സീരിയല്‍ താരം ഹരിത വിവാഹിതയായി. ബെസ്റ്റ് ഫ്രണ്ടിനെ ഭര്‍ത്താവായി കിട്ടിയതില്‍ സന്തോഷമെന്ന് താരം; ആശംസകളുമായി താരങ്ങളും ആരാധകരും

ഹരിത എന്ന സീരിയല്‍ നടി സീരിയല്‍ പ്രേമികള്‍ക്ക് വളരെ പരിചിതയായ താരമാണ്. കസ്തൂരിമാന്‍ എന്ന സീരി യലിലൂടെയാണ് ഹരിത എത്തുന്നത്. പിന്നീട് താരം ശ്യാമാംബരം എന്ന സീരിയലും ചെയ്തിരുന്നു. കഴിഞ്ഞ ദിവ സമാണ് താരം താന്‍ വിവാഹിതയാകാന്‍ പോകുന്ന സന്തോഷം പങ്കിട്ടെത്തിയത്. തന്റെ അടുത്ത സുഹൃത്തും സിനിമയില്‍ എഡിറ്റിങ് ജോലികള്‍ നിര്‍വ്വഹിക്കുന്ന വിനായക് ആണ് താരത്തിന്റെ വരന്‍.

ഇപ്പോഴിതാ തങ്ങ ളുടെ വിവാഹ നിശ്ചയം വളരെ സന്തോഷത്തോടെ നടന്നിരിക്കുന്നതിന്റെ വിശേഷം ഹരിത തന്നെ ആരാധ കരുമായി പങ്കിടുകയാണ്.ചെറുപ്പം മുതല്‍ അറിയാമായിരുന്നുവെങ്കിലും പ്രണയ വിവാഹമല്ലെ ന്നും വീട്ടുകാര്‍ തീരുമാനിച്ചതാണെന്നുമാണ് ഹരിത പറയുന്നത്. ഏഴാം ക്ലാസ് മുതല്‍ തങ്ങള്‍ക്കിരുവര്‍ക്കും പരസ്പരം അറിയാം. ഞാനും വിനായകും വളരെ ചെറുപ്പം മുതലേ ഉള്ള ബെസ്റ്റ് ഫ്രണ്ട്‌സാണ്.ഒരു ക്ലാസ്സിലും നമ്മള്‍ ഒരുമിച്ചു പഠിച്ചി ട്ടില്ല. ഞങ്ങള്‍ ഒരു എട്ടുപേരായിരുന്നു കൂട്ടുകാര്‍.

ഏഴാം ക്ലാസില്‍ പഠിക്കുന്ന വരെ ആരാണ് ബെസ്റ്റ് ഫ്രണ്ട് എന്ന് ചോദിക്കുമ്പോള്‍ ഞാന്‍ എന്റെ അമ്മ ആണെ ന്നാണ് പറഞ്ഞുകൊണ്ടിരുന്നത്. എന്നാല്‍ പിന്നീട് എനിക്ക് കിട്ടിയ കൂട്ടുകാരനാണ് വിനായക്. ഞാന്‍ എന്നോട് തന്നെ എടുത്ത പ്രോമിസ് ആണ് വിനായക് എന്ന ബെസ്റ്റ് ഫ്രണ്ട്. ഞാന്‍ എന്നോട് പറയുന്ന പ്രോമിസുകള്‍ ഒക്കെ യും എനിക്ക് വിലപ്പെട്ടതാണ്. പത്താം ക്ളാസ് കഴിഞ്ഞപ്പോള്‍ അവന്‍ എഡിറ്റിങ് കോഴ്‌സ് ഒക്കെ പഠിക്കാന്‍ പോയി. ഞാന്‍ എങ്കിലും അവനെ ഇടക്കിടക്ക് വിളിക്കും. പ്ലസ്ടു കഴിഞ്ഞപ്പോഴും ഞാന്‍ വിളിക്കും അങ്ങനെ ആയിരുന്നു. ഞങ്ങള്‍ നല്ല കൂട്ടുകാര്‍ ആണെന്ന് കുടുംബത്തിനും അറിയാമായിരുന്നു.

അല്ലാതെ പ്രണയം ഒന്നും ഇല്ലായിരുന്നു. കുറെ വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ഞങ്ങളുടെ കുടുംബവും നല്ല ബന്ധ ത്തിലെത്തി. അങ്ങനെ വീട്ടുകാര്‍ ആണ് ഞങ്ങളുടെ കാര്യത്തില്‍ ഒരു തീരുമാനം എടുത്തത്,ആദ്യം ഞങ്ങള്‍ രണ്ടാളും വേണ്ട എന്ന തീരുമാനത്തില്‍ ആയിരുന്നു. കുടുംബത്തില്‍ എല്ലാവര്‍ക്കും അതില്‍ താല്‍പ്പര്യം ഉണ്ടാ യിരുന്നു. പിന്നെയും ഒരു വര്ഷം കഴിഞ്ഞപ്പോള്‍ ആ എന്ന നമുക്ക് നോക്കാം എന്ന് പറയുന്നത് അവനാണ്. അതാ ണ് നിശ്ചയത്തിലേക്കും ഇപ്പോള്‍ വിവാഹത്തിലേക്കും എത്തിയതെന്ന് ഹരിത പറയുന്നു. വെള്ള കളറിലെ ലഹങ്കയണിഞ്ഞ് വളരെ സിംപിള്‍ ആഭരണങ്ങള്‍ ധരിച്ച്് സിംപിള്‍ മേക്കപ്പുമൊക്കെ ചെയ്താണ് ഹരിത താലി കെട്ടിനായി എത്തിയത്. സീരിയല്‍ താരങ്ങളെല്ലാം വിവാഹത്തിനെത്തുകയും ആശംസകളും സമ്മാനങ്ങളും നല്‍കുകയും ചെയ്തു.

Comments are closed.