ഇപ്പോള്‍ സ്‌നേഹ സീമയില്‍ അല്ല താമസിക്കുന്നത്. കൊല്ലത്താണ്, അതിന്‍രെ കാരണം മറ്റൊന്നാണ്; ചോദ്യങ്ങള്‍ക്ക് മറുപടിയുമായി നടി ശരണ്യയുടെ അമ്മ

വിധി വളരെ ക്രൂരമായി ചിലരുടെ ജീവിതത്തില്‍ എത്താറുണ്ട്. അത് പല തരത്തിലാണ്. ചിലപ്പോള്‍ രോഗ ത്തിന്റെ രീതിയില്‍ മറ്റ് ചിലപ്പോള്‍ വെറെ എന്തെങ്കിലും രീതിയിലും ആകാറുണ്ട്. അത്തരത്തില്‍ വളരെ യൗവ്വനത്തില്‍ തന്നെ വിധി വളരെ ക്രൂരത കാട്ടിയ നടിയായിരുന്നു ശരണ്യ. ശരണ്യയെ എല്ലാവര്‍ക്കും വലിയ ഇഷ്്ടമായിരുന്നു. വളരെ കഴിവുള്ള കലാകാരി തന്നെ ആയിരുന്നു ശരണ്യ. മലയാളത്തിലും തമിഴിലുമായി നിരവധി സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്. സീരിയലുകളിലും താരം സജീവമായിരുന്നു. ഒരു സീരിയലി നിടെ തലവേദന വന്ന് തല കറങ്ങി വീണ താരം ആശുപത്രിയിലെത്തി പല വിദഗ്ധ ചികിത്സകള്‍ തേടിയപ്പോഴാണ് ബ്രെയിന്‍ ട്യൂമര്‍ ആണെന്ന് അറിയുന്നത്.

അത് അതിജീവിച്ചെത്തി പിന്നീട് വിവാഹമൊക്കെ കഴിഞ്ഞെങ്കിലും താരത്തിന് വീണ്ടും വരില്ലെന്ന് പറഞ്ഞ അസുഖം വന്നു. എല്ലാത്തിനും കൂടെ നില്‍ക്കുമെന്ന് കരുതിയ ഭര്‍ത്താവ് ശരണ്യയില്‍ നിന്ന് വിവാഹ മോചനം നേടി. എന്നിട്ടും കീമോയോടും അസുഖത്തോടും പട പൊരുതി താരം തന്‍രെ ജീവിതം പതുക്കെ തുടങ്ങി യിരുന്നു. അതിനിടയില്‍ നടി സീമ ജി നായരുടെ സഹായവും സാന്ത്വനവുമൊക്കെ ശരണ്യയ്ക്ക് തുണയായി. അങ്ങനെ സ്‌നേഹ സീമ എന്ന വീടും ശരണ്യയ്ക്ക് ലഭിച്ചു. എന്നാല്‍ ക്യാന്‍സറിനെ അതി ജീവിച്ച ശരണ്യയ്ക്ക് കോവിഡ് വന്നതോടെ മരണത്തിന് കീഴടങ്ങേണ്ടി വന്നിരുന്നു. മകളുടെ ഓര്‍മകളും തന്‍രെ വിശേഷങ്ങളും ശരണ്യയുടെ അമ്മ ശരണ്യയുടെ ചാനല്‍ വഴി പങ്കിടാറുണ്ട്.

അടുത്തിടെ ശരണ്യയുടെ അനുജത്തിക്ക് റയില്‍വ്വേയില്‍ ജോലി ലഭിച്ചതിനെ പറ്റി പറഞ്ഞിരുന്നു. ഇപ്പോഴിതാ സ്‌നേഹ സീമയില്‍ അല്ല ഇപ്പോള്‍ താമസിക്കുന്നതെന്ന് തുറന്ന് പറയുകയാണ് അമ്മ ഗീത. പലരുടെയും ചോദ്യ ങ്ങള്‍ക്ക് ഗീത മറുപടി നല്‍കുകയാണ്. താന്‍ ഇപ്പോള്‍ സ്‌നേഹ സീമയില്‍ അല്ല. കൊല്ലത്താണ് ഉള്ളത്.

ശരണ്യയുടെ അനുജത്തിക്ക് റെയില്‍വേയില്‍ ജോലി ലഭിച്ചതിനാല്‍ കുഞ്ഞിനെ നോക്കുന്നതിനായിട്ടാണ് താന്‍ സ്‌നേഹസീമയില്‍ നിന്നും മാറിനില്‍ക്കുന്നതെന്നും അമ്മ പറഞ്ഞു. ഇപ്പോഴും സ്‌നേഹ സീമ ശരണ്യയുടെ പേരില്‍ തന്നെയാണെന്നും അമ്മ പറഞ്ഞിരുന്നു. മോളുടെ പേരില്‍ ഉള്ള പ്രമാണം മാറ്റി എഴുതാന്‍ എല്ലാവരും പറഞ്ഞി രുന്നു, എന്നാല്‍ ഉടനെ മാറ്റി തന്റെ പേരിലേയ്ക്ക് മാറ്റാനാകില്ലെന്നും ശരണ്യയുടെ അമ്മ മുന്‍പൊരിക്കല്‍ പറഞ്ഞിരുന്നു.

Comments are closed.