അന്ന് അമ്മയുടെ ഒക്കത്തിരുന്ന കുട്ടി ഇന്ന് അമ്മയ്‌ക്കൊപ്പം നൃത്ത വേദിയില്‍. ശോഭനയുടെ കോടികളുടെ സ്വത്തിന്‍രെ ഏക അവകാശി, ശോഭനയുടെ മകള്‍ അനന്തനാരായണി എത്ര പെട്ടെന്നാണ് വലുതായത്; നൃത്ത വീഡിയോ വൈറല്‍

മലയാളികള്‍ എന്നും ആരാധിക്കുന്ന ഇഷ്ട്ടപ്പെടുന്ന നടിയാണ് ശോഭന. ശാലീന സുന്ദരിയായ ശോഭനയുടെ ബോ ള്‍ഡും നാടനുമായ നായിക കഥാപാത്രങ്ങള്‍ ഇന്നും ആരാധകര്‍ ഹൃദയത്തോട് തന്നെ ചേര്‍ത്ത് വച്ചിരിക്കുക യാണ്. അനൃഭാഷാ നടിമാര്‍ അരങ്ങു തകര്‍ത്തിരുന്ന മലയാള സിനിമാ തട്ടകത്തില്‍ അന്നും ഇന്നും എന്നും തന്റേതായ സ്ഥാനം ഉറപ്പിക്കാന്‍ ശോഭനയ്ക്ക് എന്നും കഴിഞ്ഞു. കൗമാര്യ പ്രായത്തില്‍ സിനിമയിലെത്തിയ ശോഭനയ്ക്ക് അത് ഒരു പുതിയ ലോകമായിരുന്നില്ല.ട്രാവന്‍കൂര്‍ സിസ്‌റ്റേഴ്‌സ് എന്നറിയപ്പെട്ടിരുന്ന ലളിത, പത്മിനി,രാഗിണി എന്നീ അഭിനയ കുലപതികളായ നടിമാരുടെ അനന്തരവളായിരുന്നു ശോഭനയ്ക്ക് അഭിനയത്തിന്‍രെ ബാല പാഠങ്ങള്‍ അവര്‍  നല്‍കി.

മണിചിത്രത്താഴ് എന്ന സിനിമ മൊഴിമാറ്റം ചെയ്‌തെങ്കിലും ഏത് ഭാഷയിലും ശോഭന അഭിനയിച്ച തരത്തില്‍ മറ്റ് നടിമാര്‍ എത്തിയില്ലെന്നത് പകല്‍പോലെ സത്യമാണ്. നാഗവല്ലിയെ എന്നും മലയാളികല്‍ നെഞ്ചിലേറ്റുന്നത് അത് ശോഭന ചെയ്തതത് കൊണ്ട് മാത്രമാണ്. നടിക്കുപരി ക്ലാസിക്കല്‍ ഡാന്‍സര്‍ കൂടിയാണ് ശോഭന. പ്രായം അമ്പതേ കഴിഞ്ഞെങ്കിലും വിവാഹിതയാകാതെ കഴിയുകയാണ് താരം. താരം ഏറെ കാലങ്ങള്‍ക്ക് മുന്‍പ് ഒരു പെണ്‍കുട്ടിയെ ദത്തെടുത്തിരുന്നു. നാരായണിയെന്ന കുട്ടി ശോഭനയ്ക്കുണ്ടെന്നത് എല്ലാവര്‍ക്കും അറിയാം. നാരായണിയുടെ ചെറുപ്പകാലത്തെ ചിത്രങ്ങള്‍ മാത്രമേ ശോഭന പങ്കിട്ടിരുന്നുള്ളു. എന്നാല്‍ അന്നത്തെ കുട്ടി കുറുമ്പി ഇന്ന് ഒരു ടീനേജ് കാരിയാണെന്നാണ് അറിയാന്‍ കഴിയുന്നത്.മകളെ ചെറുപ്പം മുതല്‍ നൃത്തം അഭ്യസിപ്പിക്കാന്‍ താരം ശ്രദ്ധിച്ചു. ഇപ്പോല്‍ സ്്‌റ്റേജ് ഷോകളില്‍ അമ്മയ്‌ക്കൊപ്പം നാരായണിയും ഉണ്ട്.

.ഇപ്പോഴിതാ അനന്ത നാരായണിയുടെ പുതിയ ചിത്രങ്ങളും വിഡിയോയുമാണ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുന്നത്. അമ്മയുടെയും മകളുടെയും നൃത്ത വീഡിയോയാണ് വൈറലാകുന്നത്. ഇടയ്ക്ക് മകള്‍ക്ക് തെറ്റുമ്പോള്‍ അത് മനസിലാക്കി സ്‌റ്റേജ് താരം കീഴടക്കുന്നുമുണ്ട്. താരം തന്നെയാണ് വീഡിയോ പോസ്റ്റ്് ചെയ്തത്. ചെന്നൈയില്‍ കലാര്‍പ്പണ എന്ന നൃത്ത വിദ്യാലയം താരത്തിനുണ്ട്. അന്ന് ചോറൂണിന് കണ്ട കുട്ടി ഇത്രയും വളര്‍ന്നുവോ എന്നും അമ്മയെ പോലെ തന്നെ മികച്ച നര്‍ത്തകിയാകൂവെന്നും സുന്ദരിയാണെന്നും കോടികളുടെ സ്വത്തിന് അവകാശിയാണെന്നുമൊക്കെ ആരാധകര്‍ കമന്റു ചെയ്യുന്നു. അനന്ത നാരായണിയ്ക്ക് ആറുമാസം പ്രായം ഉള്ളപ്പോഴാണ് താരം ദത്തെടുത്തത്. ഗുരുവായൂര്‍ അമ്പല നടയില്‍ മകള്‍ക്ക് ചോറ് കൊടുക്കാന്‍ എത്തിയപ്പോള്‍ ആയിരുന്നു ആദ്യമായി താന്‍ ഒരു പെണ്‍കുഞ്ഞിനെ ദത്തെടുത്തു എന്നും മകളുടെ പേര് അനന്ത നാരായണി എന്നാണെന്നും ശോഭന മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ വെളിപ്പെടുത്തിയത്.

സോഷ്യല്‍ മീഡിയയില്‍ ശോഭന സജീവമാണെങ്കിലും മകളുടെ ചിത്രങ്ങള്‍ പങ്കു വച്ചിരുന്നില്ല. എന്തിനാണ് മകളെ ആരെയും കാണിക്കാതെ വളര്‍ത്തുന്നത് എന്ന ചോദ്യത്തിന് മുന്‍പൊരിക്കല്‍ ശോഭന മറുപടി പറഞ്ഞിരുന്നത് എല്ലാ അമ്മമാരെയും പോലെ തന്റെയും പ്രയോരിറ്റി മകളുടെ പ്രൈവസിക്ക് ആണ് എന്ന് തന്നെ ആയിരുന്നു. മുന്‍പ്് ഒരു അഭിമുഖത്തില്‍ മകള്‍ ഇപ്പോള്‍ താന്‍ പഠിച്ച ചെന്നൈയിലെ സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് എന്നും താരം വെളിപ്പെടുത്തിയിട്ടുണ്ട്. ‘അവള്‍ ഒരു സാധാരണ കുട്ടിയായാണ് വളരുന്നത്. അവള്‍ നൃത്തം പഠിക്കണം, എന്റെ പാത പിന്തുടരണം എന്നൊക്കെ എനിക്ക് അവളുടെ കുഞ്ഞ് പ്രായം തൊട്ടേ ആഗ്രഹമുണ്ട്. പക്ഷെ ഞാന്‍ ഒരിക്കലും അവളെ അതില്‍ നിര്‍ബന്ധിച്ചിരുന്നില്ല. പക്ഷെ ഇപ്പോള്‍ അവളായിട്ട് ആ ആഗ്രഹം പ്രകടിപ്പിച്ചത് പ്രകാരം നൃത്തം അഭ്യസിക്കുന്നുണ്ട്. നൃത്തത്തില്‍ മകള്‍ ഒരു വലിയ ആളായി കാണുന്നത് തന്നെയാണ് എന്റെ ആഗ്രഹം. പഠിക്കാന്‍ മിടുക്കിയൊക്കെയാണ്, നൃത്തം പഠിക്കുന്ന കാര്യത്തില്‍ മാത്രമാണ് കുറച്ചു മടിയൊക്കെ ഉള്ളത്. സ്‌കൂളില്‍ നിന്നും ഫോണ്‍ കാളുകള്‍ വന്നാല്‍ അവര്‍ പറയാന്‍ വിളിക്കുന്നത് നല്ല കാര്യമാണെങ്കില്‍ പോലും നെഞ്ചിടിപ്പുണ്ടാകുന്ന ഒരു അമ്മയാണ് ഞാന്‍’ എന്നൊക്കെ ആയിരിക്കുന്നു ശോഭന പറഞ്ഞത്.

Comments are closed.