പ്രണയം വീട്ടുകാര്‍ എതിര്‍ത്തതോടെ വീട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥ ആയി. ഒടുവില്‍ വീട്ടില്‍ നിന്ന് വിളിച്ചിറക്കി രജിസ്റ്റര്‍ വിവാഹം കഴിച്ചു; പത്താം വിവാഹ വാര്‍ഷികം ആഘോഷിച്ച് ഷഫ്‌നയും സജിനും

പ്രണയത്തിന് കണ്ണില്ലെന്ന് പറയുന്നുണ്ട്. പ്രണയം എല്ലാവര്‍ക്കും തന്നെ സംഭവിക്കുമെങ്കിലും ചിലര്‍ മാത്രമേ അതില്‍ വിജയിക്കുകയുള്ളു. മലയാളികളുടെ സ്വന്തം താരങ്ങളായി മനസ് കീഴടക്കിയ താരങ്ങളാണ് ഷഫ്‌ നയും സജിനും. ഷഫ്്‌ന സിനിമയിലും ഇപ്പോള്‍ സീരിയലുകളിലും സജീവമാണ്. സാന്ത്വനത്തിലെ ശിവനായി സജിനും ഇപ്പോള്‍ ആരാധകരുടെ പ്രിയപ്പെട്ടതായി മാറി. ഇരുവരും ഏറെ കാലത്തെ പ്രണയത്തിനു ശേഷമാണ് വിവാഹം കഴിച്ചത്. രണ്ട് മതങ്ങള്‍ ആയിരുന്നതിനാല്‍ തന്നെ പ്രണയത്തിനും വിവാഹത്തിനുമെല്ലാം വീട്ടുകാര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ അതിനെയെല്ലാം ഇവര്‍ അതി ജീവിക്കുക തന്നെ ചെയ്്തു. ഇപ്പോള്‍ മനോഹരമായി പത്ത് വര്‍ഷങ്ങള്‍ പൂര്‍ത്തീകരിച്ചിരിക്കുകയാണ് ഇവര്‍. പ്ലസ്ടു എന്ന സിനിമയിലെ പരിചയമാണ് ഷഫ്‌നയെയും സജിനെയും അടുപ്പിച്ചത്.

വിവാഹ വാര്‍ഷികത്തില്‍ ഷഫ്ന പങ്കുവച്ച വാക്കുകള്‍ ഇങ്ങനെ ആയിരുന്നു. ”ഹാപ്പി ആനിവേഴ്സറി എന്റെ പ്രണയമേ… നിന്നെക്കുറിച്ചാകുമ്പോള്‍ എനിക്ക് പറഞ്ഞാല്‍ മതിയാകില്ല. നിന്നോടുള്ള എന്റെ സ്നേഹം പറഞ്ഞ് മതിയാകുന്നില്ല. നമ്മള്‍ വിവാഹം കഴിച്ചിട്ട് കുറച്ച് ദിവസങ്ങള്‍ മാത്രമേ ആയുള്ളൂവെന്നത് പോലെയാണ് തോന്നുന്നത്. നമ്മളുടെ പ്രണയത്തേയും ജീവിതത്തേയും കുറിച്ച് എനിക്കെന്നും സന്തോഷവും ആവേശവും തോന്നിപ്പിക്കുന്നതിന് നന്ദി. ആവേശകരമായ ട്വിസ്റ്റുകളും കയറ്റങ്ങളും ഇറക്കങ്ങളുമുള്ള അപ്രതീക്ഷിതമായ ജീവിതയാത്ര തുടര്‍ന്നും പ്രതീക്ഷിക്കുന്നു.

നമുക്കറിയാം, എന്തൊക്കെ വന്നാലും നമ്മള്‍ പരസ്പരം കൈ കോര്‍ത്തുപിടിച്ചിട്ടുണ്ടാകുമെന്ന്. ഐ ലവ് യു.” എന്നാണ് ഷഫ്ന കുറിക്കുന്നത്. പ്ലസ്ടു സിനിമയുടെ ഷൂട്ടിനിടെ സജിന്‍ ആണ് ഷഫ്‌നയുടെ പിന്നാലെ വന്നത്. പിന്നീട് ഇരുവരും രണ്ട് വര്‍ഷക്കാലം പ്രണയിച്ചു നടന്നു. പ്രണയം വീട്ടുകാര്‍ അറിയുന്നതോടെ ശക്തമായി എതിര്‍പ്പ് വന്നു. ഷഫ്‌ന വീട്ടുതടങ്കലില്‍ ആയി. ഫോണ്‍ വിളിക്കാനോ പുറത്ത് പോകാനോ പറ്റാതെ സാഹചര്യ മായി. പിന്നീട് സജിന്‍ ഷഫ്നയെ വിളിച്ചിറക്കുകയും രജിസ്റ്റര്‍ വിവാഹം ചെയ്യുകയുമായിരുന്നു. വിവാഹത്തിന് സജിന്റെ വീട്ടുകാര്‍ പിന്തുണച്ചു.

പിന്നാലെ ഷഫ്നയുടെ വീട്ടുകാരും ഇരുവരേയും അംഗീകരിച്ചു. 2013 ലാണ് ഷഫ്നയും സജിനും തങ്ങളുടെ വിപ്ലവ വിവാഹം നടത്തുന്നത്. ആ ദാമ്പത്യ ജീവിതം ഇപ്പോള്‍ പത്ത് വര്‍ഷം പിന്നിടുകയാണ്. ഇരുവര്‍ക്കും കുട്ടികളി ല്ലാത്തതിന്‍രെ കാരണം ഇതുവരെ ഇവര്‍ തുറന്ന് പറഞ്ഞിട്ടില്ല. എന്തായാലും ആരാധകരും തങ്ങളുടെ പ്രിയ താരങ്ങള്‍ക്ക് ആശംസകള്‍ അറിയിക്കുകയാണ്.

Comments are closed.