ആര്‍ ഡി എക്‌സിന്റെ ഷൂട്ട് കഴിഞ്ഞു കാലിന് പരിക്കു പറ്റി വീട്ടിലിരിക്കുമ്പോഴാണ് വിലക്കു വരുന്നത്. സിനിമ കണ്ട് മഞ്ചു വാര്യരും ജോജു ചേട്ടനുമൊക്കെ മേസെജ് ഇട്ടിരുന്നു; ഷെയ്ന്‍ നിഗം

മലയാളത്തില്‍ നിരവധി ആരാധകരുള്ള നടന്‍ തന്നെയാണ് ഷെയ്ന്‍ നിഗം. തുടക്കത്തില്‍ പരാജയങ്ങള്‍ ഉണ്ടാ യിരുന്നെങ്കിലും അഭിനയം കൊണ്ടും തന്റെ കഠിനാധ്വാനവും കൊണ്ടും ഇന്ന് മലയാളത്തിലെ മുന്‍നിര താരം തന്നെയാണ് ഷെയ്ന്‍ നിഗം. പിതാവ് അബിയേക്കാള്‍ ഒരുപാട് മുന്നിലെത്തി തന്റെ അച്ഛന്റെ സ്വപ്‌നം യാഥാര്‍ ത്ഥ്യമാക്കിയിരിക്കുകയാണ് ഷെയ്ന്‍.

ഷെയിന്‍രെ പുതിയ ചിത്രം ആര്‍ഡിഎക്സ് വന്‍ ഹിറ്റായിരുന്നു. ഷെയിനെ തിരെ സിനിമാ സംഘടനകള്‍ അച്ചടക്ക നടപടികളും വിലക്കും വന്നതിന് ശേഷമാണ് ആര്‍ഡിഎക്്‌സ് വിജയം നേടിയത്. ഇപ്പോഴിതാ വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ തന്റെ വിലക്കിനെക്കുറിച്ച് സംസാരിക്കുകയാണ് ഷെയ്ന്‍ നിഗം.

ആര്‍ഡിഎക്സിന്റെ ഷൂട്ടിങ് കഴിഞ്ഞു പാക്കപ്പ് ആയി വീട്ടില്‍ വന്ന ദിവസം. ക്ലൈമാക്സ് ഷൂട്ടിങ്ങിനിടെ കാലിനു പരിക്കു പറ്റിയിരുന്നു. വേദനയും നീരും കൂടി ആശുപത്രിയില്‍ പോയെങ്കിലും മാറുന്നില്ല. വൈകിട്ട് ഉമ്മച്ചിയും അനിയത്തിമാരുമായി ചായ കുടിച്ചിരിക്കുമ്പോഴാണ് വിലക്കിനെ പറ്റി അറിയുന്നത്. 2023 ഏപ്രില്‍ 13 ന് ഷൂട്ടിങ് പൂര്‍ത്തിയായ സിനിമയില്‍ സഹകരിക്കുന്നില്ലെന്ന് പറഞ്ഞ് ഏപ്രില്‍ 25 നാണ് വിലക്കു വന്നത്.

എനിക്കു മാത്രമല്ല, എല്ലാവര്‍ക്കും തിരിച്ചടികളുണ്ട് എന്ന് തിരിച്ചറിയുന്നുവെന്നും ഷെയന്‍ പറയുന്നു. റിയലിസ്റ്റിക് കഥാപാത്രങ്ങളില്‍ വേറിട്ടൊരു റോള്‍ മോഹിച്ചിരിക്കുമ്പോഴാണ് ആര്‍ഡിഎക്സ് വരുന്നത്. കുറച്ചുകൂടി സ്റ്റൈലിഷായി, ഹീറോ ഇമേജില്‍ എന്നെ കാണണമെന്ന ആഗ്രഹവും ഉണ്ടായിരുന്നു. മഞ്ജു വാര്യരും ജോജു ചേട്ടനുമൊക്കെ ഗുഡ് ജോബ്, എക്സലന്റ് എന്ന് മെസേജ് ഇട്ടു. അതൊക്കെ സന്തോഷമാണ്.

Comments are closed.