഏക മകളുടെ മരണം ഉള്‍കൊള്ളാനാവാതെ വിതുമ്പുന്ന അമ്മ. ആറ് മാസമായി എങ്ങും പോകാതെ പ്രിയയോടൊപ്പം സ്‌നേഹ കൂട്ടാളിയായി നിന്ന ഭര്‍ത്താവിന്റെ വേദന… ഇന്നലെ രാത്രിയില്‍ ആശുപത്രിയില്‍ ചെല്ലുമ്പോള്‍ കാണുന്ന കാഴ്ച മനസ്സില്‍ സങ്കട മഴയായി. എന്ത് പറഞ്ഞ് അവരെ അശ്വസിപ്പിക്കും…. വിശ്വാസികളായ ആ സാധു മനസുകളോട് എന്തിന് ദൈവം ഈ ക്രൂരത കാട്ടി.

മനസ് ചോദ്യങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടേയിരുന്നു… ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍… രഞ്ജുഷയുടെ മരണ വാര്‍ത്തയുടെ ഞെട്ടല്‍ മാറും മുന്‍പ് അടുത്ത ഒന്നുകൂടി… 35 വയസ് മാത്രമുള്ള ഒരാള്‍ ഈ ലോകത്തുനിന്ന് പോകുമ്പോള്‍ ആദരാജ്ഞലികള്‍ എന്ന് പറയാന്‍ മനസ് അനുവദിക്കുന്നില്ല… ഈ തകര്‍ച്ചയില്‍ നിന്നും പ്രിയയുടെ ഭര്‍ത്താവിനെയും അമ്മയെയും എങ്ങനെ കരകയറ്റും… അവരുടെ മനസുകള്‍ക്ക് എല്ലാം സഹിക്കാനുള്ള ശക്തിയുണ്ടാവട്ടെ…

കിഷോര്‍ സത്യ വികാരഭരിതനായി കുറിച്ചു. കിഷോര്‍ സത്യക്ക് പുറമെ നടി ജീജ സുരേന്ദ്രനും ദുഖം പങ്കു വച്ചിട്ടുണ്ട്.. ‘മോളു വാക്കുകള്‍ ഇല്ല മുത്തേ. ദൈവം എന്തിനാ എന്റെ മുത്തിനെ നേരത്തെ സ്വര്‍ഗ്ഗത്തില്‍ വിളിച്ചു കൊണ്ട് പോയത്. ഡോ. പ്രിയ. ഒന്നും പറയാന്‍ വാക്കുകള്‍ ഇല്ല മുത്തേ. ദൈവമേ ഈ ചതി വേണ്ടായിരുന്നു. സഹിക്കാന്‍ വയ്യ’, എന്നാണ് ജീജ കുറിച്ചത്.

Comments are closed.