ഉമ്മിച്ചിയുടെ സന്തോഷങ്ങള്‍ ആണ് എന്റെ സന്തോഷം. തിരിച്ചും അങ്ങനെയാണ്, പ്രതിസന്ധികളില്‍ പിടിച്ചു നില്‍ക്കുന്നത് ഉമ്മച്ചിയുടെ വാക്കുകളാണ്; ഷെയിന്‍ നിഗം

വിമര്‍ശനങ്ങള്‍ കൂടെ പിറപ്പായ വിവാദ നായകനാണ് എന്നും ഷെയിന്‍ നിഗം. എന്നാല്‍ എന്നും ആരാധകര്‍ ഷെയിനിന് ഒപ്പമാണ് ഉള്ളത്. ആര്‍ഡി എക്‌സിന്റെ വിജയം മിന്നുന്നത് ആയിരുന്നു. മികച്ച പ്രതികരണമാണ് അതിലൂടെ താരത്തിന് ലഭിച്ചത്. ബാപ്പച്ചിയുടെ മരണശേഷം ഷെയിനിന് എല്ലാത്തിനും താങ്ങും തണലുമായത് ഉമ്മച്ചി ആയിരുന്നു. സിനിമയില്‍ നിന്ന് പലരും തള്ളി പറഞ്ഞപ്പോഴും വിലക്ക് ഏര്‍പ്പെടുത്തിയപ്പോഴും തളരാ തെ പിടിച്ചു നിന്നത് ഉമ്മച്ചിയുടെ വാക്കുകളായിരുന്നു.

ഇപ്പോള്‍ കൈ നിറയെ ചിത്രങ്ങളാണ് താരത്തിനുള്ളത്. അടുത്തിടെ ഒരു അഭിമുഖത്തില്‍ ഉമ്മയുടെ ഈ സപ്പോ ര്‍ട്ടിനെ കുറിച്ച് ഷെയ്ന്‍ വാചാലനാവുകയുണ്ടായി. ‘ഉമ്മിച്ചി എന്റെ കൂടെ വളര്‍ന്നു വന്നയാളാണ്. ഉമ്മിച്ചിയുടെ 21-മത്തെ വയസ്സിലാണ് ഞാന്‍ ജനിക്കുന്നത്. ഉമ്മിച്ചി ഈ ലോകം കാണുന്നത് എന്നിലൂടെയാണ്. അതുകൊണ്ട് തന്നെ എന്റെ കൂടെയാണ് ഉമ്മിച്ചി വളര്‍ന്നത്. ഞങ്ങള്‍ ജീവിക്കുന്നത് ഒരേ ജീവിതമാണ്. ഞാന്‍ തന്നെയാണ് ഉമ്മിച്ചി, ഉമ്മിച്ചി തന്നെയാണ് ഞാന്‍.

എന്റെ സന്തോഷ ങ്ങള്‍ ആണ് ഉമ്മിച്ചിയുടെ സന്തോഷം. ഉമ്മിച്ചിയുടെ സന്തോഷങ്ങള്‍ ആണ് എന്റെ സന്തോ ഷം. ഞങ്ങളുടെ ജീവിതം അങ്ങനെയാണ്. ഞങ്ങള്‍ രണ്ടു ശരീരത്തില്‍ ജീവിക്കുന്നതിന്റെ ബുദ്ധിമുട്ടും വിഷ മവും മാത്രമേ യുള്ളു. എന്നാണ് ഷെയ്ന്‍ പറഞ്ഞത്. സ്വന്തം ഉമ്മയെ ജീവനേക്കാളേറെ സ്‌നേഹിക്കുന്ന താരമാണ് ഷെയിനെന്നത് ആരാധകര്‍ക്ക് അറിയാവുന്നതാണ്.

ഉമ്മച്ചിയും സഹോദരികളും അടങ്ങുന്ന കുടുംബമാണ് ഷെയിനിന്റേ ത്. തളര്‍ന്ന് പോകുന്ന ഒരുപാട് സന്ദര്‍ഭ ങ്ങല്‍ ജീവിതത്തിലുണ്ടായിരുന്നു. അപ്പോഴെല്ലാം എനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയും നിനക്കായി ഒരു ദിവസം വരുമെന്നും ഉമ്മച്ചി പറയുമായിരുന്നുവെന്നും ഷെയിന്‍ പറയുന്നു.

Articles You May Like

Comments are closed.