എന്റെ ഇളയമകള്‍ അതെന്നും എന്റെ ദുഖമാണ്, അവളുടെ അവസ്ഥയില്‍ ആരെയും പഴിച്ചിട്ട് കാര്യമില്ല. അത് ദൈവത്തിന്റെ തീരുമാനമാണ്; സംവിധായകന്‍ സിദ്ദിഖ് മകളെ പറ്റി പറഞ്ഞത്

ഏറെ ഹിറ്റുകള്‍ മലയാള സിനിമയ്ക്ക് സമ്മാനിച്ച് ബോളിവുഡ് വരെ മലയാള സിനിമയുടെ പ്രശസ്തി ഉയര്‍ത്തിയ വളരെ സൗമ്യനാ യ സംവിധായകന്‍ സിദ്ധിഖിന്റെ വിടവാങ്ങല്‍ തികച്ചും അപ്രതീക്ഷിതവും വേദനാജനകവുമായിരുന്നു. പ്രിയപ്പെട്ടവര്‍ക്കെല്ലാം ഒരു പാട് വേദനകളും ഓര്‍മ്മകളും സമ്മാനിച്ചായിരുന്നു അദ്ദേഹത്തിന്റെ മടക്കം. കരിയറില്‍ വിജയങ്ങളും ബോക്‌സ് ഓഫീസ് ഹിറ്റു കളും സമ്മാനിച്ച സിദ്ദിഖ് ലാലിനെ മാത്രമേ ഏവര്‍ക്കും അറിയുവെങ്കിലും അതിനുമപ്പുറം വേദനകള്‍ നിറഞ്ഞ കാര്യങ്ങള്‍ അദ്ദേഹ ത്തിന്റെ ജീവിതത്തില്‍ ഉണ്ടായിരുന്നു. മലയാള സിനിമയുടെ പ്രിയപ്പെട്ടവര്‍ ഓരോരുത്തരായി നഷ്ട്ടപ്പെടുകയാണെന്നത് ആരാധ കര്‍ക്കും ഏറെ ദുഖം നല്‍കുന്ന വാര്‍ത്തയാണ്. റാംജി റാവു സ്പീക്കിങ് എന്ന സിനിമയിലൂടെയാണ് സിദ്ദിഖ് ലാല്‍ കൂട്ടുകെട്ട് മലയാള സിനിമയില്‍ ബോക് സ് ഓഫീസ് ചരിത്രം സൃഷ്ടിക്കുന്നത്. പിന്നീട് നിരവധി ചിത്രങ്ങള്‍ ഇവരുടെ സംവിധാനത്തില്‍ പുറത്തിറങ്ങി. ഒടുവില്‍ സിദ്ദിഖ് സ്വതന്ത്ര സംവിധായകനായി മാറി.

അപ്പോഴും പിറന്നത് ഹിറ്റുകള്‍ തന്നെയായിരുന്നു. എന്നാല്‍ വ്യക്തി ജീവിതത്തില്‍ സങ്കടം നിറഞ്ഞ വ്യക്തിയായിരുന്നു സിദ്ദിഖ് എന്നത് അദ്ദേഹത്തിന് അത്രമേല്‍ പ്രിയപ്പെട്ടവര്‍ക്ക് മാത്രമേ അറിയുമായിരുന്നുള്ളു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തുടര്‍ന്ന് കൊച്ചി അമൃത ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വളരെ പെട്ടെന്ന് ഹൃദയാഘാതം ഉണ്ടായിട്ടാണ് അദ്ദേഹത്തെ ആശുപത്രി യില്‍ പ്രവേശിപ്പിക്കുന്നത്. നില ഗുരുതരമാണെന്ന റിപ്പോര്‍ട്ടുകള്‍ വന്നത് മുതല്‍ സിനിമ താരങ്ങള്‍ ഒട്ടുമിക്കലവരും അദ്ദേഹത്തെ കാണാനെത്തിയിരുന്നു.

തന്റെ പ്രിയപ്പെട്ട ചങ്ങാതിയെ കാണാന്‍ ലാല്‍ ഓടിയെത്തിയിരുന്നു. അദ്ദേഹത്തിന്‍രെ തിരിച്ചു വരവിനായി എല്ലാവരും പ്രാര്‍ത്ഥി ക്കുമ്പോഴാണ് എല്ലാവരുടെയും പ്രാര്‍ത്ഥന വിഫലമാക്കി അദ്ദേഹം ഒരുപിടി നല്ല സിനിമകള്‍ മലയാളികള്‍ക്ക് സമ്മാനിച്ച് മടങ്ങു ന്നത്. മുമ്പൊരിക്കല്‍ കൈരളി ടിവിയിലെ ഷോയില്‍ പങ്കെടുക്കവെയാണ് സിദ്ദിഖ് തന്റെ ജീവിതത്തിലെ വലിയ ദുഖത്തെ പറ്റി പറഞ്ഞിരുന്നു. മൂന്ന് മക്കളാണ് എനിക്ക്. സുമയ്യ, സുകൈന്‍, സാറ. എന്റെ ഇളയമകള്‍ വികലാംഗയാണ്. അതെന്നും എന്റെ ദുഖമാണ്. നമ്മള്‍ തീരുമാനിക്കുന്ന കാര്യമാെന്നുമല്ല അത്. ദൈവത്തിന്റെ കൈയിലാണ്.

അവളുടെ അവസ്ഥയില്‍ ആരെയും പഴിച്ചിട്ട് കാര്യമില്ല. അത് ദൈവത്തിന്റെ തീരുമാനമാണ്. അവളെ സന്തോഷത്തോടെ കൊണ്ട് പോകാന്‍ മാത്രമേ ഞങ്ങള്‍ക്ക് പറ്റൂ. എന്റെ വീക്‌നെസ് ആണ് കുടുംബം. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നതെന്നും സിദ്ദിഖ് അന്ന് തുറന്ന് പറഞ്ഞു. ഭാര്യയ്ക്കും മക്കള്‍ക്കും എനിക്കൊപ്പം പുറത്ത് പോകാന്‍ വലിയ ഇഷ്ടമായി രുന്നു. അവര്‍ എനിക്കായി ഒരുപാട് ത്യാഗം ചെയ്്തിരുന്നു. അതാണ് എനിക്ക് കരിയറില്‍ വിജയിക്കാനായതെന്നും താരം പറയുന്നു. 2020 ല്‍ പുറത്തിറങ്ങിയ ബിഗ് ബ്രദറാണ് സിദ്ദിഖ് അവസാനമായി സംവിധാനം ചെയ്ത സിനിമ. 67ആം വയസിലെ അദ്ദേഹത്തിന്റെ ഈ മടക്കം മലയാളികള്‍ക്കെല്ലാം വലിയ ദുഖം തന്നെയാണ്‌

Articles You May Like

Comments are closed.