
അച്ഛനുള്‍പ്പടെ ആ മൂന്ന് പേരുടെ മരണം തന്നെ ബാധിച്ചിരുന്നു. ജയിലിലായപ്പോള്‍ സത്യാവസ്ഥ ആരും ചോദിച്ചില്ല, ഉറച്ച ആ തീരുമാനമെടുത്താണ് ജയിലില്‍ നിന്നിറങ്ങിയത്; പ്രതിസന്ധികളെ അതിജീവിച്ചതിനെ പറ്റി ശാലു മേനോന്‍
നടി, നര്‍ത്തകി എന്നീ നിലകളിലെല്ലാം തിളങ്ങുന്ന താരമാണ് നടി ശാലു മേനോന്‍. ആദ്യ കാലത്ത് താരം സിനിമകളാണ് ചെയ്തിരു ന്നതെങ്കില്‍ പിന്നീട് താരം സീരിയലുകളില്‍ സജീവമായി. നിരവധി സീരിയലുകളില്‍ താരം അഭിനയിച്ചിരുന്നു.പിന്നീടാണ് താര ത്തിന്റെ പേരില്‍ വിവാദമായ സോളാര്‍ കേസ് എത്തിയത്.കുറച്ച് കാലം ജയിലിലുമായിരുന്നു. പിന്നീട് ഏറെ കാലത്തിന് ശേഷ മാണ് താരം അഭിനയത്തില്‍ സജീവമായത്. ജയിലില്‍ നിന്ന് വന്ന താരം പിന്നീട് ഏറെ താമസിക്കാതെ വിവാഹവും കഴിച്ചു. താരം വിവാഹം കഴിച്ചത് സീരിയല്‍ താരമായിരുന്ന സജി നായരെ ആയിരുന്നു. കുറച്ച് കാലങ്ങള്‍ക്ക് മുന്‍പാണ് ഇരുവരും വേര്‍ പിരിയുകയാണെന്ന വാര്‍ത്ത പുറത്ത് വന്നത്.

പല പ്രശ്‌നങ്ങളും ഞങ്ങള്‍ തമ്മില്‍ ഉണ്ടായിരുന്നുവെന്നും ഇരുവരും തുറന്ന് പറഞ്ഞിരുന്നു. ഇപ്പോഴിതാ താന്‍ പല പ്രതിസന്ധികളും അതിജീവിച്ചതിനെ പറ്റി ശാലുമോനോന്‍ തുറന്ന് പറയുകയാണ്. ഗ്രഹലക്ഷ്മി ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തിലാണ് താരം തന്റെ ജീവിതത്തെ പറ്റി തുറന്ന് പറയുന്നത്. തന്റെ ജീവിതത്തിലെ ആദ്യ പ്രതിസന്ധി തന്റെ അച്ഛന്റെ മരണമായിരുന്നു. അച്ഛന്‍ വിദേശത്തായിരുന്നു.

പിന്നീട് നാട്ടിലെത്തി.പനിവന്ന് ന്യൂമോണിയ ആയി. അതീവ ഗുരുതരാവസ്ഥയിലെത്തിയ അച്ഛന്‍ പിന്നീട് മരിച്ചു. അച്ഛന്‍ മരിക്കുന്നതിന് മൂന്ന് മാസങ്ങള്‍ക്ക് മുന്‍പ് അപ്പൂപ്പന്‍ പോയിരുന്നു. അച്്ഛന്റെ മരണം രണ്ടുമാസം പിന്നിട്ട സമയത്ത് അച്ഛന്റെ അമ്മയും പോയി.അന്ന് താന്‍ ഒന്‍പതാം ക്ലാസിലാണ് പഠിച്ചിരുന്നത്. മൂന്ന് പേരുടെയും മരണം താങ്ങാന്‍ പറ്റുന്നതായിരുന്നില്ല. പിന്നീട് ജയിലില്‍ പോയത്. അന്ന് സ്ത്യാവസ്ഥ ആരും ചോദിച്ച് മനസിലാക്കിയില്ല. ഒരാള്‍ തെറ്റ് ചെയ്തിട്ടുണ്ടോ ഇല്ലയോ എന്ന് മനസിലാക്കിയിട്ട് വേണം അവരെ ദോഹിക്കാനെന്നും താരം പറയുന്നു.

എല്ലാവരെയും പെട്ടന്ന് താന്‍ വിശ്വസിക്കുമായിരുന്നു. ആ സ്വഭാവം താന്‍ മാറ്റിയെടുത്തു. നാല്‍പ്പത്തിയഞ്ച് ദിവസമാണ് താന്‍ ഒരു തെറ്റും ചെയ്യാതെ ജയിലില്‍ കിടന്നത്. അവിടുന്ന് കുറെ കാര്യങ്ങള്‍ പഠിച്ചു. ജയിലില്‍ നിന്നിറങ്ങിയപ്പോള്‍ വലിയ വിഷമം ഉണ്ടായിരുന്നു. അതോടൊപ്പം നഷ്ട്ടപ്പെട്ടതെല്ലാം തിരിച്ചു പിടിക്കാന്‍ വാശിയും ഉണ്ടായിരുന്നു. അങ്ങനെ നൃത്തതിലും സജീവമായി. ക്ലാസുകള്‍ തുടങ്ങി. പ്രോഗ്രാമുകള്‍ ചെയ്തു. പിന്നീട് സീരിയലിലും സജീവമായി എന്നും അമ്മയാണ് തന്നെ എല്ലാത്തിനും പിന്തുണച്ചതെന്നും താരം പറയുന്നു.