അതിനെ പറ്റി പലരും പറയുന്നത് എന്നെ വിഷമിപ്പിക്കുന്ന കാര്യമാണ്. സിനിമയാണ് പ്രധാനം; പ്രണയത്തെയും വിവാഹത്തെയും പറ്റി നടി ശാലിന്‍ സോയ

നിരവധി സിനിമകളിലും സീരിയലുകളിലും അഭിനയിച്ച യുവ നടിയായിരുന്നു ശാലിന്‍ സോയ. നല്ല നര്‍ത്തകി യുമാണ് ശാലിന്‍. ഇപ്പോള്‍ അഭിനയത്തില്‍ താരം സജീവമല്ല. ഓട്ടോഗ്രാഫ് എന്ന ഹിറ്റ് സീരിയലിലൂടെയായിരുന്നു താരത്തിനിന്‌റെ കടന്നുവരവ്. മാണിക്യകല്ല്, എല്‍സമ്മ എന്ന ആണ്‍കുട്ടി, മല്ലുസിംങ് തുടങ്ങിയ കുറച്ച് ചിത്ര ങ്ങളിലും താരം അഭിനയിച്ചു. ഇപ്പോഴിതാ തന്റെ വിശേഷങ്ങള്‍ വെറൈറ്റി മീഡിയയോട് പങ്കിടുകയാണ്.

മലയാളത്തില്‍ സജീവമല്ലെങ്കിലും തമിഴില്‍ ഞാന്‍ സജീവമാണമാണെന്നും കണ്ണകി എന്ന സിനിമ ഞാന്‍ ചെയ്തു വെന്നും ജൂലൈയില്‍ അത് റീലിസാവുമെന്നും താരം പറയുന്നു. സിനിമയില്‍ അഭിനയിക്കുന്നതിനേക്കാല്‍ ഇഷ്ടം സംവിധാനത്തോടാണ്. വലിയ ഒരു ഫീച്ചര് ഫിലിം ചെയ്യണമെന്ന് ഉണ്ടായിരുന്നു. എന്നാല്‍ ആത്മ വിശ്വാസത്തിന് വേണ്ടിയാണ് ഞാന്‍ ഷോര്‍ട് ഫിലിമുകള്‍ ചെയ്ത് തുടങ്ങിയത്. ചെറുപ്പം മുതല്‍ പല സിനിമകളിലും പല സംവിധാ യകര്‍ക്കൊപ്പവും വര്‍ക്ക് ചെയ്യാന്‍ പറ്റി.

അത് കൊണ്ട് തന്നെ പല കാര്യങ്ങളും എനിക്ക് അവരില്‍ നിന്ന് പഠിക്കാനായി എന്നും താരം പറയുന്നു. നെഗറ്റീവ് കമന്റുകളോന്നും എനിക്ക് അധികം വരാറില്ല. ഞാന്‍ ഫോട്ടോ ഷൂട്ടുകളൊക്കെ ചെയ്യുന്നത് വളരെ കുറവാണ്. അമ്മയും ഫ്രണ്ടുമൊക്കെ എടുക്കുന്ന ചിത്രങ്ങളാണ് ഞാന്‍ പൊതുവെ സോഷ്യല്‍ മീഡിയയില്‍ പങ്കിടുന്നത്.പിന്നെ എന്റെ തടിയെ പറ്റി പറയുമ്പോള്‍ ഒരുപാട് വിഷമങ്ങല്‍ ഉണ്ടാകാറുണ്ട്.

അപ്പോള്‍ എനിക്ക് സങ്കടമൊക്കെ വരും. എനിക്ക് ഭയങ്കര ജാഡയും അഹങ്കാരവുമൊണെന്ന് ആദ്യം തോന്നുമെ ങ്കിലും എന്നെ പരിചയപ്പെട്ടാല്‍ അങ്ങനെ ഒന്നുമില്ലായെന്ന് എല്ലാവര്‍ക്കും മനസിലാകുമെന്നും പ്രണയമൊന്നും ഇപ്പോള്‍ ജീവിതത്തില്‍ ഇല്ലെന്നും പെട്ടെന്ന് വിവാഹം കഴിക്കാന്‍ പ്ലാനില്ലെന്നും സിനിമയും സംവിധാനവു മൊക്കെയാണ് മനസിലെന്നും ശാലിന്‍ സോയ പറയുന്നു.

Articles You May Like

Comments are closed.