40 വയസായിട്ടും രണ്ട് പേര്‍ക്കും ആരെയും കിട്ടിയില്ലെങ്കില്‍ നമുക്ക് കല്യാണം കഴിക്കാമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. പക്ഷേ അത് വരെ കാത്തിരിക്കേണ്ടി വന്നില്ല; മഞ്ജരി പറയുന്നു

മലയാള സിനിമയില്‍ പിന്നണി ഗാനരംഗത്ത് തന്റേതായ സ്ഥാനം ഉറപ്പിച്ച ഗായികയാണ് മഞ്ജരി. അച്ചുവി ന്റെ അമ്മ എന്ന സിനിമയിലാണ് മഞ്ജരി ആദ്യമായി പാടുന്നത്. പിന്നീട് പല സിനിമകളിലും താരം പാടു കയും നിരവധി അവാര്‍ഡുകളും മഞ്ചരിയെ തേടിയെത്തുകയും ചെയ്തു.കുറച്ച് നാള്‍ക്ക് മുന്‍പാണ് മഞ്ജരി വിവാഹം കഴിച്ചത്. സുഹൃത്തായ ജെറിനെയാണ് മഞ്ജരി വിവാഹം ചെയ്തത്. മഞ്ജരിയുടെ രണ്ടാം വിവാഹ മായിരുന്നു ഇത്.

ഇരുവരും ഒരുമിച്ച് പഠിച്ചവര്‍ ആയിരുന്നു. ഇപ്പോഴിതാ വിവാഹ ജീവിതത്തെക്കുറിച്ച് സൈന സൗത്ത് പ്ലസുമാ യുള്ള അഭിമുഖത്തില്‍ തുറന്ന് സംസാരിക്കുകയാണ് മഞ്ജരി.ഒരുമിച്ച് പഠിച്ചവരാണെങ്കിലും സ്‌കൂളില്‍ അധി കം കമ്പിനി ഇല്ലായിരുന്നു. ഞാന്‍ കൂടുതലും എന്റെ ഗേള്‍സ് ഗ്യാങിന്റെ കൂടെ ആയിരുന്നു. കോളേജ് പഠന ത്തിന് ശേഷം വാട്‌സാപ്പ് വന്ന ശേഷമാണ് എല്ലാവരും അങ്ങോട്ടും ഇങ്ങോട്ടും കണക്ട് ചെയ്തത്.അങ്ങനെയാണ് ജെറിനുമായി നല്ല സൗഹൃദമാകുന്നത്.

അദ്ദേഹത്തെ അങ്ങ് കല്യാണം കഴിച്ചാലോ എന്നതിലേക്ക് വന്നു. 40 വയസായിട്ടും രണ്ട് പേര്‍ക്കും ആരെയും കിട്ടിയില്ലെങ്കില്‍ നമുക്ക് കല്യാ ണം കഴിച്ചാലോ എന്ന് അദ്ദേഹം പറഞ്ഞു.പക്ഷെ 40 വയസൊന്നും വേണ്ടി വന്നില്ല. അതിന് മുന്‍പ് തന്നെ വിവാഹ ആലോചനയുമായി വരികയും വിവാഹം നടക്കുകയും ചെയ്തു.

ഞാന്‍ ആഗ്രഹിച്ചത് എന്റെ അമ്മയെ പോലെ കൂടെ സപ്പോര്‍ട്ട് ചെയ്ത് നില്‍ക്കുന്ന ഒരാളെയാണ്. അദ്ദേഹം ബാംഗ്ലൂരിലെ ജോലി രാജി വെച്ച് നാട്ടില്‍ വന്നു. ഞങ്ങള്‍ ഇരുവരും മറ്റ് മതസ്ഥരാണെങ്കിലും എല്ലാ ദൈവങ്ങളിലും വിശ്വസിക്കുന്നു. വളരെ സന്തോഷകരമായി മുന്നോട്ട് പോകുകയാണ് തങ്ങളെന്നും അവര്‍ പറയുന്നു.

Comments are closed.