ആറാം മാസത്തിലായിരുന്നു മകളുടെ ജനനം. ജനിച്ച സമയത്ത് ഒരു ഓപ്പറേഷന്‍ ചെയ്തില്ലെങ്കില്‍ അവള്‍ ജീവിക്കില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ഒരുപാടു പേര്‍ പറഞ്ഞു, ആ ഓപ്പറേഷന്‍ വേണ്ട. കുട്ടിയെ ദൈവത്തിന്റെ അടുത്തേക്ക് തിരിച്ചു വിടാമെന്ന്. പക്ഷേ ഞാന്‍ സമ്മതിച്ചില്ല. ‘ജനിച്ചതു മുതല്‍ എന്റെ മകള്‍ ഒരുപാടു വേദന സഹിച്ചിട്ടുണ്ട് ; സിദ്ധിഖ്

മലയാളികളുടെ പ്രിയപ്പെട്ട സംവിധായകനായിരുന്നു സിദ്ധിഖ്. വിജയമായിരുന്ന സിനിമകളുടെ തുടക്കത്തില്‍ പോലും തനിക്ക് കൂവല്‍ കേള്‍ക്കേണ്ടി വന്നുവെന്ന് താരം തുറന്ന് പറഞ്ഞിട്ടുണ്ട്. ഒടുവില്‍ അദ്ദേഹത്തിന്റെ കഴിവ് മലയാളികള്‍ ഏറ്റെടുക്കുകയും കൂകി വിളികള്‍ കൂട്ട ഘരഘോഷമാവുകയും ചെയ്തിരുന്നു. സിദ്ധിഖ് എന്ന സംവിധായകന്‍ വളരെ ലാളിത്യമുള്ള വ്യക്തിയായിരുന്നു. ബോളിവുഡ് വരെ ചെന്നെത്തുന്ന ഹിറ്റ് ചിത്രത്തിന്റെ സംവിധായകനായിരുന്നെങ്കിലും അതിന്‍രെ തലക്കനമെ്ാന്നും അദ്ദേഹം കാട്ടിയിരുന്നില്ല. അദ്ദേഹം വിടവാങ്ങിയത് ഈ ഭൂമിയില്‍ നിന്ന് മാത്രമാണ്, ആരാധകരുടെ മനസിലും പ്രിയ താരങ്ങളുടെ മനസിലും അദ്ദേഹത്തിന് മരണമില്ല.

സ്വാകാര്യ ജീവിതത്തില്‍ വലിയ വേദനയായിരുന്നത് അദ്ദേഹത്തിന്റെ ഇളയ മകള്‍ തന്നെയായിരുന്നു. ഒരു പക്ഷേ കൂടുതല്‍ പേര്‍ക്കും അദ്ദേഹത്തിന്റെ മകളെ പറ്റി അദ്ദേഹത്തിന്‍രെ മരണ ശേഷം മാത്രമാണ് അറി യുന്നത്. വ്യക്തി ജീവിതത്തിലെ ദുഖങ്ങള്‍ അദ്ദേഹം ചില അഭിമുഖങ്ങളില്‍ മാത്രമേ തുറന്ന് പറഞ്ഞിട്ടുള്ളു. സിദ്ധിഖിനും ഭാര്യയ്ക്കും മൂന്ന് പെണ്‍ കുട്ടികളായിരുന്നു. ഇളയമകള്‍ ജനിച്ചത് ഒരു സാധാരണ കുട്ടിയായിരു ന്നിട്ടില്ല. ആറാം മാസത്തിലായിരുന്നു മകളുടെ ജനനം. സെറിബ്രല്‍ പാഴ്‌സിയായിരുന്ന മകളുടെ രോഗം. ജനിച്ച പ്പോള്‍ അറുന്നൂറ് ഗ്രാം മാത്രമേ മകള്‍ ഉണ്ടായിരുന്നുള്ളു. എന്റെ മകള്‍ ജനിച്ച സമയത്ത് ഒരു ഓപ്പറേഷന്‍ ചെയ്തില്ലെങ്കില്‍ അവള്‍ ജീവിക്കില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

ഒരുപാടു പേര്‍ പറഞ്ഞു, ഈ കുട്ടിക്ക് വയ്യായികയുണ്ടാകും. ഈ കുട്ടി ജീവിതകാലം മുഴുവന്‍ നിങ്ങള്‍ക്ക് പ്രശ്‌നമാകും. അതുകൊണ്ട്, ആ ഓപ്പറേഷന്‍ വേണ്ട. കുട്ടിയെ ദൈവത്തിന്റെ അടുത്തേക്ക് തിരിച്ചു വിടാമെന്ന്. പക്ഷേ ഞാന്‍ സമ്മതിച്ചില്ല’, അവള്‍ക്കു ജീവിക്കാന്‍ അവകാശമുണ്ടെങ്കില്‍, ദൈവം അവളെ ഭൂമിയിലേക്ക് അയച്ചത് അവള്‍ ജീവിക്കാനാണെങ്കില്‍ അതിനുവേണ്ട എല്ലാ കാര്യങ്ങളും ഞാന്‍ ചെയ്യും. ബാക്കിയൊക്കെ ദൈവത്തിന്റെ കയ്യിലെന്നും ഞാന്‍ പറഞ്ഞിരുന്നു. ഇന്ത്യില്‍ അവളെ കാണിക്കാത്ത ആശുപത്രികള്‍ ഇല്ല. ബോംബെയിലെ ആശുപത്രിയില്‍ പോയി സ്റ്റെം സെല്‍ തെറാപ്പിയെന്ന ചെലവേറിയ ചികിത്സ ചെയ്തിരുന്നുവെന്നും സിദ്ദിഖ് പറയുന്നു.

‘ജനിച്ചതു മുതല്‍ എന്റെ മകള്‍ ഒരുപാടു വേദന സഹിച്ചിട്ടുണ്ട്. അപ്പോഴൊക്കെ ഞാനും ഭാര്യയും വിഷമിക്കും. പക്ഷേ, അവള്‍ നടക്കണമെന്നും സാധാരണ കുട്ടികളെപ്പോലെ കാണണമെന്നും ഉള്ളതുകൊണ്ടാണ് ഇങ്ങനെ ചെയ്യുന്നതെന്ന് ഞങ്ങള്‍ സമാധാനിക്കും. ഇത്തരം കുട്ടികള്‍ നമ്മുടെ ജീവിതത്തില്‍ വരുമ്പോള്‍, നമുക്കു ശേഷം ഇവര്‍ക്ക് എന്താകും? നാം ചിന്തിച്ചു പോകും, അതാണ് എന്റെയും ഭാര്യയുടെയും ഏറ്റവും വലിയ ടെന്‍ഷന്‍. അതിങ്ങനെ ഓരോ ഉറക്കത്തിനും മുമ്പുള്ള നിമിഷങ്ങളിലും ആലോചിച്ചു കിടക്കും’, എന്താകും? എന്റെ മകളെ ആരു നോക്കും? ഈയൊരു വേദനയാണ് എന്നെപ്പോലെയുള്ള എല്ലാ മാതാപിതാക്കളും നേരിടുന്നത്. പക്ഷേ, ഒരു കാര്യം മനസ്സിലാക്കണം, ദൈവം ചില കുട്ടികളെ സൃഷ്ടിക്കും, ദൈവത്തിന്റെ ഏറ്റവും പ്രിയപ്പെട്ട കുട്ടികള്‍! അവരാണ് ഇത്തരത്തിലുള്ള കുട്ടികളെന്നും താരം പറയുന്നു.

ഇപ്പോഴിതാ മകളെ ഒരു ക്ലിനിക്കല്‍ കാണിച്ചതിന്‍രെ ഫലമായി വന്ന മാറ്റങ്ങളെ പറ്റി മുന്‍പ് സിദ്ധിഖ് പറഞ്ഞ വീഡിയോയാണ് ശ്രദ്ദ നേടുന്നത്.സാന്‍വിയോ ക്ലിനിക്കിലാണ് ഈ ചികിത്സ നടന്നത്. അവര്‍ തന്നെയാണ് ഈ വീഡിയോ പങ്കിടുന്നത്. ‘മുമ്പ് അവള്‍ വലിയ വിഷാദത്തിലായിരുന്നു. എപ്പോഴും എന്തെങ്കിലും ആലോചിച്ചു കിടക്കും. എന്നാല്‍ ക്ലിനിക്കല്‍ വന്നതിനു ശേഷം വളരെ വ്യത്യാസം വന്നു. പ്രധാന കാര്യം അവള്‍ ഹാപ്പിയാണ് എന്നതാണ്. പിന്നെ നടക്കണം എന്നൊരു ആഗ്രഹം അവള്‍ക്കുണ്ടോയെന്ന് ഞങ്ങള്‍ക്കു പലപ്പോഴും സംശയം തോന്നിയിരുന്നു. പക്ഷേ മടിയായിരുന്നു.

ക്ലിനിക്കിലെ കുട്ടികള്‍ക്കൊപ്പം കൂടിയപ്പോള്‍,  എനിക്കും നടക്കണം എന്ന് അവള്‍ പറയാന്‍ തുടങ്ങി. അത് വലിയ പോസിറ്റീവ് ആണ്’, അവളുടെ പെരുമാറ്റത്തില്‍ മാറ്റം വന്നു. ഉറക്കഗുളിക കൊടുത്തിട്ടായിരുന്നു ഞങ്ങള്‍ അവളെ ഉറക്കിയിരുന്നത്. ഇപ്പോള്‍ അതില്ലാതെ അവള്‍ സുഖമായി ഉറങ്ങുന്നുണ്ട്. രാവിലെ എണീറ്റാല്‍ നടക്കണമെന്നു പറയുന്നുണ്ട്. മുട്ടു നിവര്‍ന്നിട്ടുണ്ട്. ഈ ക്ലിനിക്കല്‍ എത്തിയിട്ട് വലിയ മാറ്റങ്ങള്‍ ഓരോ ദിവസവും മതള്‍ക്കുണ്ടാകുന്നുണ്ടെന്നും അതാണ് തങ്ങളുടെ വലിയ സന്തോഷമെന്നും സിദ്ധിഖ് വീഡിയോയില്‍ പറയുന്നു.

Comments are closed.