ആ സിനിമയ്ക്കായി ഞാന്‍ കഷ്ട്ടപ്പെട്ട് പട്ടിണി കിടന്ന് തടി കുറച്ചിരുന്നു. എന്നിട്ടും ആ സിനിമയില്‍ നിന്ന് ഒരു വാക്ക് പോലും പറയാതെ എന്നെ മാറ്റി, അന്ന് കുറെ കരഞ്ഞിട്ടുണ്ട്: ശാലിന്‍ സോയ

നിരവധി സിനിമകളിലും സീരിയലുകളിലും അഭിനയിച്ച യുവ നടിയായിരുന്നു ശാലിന്‍ സോയ. നല്ല നര്‍ത്തകി യുമാണ് ശാലിന്‍. ഓട്ടോ ഗ്രാഫ് എന്ന ഹിറ്റ് സീരിയലിലൂടെയായിരുന്നു താരത്തിനിന്റെ കടന്നു വരവ്. മാണിക്യ കല്ല്, എല്‍സമ്മ എന്ന ആണ്‍ കുട്ടി, മല്ലു സിംങ് തുടങ്ങിയ കുറച്ച് ചിത്ര ങ്ങളിലും താരം അഭിനയിച്ചു. തമിഴില്‍ ഇപ്പോള്‍ കണ്ണകി എന്ന സിനിമ താം ചെയ്തിരിക്കുകയാണ്.

ഇപ്പോഴിതാ തനിക്ക് സിനിമയില്‍ നിന്ന് നേരിടേണ്ടി വന്ന ഒരു ദുരനുഭവം പങ്കിടുകയാണ്. അന്ന് ഞാന്‍ പ്ലസ്ടു വിന് പഠിക്കുകയായിരുന്നു. ഒരു തമിഴ് സിനിമ ആയിരുന്നു അത്. എന്നെ അതില്‍ നായികയായി കാസ്റ്റ് ചെയ്തു. ഒരു ദിവസം സംവിധായകനെയും മറ്റുമായി ഷൂട്ട് വയ്ക്കുകയും എല്ലാരും തന്റെ അഭിനയത്തില്‍ കൈയ്യടി തരികയുമൊക്കെ ചെയ്തു. എന്നിട്ടാണ് തന്നോട് ആ സിനിമ ചെയ്യാമെന്ന് പറഞ്ഞത്.

കഥാ പാത്രത്തിനായി പത്ത് കിലോ കുറയ്ക്കണമെന്ന് എന്നോട് പറഞ്ഞിരുന്നു. അവര്‍ തന്നെ തനിക്ക് ഡയറ്റും വര്‍ക്ക് ഔട്ട ചെയ്യാന്‍ ട്രെയിനറെയും വച്ച് തന്നു. കഷ്ട്ടപ്പെട്ട് ഞാന്‍ പട്ടിണി കിടന്നുമൊക്ക വണ്ണം കുറഞ്ഞു. എന്നാല്‍ തന്നെ അവര്‍ വിളിച്ചില്ല. അവരെ കോണ്ടാക്ട് ചെയ്യാന്‍ മാര്‍ഗം ഉണ്ടായിരുന്നില്ല.

ഒടുവില്‍ ആ സിനിമയിലെ നടന്‍ വഴിയാണ് സിനിമയുടെ ഷൂട്ട് തുടങ്ങിയ കാര്യം അറിഞ്ഞത്. ആ നടന്‍ വഴി അവരെ കോണ്ടാക്ട് ചെയതപ്പോള്‍ തന്നെ മാറ്റിയനെന്നും അതിന്റെ റീസണൊന്നും അവര്‍ പറഞ്ഞുമില്ല. നന്നായി കഷ്ട്ട പ്പെട്ടാണ് തടി കുറച്ചത്. ആ വേഷം നഷ്ട്ടപ്പെട്ട പ്പോള്‍ താന്‍ കരഞ്ഞുവെന്നും താരം പറയുന്നു.

Comments are closed.