ചെറുപ്പം നില നില്‍ക്കണമെങ്കില്‍ സമാധാനമുണ്ടാകണം. ദേഷ്യം നമ്മളെ നശിപ്പിക്കും, മക്കളോടും അതാണ് പറയുന്നത്; കൃഷ്ണകുമാര്‍

സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് നടന്‍ കൃഷ്ണ കുമാറിന്റെ കുടുംബം. ഭാര്യ സിന്ധു കൃഷ്ണയും മക്കളുമെല്ലാം യൂ ട്യൂബിലെ താരങ്ങളാണ്. സിന്ധുവിന്റെ വീഡിയോസെല്ലാം ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. കുക്കിങ്ങും മക്കളെ പറ്റിയും ഫാമിലി വ്‌ളോഗുമൊക്കെയാണ് താരം ചാനലില്‍ ഇടുന്നത്. ഇപ്പോഴിതാ ഒരു ഹോം വ്‌ളോഗുമായി എത്തിയിരിക്കുകയാണ് താരം.

ഇവരുടെ വീടടിലെ റംബുട്ടാന്‍ പഴവും ഡ്രാഗണ്‍ ഫ്രൂട്ടുമെല്ലാം ആരാധകര്‍ കാണാറുണ്ട്. അതിനെ പറ്റിയാണ് സിന്ധുവും കൂടുതല്‍ പറയുന്നത്. ഒപ്പം കൃഷ്ണ കുമാറിന്റെ സഹോദരനെയും പരിചയപ്പെടുത്തുന്നുണ്ട്. വയസ് അന്‍പത്തിയഞ്ച് ആയെങ്കിലും ഇപ്പോഴും ചെറുപ്പമായി ഇരിക്കാനുളള കാരണം ആരാധകര്‍ ചോദിച്ചിരുന്നു. തന്നോട് ഇക്കാര്യം പലരും ചോദിക്കുന്നതാണെന്ന് പറഞ്ഞായിരുന്നു സിന്ധുവിന്റെ ഇതിനെ പറ്റി പറഞ്ഞത്..

സമാധാനത്തോടെ ഇരിക്കുമ്പോള്‍ നല്ല കാര്യങ്ങള്‍ ചിന്തിക്കാന്‍ കഴിയും. അപ്പോള്‍ വളരെ ആരോഗ്യത്തോടെ ഇരിക്കാന്‍ സാധിക്കുമെന്നാണ് നടന്‍ പറഞ്ഞത്. നേരത്തെ ഞീനും നല്ല ദേഷ്യക്കാരനായിരുന്നു ഇപ്പോള്‍ ദേഷ്യമൊക്ക മാറ്റി. കാരണം ദേഷ്യം കൊണ്ട് നമ്മള്‍ തന്നെയാണ് നശിക്കുന്നത്. കാരണം മറ്റൊന്നുമല്ല നമ്മുടെ ആരോഗ്യം ക്ഷയിക്കും . മക്കളോട് പോലും ആരോടും വഴക്കിടരുതെന്നാണ് പറഞ്ഞ് കൊടുത്തിരിക്കുന്നത്.

പരമാവധി ആരോടും ദേഷ്യപ്പെടാനോ വഴക്കിടാനോ ശ്രമിക്കാതിരിക്കുക. മറ്റുള്ളവരെ കാണുമ്പോള്‍ പുഞ്ചിരിക്കുക എന്നതെല്ലാം നമ്മുക്ക് സ്വയം ചെയ്യാനാകും. എന്നൊക്കെ താരം പറയുന്നു. പണ്ടൊക്കെ 50 വയസ്സുള്ളവരെ വൃദ്ധന്മാരായിട്ടാണ് ഞാനും കണ്ടിരുന്നത്.. ഇന്നു ആ വൃദ്ധന്റെ പ്രായത്തില്‍ വന്നപ്പോള്‍ എന്റെ മനസ്സ് 30 തുകളില്‍ആണ്.. എന്നാണ് തന്റെ പിറന്നാള്‍ ദിനത്തില്‍ താരം കുറിച്ചത്.

Comments are closed.