എയര്‍പോട്ടില്‍ വെച്ചാണ് ആദ്യമായി കാണുന്നത്. പ്രെപ്പോസ് ചെയ്തത് അദ്ദേഹമായിരുന്നു, വീട്ടുകാര്‍ എതിര്‍ത്തപ്പോള്‍ രജിസ്റ്റര്‍ ചെയ്തു; നടന്‍ ഷിജുവിന്റെയും പ്രീതിയുടെയും പ്രണയകഥ

നിരവധി സിനിമകളിലും സീരിയലുകളിലും അഭിനയിച്ച താരമാണ് ഷിജു, ഇത്തവണത്തെ ബിഗ് ബോസ് മത്സരാര്‍ത്ഥിയുമായി രുന്നു ഷിജു. തെലുങ്കിലും തമിഴിലുമെല്ലാം ഷിജു നിരവധി സിനിമകളില്‍ അഭിനയിച്ചിരുന്നു. തെലുങ്കിലെ ആദ്യ ചിത്രം വന്‍ ഹിറ്റാ യിരുന്നു. എപ്പോഴും ആ സ്‌നേഹം തെലുങ്കു ആരാധകര്‍ക്ക് തന്നോട് ഉണ്ടെന്നും താരം പറയുന്നു. എന്നാല്‍ മലയാള സിനിമ യില്‍ താരത്തിന് വേണ്ടത്ര പരിഗണന ലഭിച്ചില്ല. പലപ്പോഴും സഹ താരമായി മാറേണ്ടി വന്നു. എന്നാല്‍ സീരിയല്‍ രംഗത്ത് സജീവമാകാന്‍ താരത്തിന് കഴിഞ്ഞു. താരം ബിഗ് ബോസില്‍ വളരെ ശാന്തനായ മത്സരാര്‍ത്ഥി ആയിരുന്നു. താരത്തിന്‍രെ പ്രണയവും വിവാഹ വുമെല്ലാം വളരെ ചര്‍ച്ച ആയിരുന്നു.

കുവൈറ്റുകാരിയായ പ്രീതയാണ് താരത്തിന്‍രെ ഭാര്യ. എയര്‍ഹോസ്റ്റസായ പ്രീതിയെ പിന്നീട് താരം പ്രണയിക്കുകയും പിന്നീ്ട് വിവാ ഹം കഴിക്കുകയുമായിരുന്നു. ഇരുമതങ്ങളായതിനാല്‍ തന്നെ വീട്ടുകാര്‍ക്ക് എതിര്‍പ്പുണ്ടായിരുന്നുവെന്നും അത് കൊണ്ട് തന്നെ വിവാഹം രജിസ്റ്റര്‍ ചെയ്യുകയായിരുന്നുവെന്നും താരം പറയുന്നു. മുന്‍പ് ഷിജുവുമായുള്ള വിവാഹത്തെ പറ്റി പ്രീതി ഒരു ഓണ്‍ലൈന്‍ നല്‍കിയ അഭിമുഖത്തില്‍ കുറച്ച് കാര്യങ്ങള്‍ വെളിപ്പെടുത്തിയിരുന്നു. ഇരുവര്‍ക്കും ഒരു മകളാണുള്ളത്.

ജനിച്ചതും വളര്‍ന്നതുമെല്ലാം കുവൈറ്റിലായതിനാല്‍ മലയാളം നന്നായി അറിയില്ലെന്നാണ് പ്രീതി പറയുന്നത്. എയര്‍ ഹോസ്റ്റസു മാരുടെ വേഷവിധാനം തനിക്കിഷ്ടപ്പെട്ടിട്ടാണ് ആ മേഖലിയിലേയ്ക്ക് തിരിഞ്ഞത്. ലീഗല്‍ സ്റ്റഡീസ് ചെയ്തത് അമേരിക്കയിലാണ്. അച്ഛന്‍ എയര്‍ഹോസ്റ്റസ് ആന്റ് ക്യാബിന്‍ ക്രൂ ഓഫീസര്‍ ആയിരുന്നു. ചെന്നൈ എയര്‍പോട്ടില്‍ വച്ചാണ് ഷിജുവിനെ ആദ്യം കാണുന്നത്.

നടനാണെന്ന് നേരത്തെ അറിയാമായിരുന്നു. ഇഷ്ടമാണ് നൂറ് വട്ടം എന്ന സിനിമ താന്‍ കണ്ടിട്ടുണ്ട്. എയര്‍പോട്ടിലെ പരിചയം പി ന്നീട് പ്രണയമായി. പിന്നീട് പുള്ളിയാണ് പ്രെപ്പോസ് ചെയ്്്തത്. നടനായതിനാലും ജാതി വെറെ ആയതിനാലും വിവാഹത്തിന് വീട്ടുകാര്‍ എതിര്‍ത്തിരുന്നു. ഇപ്പോള്‍ വിവാഹം കഴിഞ്ഞിട്ട് പതിനാല് വര്‍ഷമായെന്നും ഒരു മകളാണ് ഞങ്ങള്‍ക്കുള്ളതെന്നും മുസ്‌കാന്‍ എന്നാണ് പേര്. ഇപ്പോള്‍ എട്ടാം ക്ലാസിലാണ് മകള്‍ പഠിക്കുന്നതെന്നും പ്രീതി പറയുന്നു.

Articles You May Like

Comments are closed.