
നീ വെളുത്തതല്ലെന്നും നിനക്ക് ഭംഗിയില്ലെന്നും പറഞ്ഞ് പലയിടത്തു നിന്നും എന്നെ മാറ്റി നിര്‍ത്തിയിട്ടുണ്ട്; ശോഭിത
പൊന്നിയില്‍ സെല്‍വന്‍ എന്ന സിനിമയിലൂടെ ആരാധകരുടെ മനസ് കീഴടക്കിയ ഒരു താരമാണ് ശോഭിത. മേജര്‍, കുറുപ്പ്, മൂത്തോന്‍ എന്നീ സിനിമകളിലും ശോഭിതയ്ക്ക് തിളങ്ങാന്‍ കഴിഞ്ഞു. മോഡലിങ്ങിലൂടെ യാണ് താരം അഭിനയത്തിലേയ്്‌ക്കെത്തിയത്. ഒടിടിയിലെ ഒരു ഷോയിലൂടെയാണ് ശോഭിത ശ്രദ്ധിക്കപ്പെടുന്നത്.

ഇപ്പോള്‍ നെറ്റ് ഫ്‌ളിക്‌സിന്റെ പുതിയ ഷോയുമായി താരം വീണ്ടും എത്തിയിരിക്കുകയാണ്. കരിയറില്‍ മികച്ച വിജയങ്ങള്‍ കീഴടക്കി താരമായി മാറിയപ്പോള്‍ ശോഭിത താന്‍ കടന്നുവന്ന വഴികളെ പറ്റി തുറന്ന് പറയുകയാണ്. ഇന്ത്യന്‍ എക്‌സ്പ്രസിലൂടെയാണ് താരം ഇക്കാര്യത്തെ പറ്റി വെളിപ്പെടുത്തുന്നത്.

അഭിനയത്തിനോട് വല്ലാത്ത താല്‍പ്പര്യം ഉണ്ടായിരുന്നു. എന്നാല്‍ സിനിമ പാരമ്പര്യമുള്ള ഒരു കുടുംബത്തില്‍ നിന്നല്ല താന്‍ വന്നത്. അതുകൊണ്ട് തന്നെ കരിയറില്‍ വളരാന്‍ ഒരു പാട് കഷ്ട്ടപ്പെട്ടു. തുടക്ക കാലത്ത് മോഡലിങ്ങിലേയ്ക്ക് ചെല്ലുമ്പോള്‍ പലരും നീ വെളുത്തതല്ലെന്നും നിനക്ക് ഭംഗിയില്ലെന്നും പറഞ്ഞ് എന്നെ ഒരുപാട് തളര്‍ത്തിയിട്ടുണ്ട്. എന്നാല്‍ തളര്‍ന്നിരിക്കാതെ എങ്ങനെ മുന്നേറാമെന്നും കരിയറില്‍ എങ്ങനെ ക്രീയേറ്റീവ് ആകാമെന്നും ഞാന്‍ ചിന്തിച്ചു.

ഓഡീഷന് പോവുകയും എനിക്ക് ചെയ്യാനുള്ളതിന്‍രെ നൂറ് ശതമാനവും നല്‍കുകയുമാണ് ഞാന്‍ ചെയ്തത്. ഒരു അഭി നത്രേി ആവുക എന്നതായിരുന്നു ആഗ്രഹമെന്നും ഒരു താരമാവാന്‍ ആഗ്രഹിച്ചിരുന്നില്ലെന്നും രമണ്‍ രാഘവ് എന്ന സിനിമയിലൂടെയാണ് തനിക്ക് അഭിനയിക്കാന്‍ അവസരം വന്നെതെന്നും ആ സമ.ം വളരെ സന്തോഷ വതിയായിരുന്നു ഞാനെന്നും താരം പറയുന്നു