ഭാര്യയുടെ മരണം അദ്ദേഹത്തെ ബാധിച്ചിരുന്നു. വളരെ നല്ല ഒരു വ്യക്തി ആയിരുന്നു. നന്ദിയില്ലാത്ത ഒരുപാട് പേര്‍ക്ക് അവസരം നല്‍കിയിട്ടും അദ്ദേഹത്തിന് അവസരം നല്‍കാതിരുന്നതില്‍ തനിക്ക് കുറ്റബോധമുണ്ട്; പൂജപ്പുര രവിയെക്കുറിച്ച് ശാന്തിവിള ദിനേശ്

കഴിഞ്ഞ ദിവസമാണ് നടന്‍ പൂജപ്പുര രവി അന്തരിച്ചത്. നിരവധി സിനിമകളില്‍ ചെറുതും വലുതുമായ വേഷ ങ്ങള്‍ ചെയ്യാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. അഭിനയം വലിയ താല്‍പ്പര്യമായിരുന്ന അദ്ദേഹം നാടകത്തിലൂടെയാണ് അദ്ദേഹം സിനിമയിലെത്തുന്നത്. എസ്എല്‍ പുരം സദാനന്ദന്റെ ‘ഒരാള്‍ കൂടി കള്ളനായി’ എന്ന നാടകത്തി ലൂടെയാണ് അദ്ദേഹം അഭിനയത്തില്‍ തുടക്കം കുറിച്ചത്. പിന്നീട് നിരവധി നാടകങ്ങളില്‍ അദ്ദേഹം അഭിന യിച്ചു. വേലുത്തമ്പി ദളവ എന്ന സിനിമയിലൂടെയാണ് അദ്ദേഹം വെള്ളിത്തിരയിലേയ്ക്ക് എത്തിയത്. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് താരം സിനിമ അഭിനയത്തില്‍ നിന്നു പിന്‍മാറി. തിരുവനന്തപുരം പൂജപ്പുരയില്‍ വിശ്രമ ജീവിതം നയിക്കുകയായിരുന്നു.

കുറച്ച് മാസങ്ങള്‍ക്ക് മുന്‍പാണ് തന്റെ പ്രിയപ്പെട്ട തിരുവനന്തപുരം പൂജപ്പുര വിട്ട് മകള്‍ക്കൊപ്പം പോവുകയാ ണെ്ന്ന് താരം വ്യക്തമാക്കിയത്. ഏകദേശം അറുന്നൂറിലധികം സിനിമകളില്‍ അദ്ദേഹം വേഷമിട്ടു. വാര്‍ധക്യ സഹജമായ രോഗങ്ങളെ തുടര്‍ന്നായിരുന്നു താരത്തിന്റ അന്ത്യം. ഞായാറാഴ്ച്ച രാവിലെ മറയൂരിലെ മകളുടെ വീട്ടില്‍ വച്ച് അദ്ദേഹം മരണമടഞ്ഞത്. 86 വയസായിരുന്നു പ്രായം. 2016 ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രം ഗപ്പി ആയിരുന്നു അദ്ദേഹം അവസാനം അഭിനയിച്ച സിനിമ.

അദ്ദേഹം പൂജപ്പുര വിട്ടു പോകുന്നവാര്‍ത്ത വളരെ പെട്ടെന്ന് തന്നെ മാധ്യമങ്ങള്‍ ഏറ്റെടുത്തിരുന്നു. പൂജപ്പുര കൈലാസ് ചെങ്കളൂര്‍ നഗറിലാണ് അദ്ദേഹം ജനിച്ചു വളര്‍ന്നത്. പൂജപ്പു രയാണ് തനിക്കെല്ലാ സൗഭാഗ്യങ്ങളും തന്നത്. അറിയപ്പെടുന്ന നടനാക്കിയത്. രവീന്ദ്രന്‍ നായര്‍ എന്ന പേരിനൊപ്പം ഏറെ സ്നേഹിക്കുന്ന പൂജപ്പുര യോടുള്ള ഇഷ്ടം കൊണ്ട് രവീന്ദ്രന്‍ നായര്‍ പിന്നീട് പൂജപ്പുര രവി ആയി മാറിയെന്നാണ് അദേഹം പറഞത്. തിരുവനന്ത പുരത്ത് മകനൊപ്പമാണ് താമസിച്ചിരുന്നതെന്നും മകന്‍ വിദേശത്ത് പോകുന്നതിനാല്‍ തന്നെ ഇവിടെ തനിച്ചാക്കാനാവില്ലെന്നും അതിനാലാണ് മകള്‍ക്കൊപ്പം പോകുന്നതെന്നം താരം പറഞ്ഞിരുന്നു.

ഇപ്പഴിതാ ശാന്തി വിള ദിനേശ് രവി പൂജപ്പുരയെ പറ്റി പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. പണ്ട് എന്നെ ക്കാണുമ്പോള്‍ അനിയാ നമ്മളെയൊന്നുംവേണ്ടല്ലേ എന്ന്‌ അദ്ദഹം പറയുമായിരുന്നു. നന്ദിയില്ലാത്ത ഒരുപാട് മനുഷ്യരെ എന്റെ സീരിയലുകളില്‍ അഭിനയിപ്പിച്ചിട്ടുണ്ട്. നല്ലവനായ പൂജപ്പുര രവിയെ ഒരു സീരിയലില്‍ പോലും അഭിനയിപ്പിക്കാത്തതില്‍ കുറ്റബോധമുണ്ട്. നാടക നടിയായിരുന്ന തങ്കമ്മയായിരുന്നു രവി പൂജപ്പുരയുടെ ഭാര്യ 2016 ല്‍ അവര്‍ മരിച്ചു. ഭാര്യയുടെ മരണം അദ്ദേഹത്തെ വല്ലാതെ ബാധിച്ചിരുന്നെന്നും മരിക്കുന്നതിന് രണ്ട് ദിവസം മുന്‍പ് അദ്ദേഹത്ത പുള്ളിയുടെ സഹോദരന്‍മാര്‍ ചെന്ന്‌ കണ്ടിരുന്നുവെന്നും വളരെ സന്തോഷത്തോടെ സംസാരിച്ചിരുന്നുവെന്നും ശാന്തിവിള പറയുന്നു

Articles You May Like

Comments are closed.