പ്രണയിച്ചാണ് വിവാഹം കഴിച്ചത്. ഞാന്‍ തന്നെ കണ്ടെത്തിയ ആളായതിനാല്‍ ഈ ബന്ധം മുന്നോട്ട് കൊണ്ടു പോകണമെന്ന് വാശി ആയിരുന്നു, ഡിവോഴ്‌സ് പേടി ആയിരുന്നു, പക്ഷേ; ഗായിക അഞ്ചു ജോസഫ് പറയുന്നു

കഴിഞ്ഞ ദിവസമാണ് മലയാളത്തിന്റെ പിന്നണി ഗായികയും ഐഡിയ സ്റ്റാര്‍ സിങ്ങര്‍ വിജയിയുമൊക്കെ ആയിരുന്ന അഞ്ചു ജോസഫ് അധികമാര്‍ക്കുമറിയാത്ത തന്റെ ജീവിതത്തെ പറ്റിയും അതിലെ പ്രശ്‌നങ്ങളെ പറ്റിയും തുറന്ന് പറഞ്ഞത്. ധ്‌ന്യാ വര്‍മ്മ യുടെ ചാറ്റ് ഷോയിലായിരുന്നു താരത്തിന്റെ തുറന്ന് പറച്ചില്‍. താരം വിവാഹിതയാണെന്നറിയാമെങ്കിലും വിവാഹ മോചനം നേടിയ വാര്‍ത്ത അധികമാര്‍ക്കും അറിയില്ലായിരുന്നു. ഇപ്പോഴിതാ ഡിവോഴ്്‌സിനെ പറ്റിയും അതിനു ശേഷം അനുഭവിക്കേണ്ടി വന്ന മാനസിക സമ്മര്‍ദങ്ങലെ പറ്റിയും താരം തുറന്ന് പറയുകയാണ്.

വിവാ ഹമോചനം എന്നത് എളുപ്പമുള്ള കാര്യമല്ലെന്നും എന്നാല്‍ ഒരുമിച്ചുള്ള ജീവിതത്തില്‍ ഹാപ്പിനെസ് ഇല്ലെങ്കില്‍ അത് ഒഴിവാ ക്കുക തന്നെയാണ് വേണ്ടതെന്നും പ്രണയിച്ച് വിവാഹം കഴിച്ചതിനാലും ഡിവോഴ്്‌സ് പേടിയായതിനാലും താന്‍ കുറെയെറെ ആ ജീവിതം മുന്നോട്ട് കൊണ്ടു പോകാന്‍ നോക്കിയന്നും താരം പറയുന്നു. പ്രണയിച്ചാണ് ഞന്‍ വിവാഹം കഴിക്കുന്നത്.

ഞാന്‍ തന്നെ എനിക്കായി കണ്ടെത്തിയ ആളായിരുന്നു. എന്ത് ഉണ്ടായാലും ഈ ബന്ധമ മുന്‍പോട്ട് തന്നെ കൊണ്ടുപോകണം എന്ന ഒരു വാശി ഉണ്ടായിരുന്നു എനിക്ക്. കാരണം ഞാന്‍ തന്നെ കണ്ടുപിടിച്ച ബന്ധം ആയിരുന്നു. അത് കൊണ്ട് തന്നെ ഇത് മുന്നോട്ട് തന്നെ കൊണ്ടു പോകണെമെന്ന് എനിക്ക് നിര്‍ബന്ധമായിരുന്നു. ഡിവോഴ്‌സ് എനിക്ക് വല്ലാത്ത പേടിയായിരുന്നു.

എന്നാല്‍ ഡിവോഴ്‌സിന് ശേഷവും ഒരു ജീവിതമുണ്ടെന്നും നമ്മളെ വേണ്ടിയവര്‍ എന്നും നമ്മുടെ കൂടെ തന്നെ ഉണ്ടാകുമെന്നും പിന്നീട് മനസിലായി. ഡിവോഴ്‌സിന് ശേഷം മാനസികാമയി തളര്‍ന്നിരുന്നുവെന്നും വിഷാദ അവസ്ഥയിലൂടെയാണ് കടന്ന് പോയതെന്നും പിന്നീട് തെറാപ്പിയിലൂടെയാണ് ജീവിതം തിരിച്ചു പിടിച്ചതെന്നും താരം പറയുന്നു.

Articles You May Like

Comments are closed.