ഒറ്റയ്ക്ക് ഫ്‌ളൈറ്റില്‍ കേറി മുംബൈയിലും ദുബായിലുമൊക്കെ പരസ്യ ഷൂട്ടിനൊക്കെ സുബ്ബലക്ഷ്മി അമ്മ പോകുമായിരുന്നു. വയസായാല്‍ വെറുതെ ഇരിക്കുക എന്നല്ല അര്‍ത്ഥമെന്ന് അമ്മ പറയുമായിരുന്നു, എന്തും ചെയ്യാനുള്ള ആത്മവിശ്വാസം ആ പ്രായത്തിലും അമ്മയ്ക്ക് ഉണ്ടായിരുന്നു; ശാന്തിവിള

വളരെ ഭാഗ്യം ചെയ്ത ഒരു മുത്തശ്ശി തന്നെ ആയിരുന്നു സുബ്ബലക്ഷ്മി അമ്മ. വലിയ സമ്പന്നമായതും സംഗീതജ്ഞ രുടെ കുടുംബവുമായിരുന്നു സുബ്ബലക്ഷ്മി അമ്മയുടേത്. എന്നാല്‍ നടിയാകാനാണ് അവര്‍ ആഗ്രഹിച്ചത്. ഒടു വില്‍ തന്‍രെ 69ആം വയസില്‍ നന്ദനത്തിലൂടെ താരം ആരാധകരുടെ പ്രിയപ്പെട്ട താരമായി മാറി. സുബ്ബലക്ഷ്മി അമ്മയുടെ വേര്‍പാടില്‍ സഹതാരങ്ങള്‍ അനുശോചനം രേഖപ്പെടുത്തിയിരുന്നു.ഇപ്പോഴിതാ സംവിധായകന്‍ ശാന്തിവിള ദിനേശ് സുബ്ബലക്ഷ്മി അമ്മയുടെ അഭിനയ ജീവിതത്തെ കുറിച്ച് ഒരു വീഡിയോ പങ്കു വച്ചിരിക്കുക യാണ്. എപ്പോഴും വളരെ സന്തോഷത്തോടെ കാണുമെങ്കിലും ജീവിതം വലിയ പരീക്ഷണത്തിലൂടെ കടന്നു പോയ താരമാണ് സുബ്ബലക്ഷ്മി. അവര്‍ ആദ്യമായി ഒരു സീരിയലില്‍ അഭിനയിച്ചത് ഞാന്‍ ഡയറക്ട് ചെയ്ത സീരിയലില്‍ ആണ്. ടിപി മാധവന്റെ അമ്മയായിട്ട് ആയിരുന്നു ആ വേഷം.

പ്രൊഡക്ഷനില്‍ ആരോ പറഞ്ഞിട്ടാണ് ഇങ്ങിനെ ഒരു അമ്മയുണ്ട് എന്നറിഞ്ഞത്. കാറില്‍ നിന്നും ഇറങ്ങുമ്പോള്‍ തന്നെ നിറഞ്ഞ ചിരിയോടെ ആണ് അമ്മ വന്നത്. അപ്പോള്‍ തന്നെ ഞാന്‍ ഫിക്‌സ് ചെയ്തു ഇതുമതി എന്ന്. മുപ്പതുകൊല്ലം മുന്‍പത്തെ കഥയാണിത്. സീരിയലില്‍ മാധവേട്ടന്റെ ഒരു മകന്‍ ബുദ്ധികുറവുള്ള ആളാണ്, കുറച്ച് കഷ്ടപ്പാട് ഒക്കെ ഉള്ള ഒരു സാധാരണ കുടുംബം. കൂടെ അഭിനയിക്കുന്നവരുടെ കൂടെ നില്‍ക്കുമ്പോള്‍ സുബ്ബലക്ഷ്മി അമ്മമാത്രം മിട്ടായി പോലെ തിളങ്ങി നില്‍ക്കുന്നു. ഇത്രയും മേക്കപ്പ് വേണ്ടാ കേട്ടോ എന്ന് പറഞ്ഞ പ്പോള്‍ ആര് മേക്കപ്പ് ഇട്ടിരിക്കുന്നു എന്നാണ് ചോദിച്ചത്. മേക്കപ്പ് ഇടാതെ പോലും അത്രയ്ക്ക് ഐശ്വര്യം ആയിരു ന്നു ആ അമ്മയ്ക്ക്. ആരെയും കൂട്ടാതെ ഒറ്റയ്ക്ക് ഫ്ളൈറ്റില്‍ കേറി മുംബൈയിലും ദുബായിലുമൊക്കെ പരസ്യ ഷൂട്ടിനൊക്കെ പോകുക എന്ന് പറഞ്ഞാല്‍ അല്ലെങ്കില്‍ 88 ആം വയസില്‍ തമിഴ് സൂപ്പര്‍താരം വിജയ്യുടെ കൂടെ അഭിനയിക്കുക എന്നൊക്കെ പറഞ്ഞാല്‍ അത് അവര്‍ ഒരു ഭാഗ്യം ചെയ്ത അമ്മയായത് കൊണ്ടാണെന്നു പറയും.

എന്തും ചെയ്യാനുള്ള ആത്മവിശ്വാസം ഉള്ള ആളായിരുന്നു. 35 ആം വയസില്‍ ഒരു ആക്സിഡന്റില്‍ ആണ് മുന്‍നിരയിലെ പല്ലു മുഴുവന്‍ നഷ്ടപ്പെട്ടത്. പക്ഷേ പല്ല് പിന്നീട് അവര്‍ വെച്ചില്ല. അങ്ങിനെയാണ് ആ പല്ല് ഇല്ലാതെയുള്ള നടപ്പ് തുടങ്ങിയത്. പല്ല് വയ്ക്കാതെയിരുന്നപ്പോള്‍ മോണ ചുരുങ്ങി ആണ് മുന്‍വശത്തൊക്കെ അങ്ങിനെ ആയതും കവിള്‍ ഒട്ടിയതും. നല്ല ഡബ്ബിങ് കലാകാരിയും ആള്‍ ഇന്ത്യ റേഡിയോയിലെ ആര്‍ട്ടിസ്റ്റും ആയിരുന്നു. നൃത്ത അദ്ധ്യാപികയും സംഗീത അദ്ധ്യാപികയും നടിയും മോഡലുമൊക്ക ആയിരുന്നു അമ്മ.

വയസായവര്‍ക്ക് ഒരു വിലയും ഇല്ലാതെ ആയി മാറുന്നത് അവര്‍ തന്നെ കാരണം ആണെന്ന് ആണ് അമ്മ പറയുന്നത്. വയസ്സ് ആയപ്പോള്‍ മക്കള്‍ ഉപേക്ഷിച്ചു എന്ന് പറയുന്ന കരയുന്നവരോട് ജീവിതം ചലഞ്ചിങ് ആക്കാനും റിയ്യര്‍മെന്റ് ജീവിതത്തിന്റെ അവസാനമല്ലെന്നും പറഞ്ഞു കൊടുത്തിരുന്ന വളരെ ബോള്‍ഡായ അമ്മയായിരുന്നു അത്. 88ആം വയസിലും മക്കള്‍ക്കൊപ്പമല്ലാതെ വാടക വീട്ടില്‍ ഒറ്റയ്ക്ക് കഴിഞ്ഞ അമ്മആയിരുന്നുവെന്നും ശാന്തിവിള പറയുന്നു.

Comments are closed.