നല്ല സുഹൃത്തുക്കളെ പോലെ വന്നിട്ടാണ് അഡ്ജസ്റ്മെന്റിന് തയ്യാറാകണം എന്ന് പറയുന്നത്. അതിന് കഴിയില്ലെന്ന് പറഞ്ഞാല്‍ സെറ്റിലെത്തു മ്പോള്‍ ചീത്ത വിളിക്കുകയു കുറെ റീടേക്കുകള്‍ എടുക്കും. സീനും ഡയലോഗും ഒക്കെ കട്ട് ചെയ്യും ; സുന്ദരിയിലെ വൈദേഹി ആയി എത്തുന്ന റിയ പറയുന്നു

മലയാളികളുടെ മനസ് കീഴടക്കിയ നിരവധി പരമ്പരകകള്‍ നമ്മുക്ക് മുന്നിലുണ്ട്. മുന്‍പ് വില്ലത്തരമുള്ള കഥാ പാത്രങ്ങളും കഷ്ടതകളില്‍ സദാ കണ്ണീരുമായിട്ടുള്ള നായികയുമൊക്കെ ആയിരുന്നു സീരിയലിലെ പ്രധാന കഥാ പാത്രങ്ങളായിരുന്നുവെങ്കില്‍ ഇന്നതില്‍ വലിയ മാറ്റം തന്നെ വന്നിട്ടുണ്ട്. സീരിയലിന്റെ പ്രമേയങ്ങളിലും പല മാറ്റ ങ്ങള്‍ വന്നിട്ടുണ്ട്. സീരിയലുകളിലൂടെ പ്രേക്ഷകരുടെ സുപരിചിതരായി ഇഷ്ട താരങ്ങളായി മാറിയ നിരവധി താര ങ്ങളുണ്ട്. അതിലൊരാളാണ് റിയ ജോര്‍ജ്.

രണ്ട് പരമ്പരകളാണ് റിയ ഇപ്പോള്‍ ചെയ്യുന്നത്. ഒന്നില്‍ വില്ലത്തി റോളാണെങ്കില്‍ ഒന്നില്‍ വളരെ പോസിറ്റീവായ കഥാപാത്രമാണ് താരം ചെയ്യുന്നത്. സുന്ദരി എന്ന സീരിയലില്‍ വൈദേഹിയായി എത്തുന്ന താരമാണ് റിയ ജോ ര്‍ജ്. ഫ്ളൈറ്റ് അറ്റന്‍ഡന്റ് ആയി ജോലി ചെയ്തിരുന്ന റിയ ആ ജോലി രാജി വെച്ചാണ് അഭിനയത്തിലേയ്ക്ക് തിരി ഞ്ഞത്. മലയാളിയാണെങ്കിലും താന്‍ ജനിച്ചതു വളര്‍ന്നതുമെല്ലാം നോര്‍ത്ത് ഇന്ത്യയില്‍ ആയിരുന്നു. പിന്നീട് ഫ്‌ളൈറ്റില്‍ ജോലിക്ക് കയറി.ന്നെും അത് മടുത്തപ്പോഴാണ് അഭിനയത്തിലെത്തിയതെന്നും രണ്ട് വര്‍ഷമായി താന്‍ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും താരം പറഞ്ഞു.

ഇപ്പോഴിതാ താരം തനിക്ക് നേരിടേണ്ടി വന്ന കാസ്റ്റിങ് കൗച്ചിനെ പറ്റി തുറന്ന് പറയുകയാണ്. ഇന്ത്യാ ഗ്ലിറ്റ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. അഡ്ജസ്‌റ്‌മെന്റിന് തയ്യാറാകണം എന്ന് പറഞ്ഞ ചില സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. അതെല്ലാം പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. നല്ല സുഹൃത്തുക്കളെ പോലെ വന്നിട്ട്, സംസാരിച്ച ശേഷം ഈ ഇന്‍ഡസ്ട്രി എങ്ങനെ ആണെന്ന് അറിയാമല്ലോ എന്നൊക്കെ പറഞ്ഞ് ആളുകള്‍ വന്നിട്ടുണ്ട്. പക്ഷേ അത്തരത്തില്‍ ഒരു ജോലി തനിക്ക് വേണ്ടാത്തതിനാല്‍ താന്‍ അത് ഒഴിവാക്കും.

ഇപ്പോള്‍ മീടു ഒക്കെ ഉള്ളതിനാല്‍ ചിലകര്‍ക്ക് പേടിയുണ്ട്. എന്റെ ചില സീനിയേഴ്‌സ് ഈ ഇന്‍ഡസ്ട്കരിയിലെ ചില കാര്യങ്ങളും അവരുടെ അനുഭവങ്ങളും പറഞ്ഞിട്ടുണ്ട്. ഒരു പ്രൊജക്ടില്‍ ജോയിന്‍ ചെയ്ത ശേഷം അഡ്ജസ്റ്റ് ചെയ്യണം എന്ന് രീതിയില്‍ വളരെയധികം സമ്മര്‍ദ്ദം ഉണ്ടാക്കും. അതിന് കഴിയില്ലെന്ന് പറഞ്ഞാല്‍ സെറ്റിലെത്തു മ്പോള്‍ എല്ലാവര്‍ക്കും മുന്നില്‍ വെച്ച് ചീത്ത വിളിക്കുകയും ഒക്കെ ചെയ്യും. കുറെ റീടേക്കുകള്‍ എടുക്കും. സീ നും ഡയലോഗും കട്ട് ചെയ്യും. അങ്ങനെ പലതും കേട്ടിട്ടുണ്ട്. എന്നാല്‍ നാല് സീരിയല്‍ ചെയ്തിട്ടും എനിക്ക് അങ്ങ നെയൊരു അനുഭവം ഉണ്ടായിട്ടില്ല. അതിന് ദൈവത്തിനോട് ഞാന്‍ കടപ്പെട്ടിരിക്കുന്നുവെന്ന് റിയ പറയുന്നു,

Comments are closed.