വിവാഹ ശേഷം നേരിട്ടത് കൊടിയ പീഡനമായിരുന്നു. സഹിക്കാന്‍ പറ്റാതായപ്പോഴാണ് ഇറങ്ങി പോന്നത്, നാര്‍ക്കോട്ടിക് കേസ് വന്നതോടെ പലതും പഠിച്ചു; ബിഗ് ബോസ് മത്സരാര്‍ത്ഥി ശോഭ മനസ് തുറക്കുന്നു

ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍, സീരിയല്‍ സിനിമാ താരങ്ങള്‍, മോഡല്‍സ് തുടങ്ങിയവരൊക്കെയാണ് പ്രധാനമായും ഷോയുടെ ഭാഗമാകുന്നത്. കുറച്ച് നാളുകള്‍ക്ക് മുന്‍പാണ് ബിഗ് ബോസ് സീസണ്‍ 5 അവസാനിച്ചത്. അഖില്‍ മാരാരാണ് ഷോയില്‍ വിജയി യായി തീര്‍ന്നത്. അഖില്‍ മാരാര്‍ക്കൊപ്പം കട്ടയ്ക്ക് നിന്ന ഒരു വ്യക്തിത്വമായിരുന്നു ശോഭയുടേത്. ശോഭ ഒരു ബിസിനസ് വുമണാണ്. കുറച്ച് കാലങ്ങള്‍ക്ക് മുന്‍പാണ് ശോഭ വാര്‍ത്തകളില്‍ ഇടം നേടിയത്. വസ്ത്ര വ്യാപാര സ്ഥാപനത്തില്‍ കഞ്ചാവ് സൂക്ഷിച്ചതിനാണ് ശോഭയുടേ പേരില്‍ കേസ് വന്നത്. എന്നാല്‍ സംഭവിച്ചത് എന്താ ണെന്ന് ശോഭ തന്നെ കണ്ടെത്തിയിരുന്നു. അത് മാധ്യമങ്ങള്‍ക്ക് മുന്നില്‍ എത്തിക്കുകയും ചെയ്തിരുന്നു.

ശോഭയുടെ ജീവിതത്തെ പറ്റി ശോഭ തന്നയാണ് ബിഗ് ബോസില്‍ തുറന്ന് പറഞ്ഞത്. വളരെ സമ്പത്തുള്ള വീട്ടില്‍ കേന്ദ്ര സര്‍ക്കാര്‍ ജോലിക്കാരായിരുന്ന അച്ഛന്‍രെയും അമ്മയുടെയും മകളായിരുന്നു ശോഭ. ബിഎസ്എനില്‍ ജോലി ചെയ്ത അച്ഛനും തപാല്‍ വകുപ്പില്‍ ജോലിയുള്ള അമ്മയ്ക്കും ഒപ്പമാണ് ശോഭ ഉണ്ടായിരുന്നത്. പിന്നീട് എംബിഎ പഠിച്ച് താരം പോണ്ടി ചേരിയില്‍ ജോലി ചെയ്യുകയായിരുന്നു. അപ്പോള്‍ വലിയ സാമ്പത്തികമുള്ള ബിസിനസ് ചെയ്യുന്ന ഒരു കുടുംബത്തില്‍ നിന്ന് വിവാഹം വന്നെന്നും അങ്ങനെ വളരെ ആര്‍ഭാടമായി വിവാഹം നടന്നു വെന്നും ശോഭ പറയുന്നു. ഗ്രഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ ഈ തുറന്ന് പറച്ചില്‍. വിവാഹ ശേഷം ഭര്‍ത്താവിന്റെ കുടുംബ ബിസിനസില്‍ ശ്രദ്ധിച്ച് പോരുകയായിരുന്നു.

വിവാഹ ജീവിതം വലിയ പ്രശ്‌നങ്ങള്‍ നിറഞ്ഞതായിരുന്നുവെന്നാണ് ശോഭ പറയുന്നത്. ഗാര്‍ഹിക പീഡനം വളരെ അനുഭവിക്കേണ്ടി വന്ന ഒരാളാണ് താന്‍, സഹിക്കാവുന്നതിനപ്പുറം ആയപ്പോള്‍ ആ ബന്ധം അവസാനിപ്പിച്ച് ഇറങ്ങി പോരുകയായിരുന്നു. ഇപ്പോഴും വിവാഹ മോചന കേസ് കോടതിയില്‍ നടക്കുകയാണ്. തിരികെ വന്ന ശേഷമാണ് കൈത്തറി വസ്ത്രങ്ങളുടെ ബിസിനസ് തുടങ്ങുന്നത്. ബാലരാമപുരത്തെ കൈത്തറിക്കാരുമായി അടുത്ത ബന്ധമുണ്ടായിരുന്നു. കൈത്തറി ഉത്പന്നങ്ങള്‍ക്കായി എന്തെങ്കിലും ചെയ്യണണെന്ന് തോന്നിയതോ ടെയാണ് 2012 ല്‍ വീവേഴ്സ് വില്ലേജ് തുടങ്ങുന്നത്.

നെയ്ത്ത് ഉപജീവനമാക്കിയവര്‍ക്ക് കൈത്താങ്ങായിട്ടാണ് സ്ഥാപനം ആരംഭിക്കുന്നതെന്നാണ് ശോഭ പറയുന്നത്. അതിനിടെ സുുഹൃത്തിന്റെ പ്രണയം നിരസിച്ചതിനാല്‍ കഞ്ചാവ് കേസില്‍ ഞാന്‍ പോലീസിലും കോടതിയിലും കയറേണ്ടി വന്നു. തന്റെ ബിസിനസ് സ്ഥാപനത്തിലെ ഒരാളെ സ്വാധീനിച്ചാണ് തന്നെ കേസില്‍ കുടുക്കിയത്. നാര്‍ക്കോട്ടിക് കേസായിരുന്നു. വെച്ചയാള്‍ ഒടുവില്‍ സത്യം തുറന്നു പറഞ്ഞു. അത് വലിയ പാഠമായിരുന്നുവെന്നും ശോഭ പറയുന്നു.

Comments are closed.