വിവാഹമേ വേണ്ട എന്ന് തീരുമാനിച്ചിരിക്കുമ്പോഴാണ് ഇക്കയ്ക്കരികിലേയ്ക്ക് താനെത്തുന്നത്. വെറും ഒരാഴ്ച്ചത്തെ പ്രണയമേ ഞങ്ങള്‍ തമ്മില്‍ ഉണ്ടായിരുന്നുള്ളു, എന്റെ ജോലി തിരക്കുകള്‍ നന്നായി മനസിലാക്കുന്ന വ്യക്തിയാണ് ഷംന; വിശേഷങ്ങളുമായി ഷംനയും ഷാനിദും

നടി നര്‍ത്തകി എന്നീ നിലകളിലെല്ലാം ആരാധകരെ നേടിയ കാരമാണ് ഷംന കസിം. ഷംന ഇപ്പോള്‍ ഹംദാന്‍ എന്ന കുഞ്ഞിന്റെ അമ്മയുമാണ്‌. നിക്കാഹ് കഴിഞ്ഞ് ഏറെ താമസിക്കാതെ തന്നെയാണ് ഷംന അമ്മയായത്. പുണ്യ മാസത്തിലാണ് കുഞ്ഞു ജനിച്ചത്. നാട്ടില്‍ വലിയ രീതിയില്‍ വളക്കാപ്പ് നടത്തിയ ഷംന പിന്നീട് പ്രസവം ദുബായിലാക്കുകയായിരുന്നു. മരന്‍ വന്നതിന് ശേഷം എപ്പോഴും ബിസിയാണ് എന്നാണ് ഷംന പറയുന്നത്. മക ന്‍രെ വരവ് ജിവിതത്തില്‍ കൂടുതല്‍ സന്തോഷം ഉണ്ടാക്കിയെന്നും താരം പറയുന്നു. ഷംന വിവാഹം ചെയ്തത് ദുബായില്‍ ബിസിനസ് കാരനായ ഷാനിദ് ആസിഫ് അലിയെയാണ്. ഇപ്പോഴിത ഷംനയും ഷാനിദും തങ്ങളുടെ വിശേഷങ്ങള്‍ പങ്കിടുകയാണ്.

ഷംനയ്ക്ക് ഒരു യൂ ട്യൂബ് ചാനലുമുണ്ട്. അതില്‍ തന്റെ വിശേങ്ങള്‍ താരം പങ്കിടാറുണ്ട്. വിവാഹമേ വേണ്ട എന്ന് തീരുമാനിച്ചിരിക്കുമ്പോഴാണ് ഇക്കയ്ക്കരികിലേയ്ക്ക് താനെത്തിയതെന്നും ദുബായില്‍ വച്ച് ചെറിയ രീതിയില്‍ വിവാഹം നടത്താന്‍ തീരുമാനിച്ചത് ഇക്കയായിരുന്നുവെന്നും ദുബായി ആണ് ഇക്കയ്‌ക്കെല്ലാമെന്നും ഷംന പറയു ന്നു.ഞനിപ്പോഴാണ് വലിയ ഒരു നിലയിലേയ്ക്ക് എത്തിയത്. അതിന് മുന്‍പും ഞാന്‍ താഴെക്കിടയില്‍ വളര്‍ന്നു വന്നയാളാണ്.

അപ്പോള്‍ വിവാഹം നാട്ടില്‍ വച്ച് നടത്തുന്നത് അത് വരെ എന്റെ ഒപ്പം ന്നിവരെ തള്ളി കളയുന്നത് പോലെയാ ണെന്നും അതാണ് എല്ലാവരെയും വിളിച്ച് ദുബായില്‍ വിവാഹം നടത്തിയതെന്ന് ഷാനു പറയുന്നു. മെയ് 8 ന് ദുബായില്‍ വച്ചിട്ടാണ് ഞങ്ങള്‍ ആദ്യമായി കാണുന്നത്. അതിനുമുന്‍പ് ഗോള്‍ഡന്‍ വിസയെ കുറിച്ച് നമ്മള്‍ സംസാരിച്ചിട്ടുണ്ട്. ഒരു ആഴ്ച്ചത്തെ പ്രണയമേ ഞങ്ങള# തമ്മില്‍ ഉണ്ടായിട്ടുള്ളു. ഞാന്‍ ബിസിനെസ്സ് ഫീല്‍ഡില്‍ നില്‍ക്കുന്ന ആളാണ്.

നല്ലൊരു കോംപെറ്റിഷന്‍ ഉള്ള ഫീല്‍ഡാണ്. ഞാന്‍ ഫൈറ്റ് ചെയ്തിട്ടാണ് ഇവിടെ വരെ എത്തിയത്. അന്നൊക്കെ ആരെടാ എന്ന് ചോദിച്ചാല്‍, തിരിച്ച് ചോദിയ്ക്കാന്‍ ഉള്ള ധൈര്യം ഉണ്ടായിരുന്നു. എന്നാല്‍ ഇന്ന് ഞാന്‍ റെസ്‌ പോണ്ട് ചെയ്താല്‍ വരുന്നത് ഷംനയുടെ പേര് കൂടിയാകും. അതുകൊണ്ട് ഇപ്പോള്‍ സൈലന്റാണെന്നും ഷാനിദ് പറയുന്നു. രാവിലെ ജോലിക്ക് പോയി കഴിഞ്ഞാല്‍ എനിക്ക് ബിസിനെസ്സ് തിരക്കുകള്‍ മാത്രമായിരിക്കും. എന്നാല്‍ അതെല്ലാം അറിഞ്ഞു, മനസിലാക്കി നില്‍ക്കുന്ന ആളാണ് ഷംനയെന്നും ഷാനിദ് പറയുന്നു.

Comments are closed.