
വിവാഹത്തിന് പിന്നാലെ ഷിയാസിന്റെ പേരില്‍ പീഡനക്കേസ്. ഈ പ്രണയബന്ധം ആര്‍ക്കും തകര്‍ക്കാനാകില്ലെന്ന് പിന്തുണച്ച് ഭാര്യ; വ്യാജ വാര്‍ത്തകള്‍ക്കെതിരെ ഷിയാസ് രംഗത്ത്
സോഷ്യല്‍ മീഡിയ സ്റ്റാര്‍ എന്ന നിലയില്‍ മാത്രമല്ല നടനും മോഡലെന്ന നിലയിലും വളരെ പ്രശസ്തി നേടിയ താരമാണ് ഷിയാസ് കരീം. ബിഗ് ബോസ് മത്സരാര്‍ത്ഥി ആയിരുന്നു ഷിയാസ്. മാത്രമല്ല, സ്റ്റാര്‍ മാജിക്കിലെയും സജീവ സാന്നിധ്യമാണ് ഷിയാസ്, അടുത്തിടെയാണ് ഷിയാസിന്‍രെ വീടിന്‍രെ പാലു കാച്ചല്‍ കഴിഞ്ഞത്. അപ്പോള്‍ മുതല്‍ ഷിയാസിന്‍രെ വിവാഹം എന്നാണെന്ന് ആരാധകര്‍ ചോദിച്ചിരുന്നു.എന്നാല്‍ ഇപ്പോവൊന്നും വിവാഹം കവിക്കാന്‍ പ്ലാനിലെന്ന് പറഞ്ഞ ഷിയാസ് ഇപ്പോഴിതാ എല്ലാവരെയും ഞെട്ടിച്ച് വിവാഹ വാര്‍ത്ത പുറത്ത് വിട്ടിരി ക്കുകയാണ്. കഴിഞ്ഞ ദിവസം തന്‍രെ വിവാഹ നിശ്ചയ ചിത്രങ്ങള്‍ പുറത്തു വന്നപ്പോഴാണ് ആരാധകരും താര ങ്ങളും ഉള്‍പ്പടെ ആ കാര്യം അറിഞ്ഞത്. കഴിഞ്ഞ ദിവസമാണ് തന്റെ നിക്കാഹ് കഴിഞ്ഞ വിവരം സോഷ്യല്‍ മീഡിയ വഴി ഷിയാസ് ആരാധകരെ അറിയിച്ചത്.

ഷിയാസിന്റെ എന്‍ഗേജ്‌മെന്റ് ചിത്രങ്ങള്‍ വൈറലായിരുന്നു.ദന്ത ഡോക്ടറായ രഹ്നയാണ് ഷിയാസിന്റെ വധു. ഇക്കഴിഞ്ഞ ഓഗസ്റ്റ് 20നായിരുന്നു ചടങ്ങുകള്‍ നടന്നത്. നാലാം തീയതിയായിരുന്നു നിക്കാഹ്. ഷിയാസിന്റെ നിക്കാഹിന്റെ ചിത്രങ്ങള്‍ പുറത്ത് വന്നത്. വളരെ രഹസ്യമായിട്ടാണ് ഷിയാസിന്‍രെ നിക്കാഹ് നടന്നത്. ഷിയാ സിന്റെയും വദുവിന്‍രയെും ചിത്രം ശ്രദ്ധ നേടിയതോടെ താരത്തിന്‍രെ പേരില്‍ ഒരു കേസും പുറത്ത് വന്നിരുന്നു. പീഡന പരാതിയാണ് താരത്തിന്‍രെ പേരില്‍ വന്നത്. വിവാഹ വാഗ്ദാനം നല്‍കി ഷിയാസ് പീഡനത്തിനിരയാക്കി യെന്ന് കാട്ടിയാണ് യുവതി പരാതി നല്‍കിയത്. എന്നാല്‍ ഷിയാസിന് പൂര്‍ണ്ണ പിന്തുണയുമായിട്ടാണ് ഭാര്യ രഹ്ന നില്‍ക്കുന്നത്.

എന്നാല്‍ സോഷ്യല്‍ മീഡിയ മുഴുവന്‍ വളരെ പരിഹാസം നിറഞ്ഞ കമന്റുകളാണ് ഉള്ളത്. നിലവില്‍ കേസെ ടുത്തു പോലീസ് അന്വേഷണം തുടങ്ങിയിരിക്കുകയാണ്. പരാതി വ്യാജമാണോ എന്ന് അന്വേഷണം പുരോഗമി ക്കുന്നതിലൂടെ മാത്രമേ വ്യക്തമാകൂ.കാസര്‍ഗോഡ് കാരിയായ യുവതിയാണ് ഷിയാസിനെതിരെ പരാതി നല്‍കി യത്. വര്‍ഷങ്ങളായി എറണാകുളത്തെ ജിമ്മില്‍ ട്രെയിനറായിരുന്നു താനെന്നും ഇതിനിടയിലാണ് ഷിയാസുമായി പരിചയത്തിലാകുന്നതെന്നും പിന്നീട് വിവാഹ വാഗ്ദാനം നടത്തി തൃക്കരിപ്പൂരിനടുത്ത് ചെറുവത്തൂര്‍ ദേശീയ പാത യോരത്തെ ഹോട്ടലില്‍ വെച്ച് പീഡിപ്പിച്ചെന്നും 11 ലക്ഷത്തില്‍ അധികം രൂപ തന്നില്‍ നിന്ന് തട്ടിയെടുത്തു വെന്നുമാണ് യുവതിയുടെ പരാതി.

പ്രണയിച്ചാണ് ഷിയാസും രഹ്നയും വിവാഹിതരായത് എന്നാണ് സൂചന. ഇത്തരമൊരു കേസ് തന്‍രെ ഭര്‍ത്താ വിന്‍രെ പേരില്‍ വന്നിട്ടും അത് വ്യാജമാണെന്നും ഷിയാസ് തന്നെ ചതിച്ചിട്ടില്ലെന്നും പങ്കിടുന്ന കുറിപ്പ് രഹ്നയുടെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ്. ഈ പ്രണയ ബന്ധം ആര്‍ക്കും ഒന്നിനും തകര്‍ക്കാന്‍ കഴിയില്ല. വാക്ക് പാലിച്ചു… മുറിയാത്ത സ്നേഹ ബന്ധം. അന്നും ഇന്നും ഇനിയെന്നും ഒരുമിച്ചായിരിക്കും. സര്‍വ്വശക്തനായ ദൈത്തിന്റെയും കുടുംബത്തിന്റെയും പ്രാര്‍ത്ഥനയോടെയും അനുഗ്രഹത്തോടെയും ഞങ്ങള്‍ ഒന്നിക്കുന്നു. ഹലോ ഷിയാസ് എന്റെ ലോകത്തേക്ക് സ്വാഗതം’എന്നായിരുന്നു രഹ്നയുടെ പോസ്റ്റ്.
പീഡന പരാതി പുറത്ത് വന്നതിന് പിന്നാലെ ഷിയാസ് വീഡിയോയുമായി എത്തി. എന്നെക്കുറിച്ച് ഒരുപാട് വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. ഞാന്‍ ജയിലില്‍ അല്ല… ദുബായിലാണ്. ഇവിടെ നല്ല അരി കിട്ടും എന്നറിഞ്ഞിട്ട് വാങ്ങാന്‍ വന്നതാണ്.’നാട്ടില്‍ വന്നിട്ട് അരിയൊക്കെ ഞാന്‍ തരുന്നുണ്ട്. നാട്ടില്‍ ഞാന്‍ ഉടന്‍ എത്തും. വന്നതിനു ശേഷം നേരിട്ടു കാണാമെന്നും ഷിയാസ് വീഡിയോയില്‍ പറയുന്നു.