സിനിമയില്‍ എത്തുന്നതിന് മുന്‍പ് തന്നെ പണത്തിനായി എന്നെ അമ്മ ഉപയോഗിച്ചു. പുരുഷന്മാരെ പരിചയപ്പെടുത്തി അവരുടെ മുറിയിലേക്ക് പോകാന്‍ അമ്മ എന്നോട് പറയുമായിരുന്നു, അനുസരിച്ചില്ലെങ്കില്‍ അടിക്കുമായിരുന്നു; ഷക്കീല

മലയാളികള്‍ക്ക് എന്നല്ല തെന്നിന്ത്യയന്‍ സിനിമകളിലെല്ലാം തിളങ്ങിയ നടിയാണ് ഷക്കീല. ബി ഗ്രേഡ് പടങ്ങ ളിലെ നായികയായി വന്ന ഷക്കീലയ്ക്കും ഇന്നും വളരെയധികം ഫാന്‍സുണ്ട്. മലയാളത്തില്‍ ഷക്കീല തീര്‍ത്ത തരംഗം വലുതായിരുന്നു. സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം പ്രതിഫലം വാങ്ങിച്ച നടിയായിരുന്നു ഷക്കീല. എന്നാല്‍ പലര്‍ വെറുപ്പോടെയും ഷക്കീലയെ കണ്ടിരുന്നു. പല തുറന്ന് പറച്ചിലുകളിലൂടെയാണ് ഷക്കീല എന്ന വ്യക്തി യുടെ ജീവിതം ആരാധകര്‍ക്ക് മനസിലാകുന്നത്. തമിഴ്‌നാട്ടിലെ വളരെ സാധാരണ മുസ്ലീം കുടുംബത്തില്‍ ജനിച്ച ഷക്കീല വളരെ കഷ്ട്ടപ്പാടിലൂടെയാണ് വളര്‍ന്നത്. തന്‍രെ പിതാവ് മരിച്ചതോടെ താന്‍ വീട്ടില്‍ ഒരു ഭാരമായെന്നും അങ്ങനെയാണ് താന്‍ സിനിമയിലെത്തിയതെന്നും സിനിമ നടിയാകാന്‍ ആഗ്രഹമില്ലായിരുന്നു വെന്നും താരം പറയുന്നു.

ഇപ്പോള്‍ കോമഡി റോളുകളും ടെലിവിഷന്‍ ഷോകളുമൊക്കെയാണ് താരം ചെയ്യുന്നത്. സിനിമയില്‍ എത്തി യപ്പോള്‍ അവര്‍ക്ക് വേണ്ടിയിരുന്നത് തന്റെ അഭിനയ മികവ് ആയിരുന്നു. ശരീരമായിരുന്നില്ലായെന്ന് താരം പറയുന്നു. തന്‍രെ ശരീര സൗന്ദര്യം മാത്രം അവര്‍ ഉപയോഗിച്ചു. അതില്‍ ദുഖമുണ്ടെന്ന് മുന്‍പ് നല്‍കിയ അഭി മുഖത്തില്‍ താരം പറഞ്ഞിരുന്നു. പണത്തിനായി പലതും ചെയ്യാന്‍ പറ്റാതിരുന്നിട്ടും തന്റെ അമ്മയുടെ നിര്‍ ബന്ധ പ്രകാരം അത് ചെയ്തു. സിനിമയിലെത്തുന്നതിന് മുന്‍പ് തന്നെ തന്നെ വെച്ച് അമ്മ പണം സമ്പാ ദിച്ചിരുന്നു. ചെറുപ്പത്തില്‍ തന്നെ ഞാന്‍ ശാരീരിക പരമായി ഒരുപാട് വളര്‍ന്നു.

ഹൈസ്‌കൂളില്‍ പഠിക്കുമ്പോള്‍ തന്നെ ഒരു കോളേജ് പെണ്‍കുട്ടിയെപ്പോലെയായിരുന്നു ഞാന്‍. വഴിയില്‍ കൂടി പോകുമ്പോള്‍ പലരും എന്നെ തുറിച്ചു നോക്കാറുണ്ടായിരുന്നു. പക്ഷെ എന്തുകൊണ്ടെന്ന് എനിക്ക് മനസ്സിലാക്കാ ന്‍ കഴിഞ്ഞില്ല. സാമ്പത്തിക ഭദ്രതയുള്ള ഒരു കുടുംബമായിരുന്നില്ല ഞങ്ങളുടേത്. അത് കൊണ്ട് തന്നെ എന്റെ അമ്മ പുരുഷന്മാരെ പരിചയപ്പെടുത്തി അവരുടെ മുറിയിലേക്ക് പോകാന്‍ എന്നോട് പറയുമായിരുന്നു. എന്തിനാ ണെന്നും ഞാന്‍ പോകില്ലായെന്നും പറയുമ്പോള്‍ അമ്മ അടിക്കുമായിരുന്നു.

വേറെ വഴിയില്ലാതെ വരുമ്പോള്‍ ഞാന്‍ വായ പൊത്തി നില്‍ക്കുമായിരുന്നുവെന്നും ഷക്കീല പറഞ്ഞു. തന്റെ മുത്തശ്ശി ഈ വഴിയിലൂടെ ധാരാളം പണം സമ്പാദിച്ചിരുന്നു. പിന്നീടാണ് താന്‍ സിനിമയിലെത്തിയത്. പക്ഷേ, ഇവിടെയും എന്റെ ശരീരം ഒരു ഷോ മാത്രമായി. അതില്‍ എനിക്ക് വളരെ സങ്കടമുണ്ട്. ഒരു കലാകാരിയാ കാനുള്ള യോഗ്യത എനിക്കുണ്ടായിരുന്നെങ്കിലും ഇന്‍ഡസ്ട്രിയില്‍ ആര്‍ക്കും എന്നെ വേണ്ടായിരുന്നുവെന്നും താരം വ്യക്തമാക്കി.

Articles You May Like

Comments are closed.