
സെലിബ്രിറ്റിയാക്കല്ലേ അമ്മേ, മകന്റെ രസകരമായ ചിത്രം പങ്കുവച്ച് സ്‌നേഹ ശ്രീകുമാര്‍; ചിത്രം ഏറ്റെടുത്ത് താരങ്ങള്‍
സ്‌നേഹയും ശ്രീകുമാറും ഇപ്പോള്‍ മാതാപിതാക്കളായ സന്തോഷത്തിലാണ്. മറി മായത്തിലൂടെയാണ് ഇരുവരും ആരാധകരുടെ പ്രിയപ്പെട്ട താരങ്ങളായി മാറിയത്. മിനി സ്‌ക്രീനില്‍ നിന്ന് ബിഗ് സ്‌ക്രീനിലേയ്ക്കും ഇവര് ചുവട് വച്ചിരുന്നു. ചക്കപ്പഴത്തിലെ ശ്രീക്കുട്ടനായി ശ്രീകുമാറും മറിമായത്തിലെ മണ്ഡോദരിയുമൊക്കെ ആരാധകര്‍ നെഞ്ചി ലേറ്റിയ ഇവരുടെ കഥാ പാത്രങ്ങളാണ്. സ്‌നേഹയ്ക്കും ശ്രീകുമാറിനും കഴിഞ്ഞ ദിവസമാണ് കടിഞ്ഞൂല്‍ കണ്‍മണി പിറന്നത്. ആണ്‍ കുട്ടിയാണെന്ന് ഇവര്‍അറിയിച്ചിരുന്നു.

ഗര്‍ഭിണിയായതിന്‍രെ വിശേഷങ്ങളെല്ലാം സ്‌നേഹ തന്റെ വ്‌ളോഗിലൂടെ പങ്കു വയ്ക്കുമായിരുന്നു. മറിമായ ത്തിലെ ഷൂട്ടിങ് ലൊക്കേഷനില്‍ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കെ തിക്ക് നെഞ്ചിരിച്ചില് അനുഭവപ്പെട്ടുവെന്നും പിന്നാലെ ആശുപത്രിയില്‍ പോയി ചെക്ക് ചെയ്തപ്പോഴാണ് ഗര്‍ഭിണി ആണെന്ന് അറിയുന്നതെന്നും പിസിഒഡി ഉള്ളതു കൊണ്ട് ആദ്യം അറിഞ്ഞിരുന്നിരുന്നില്ലെന്നും സ്‌നേഹ പറഞ്ഞിരുന്നു. പിന്നീട് എല്ലാ വിശേഷങ്ങളും താരം പങ്കിട്ടിരുന്നു.

ആശുപത്രിയിലേയക്ക് പോവുകയാണെന്നും താരം പറഞ്ഞിരുന്നു. ഇവരുടെ ബേബി ഷവര്‍ ചിത്രങ്ങളും വള ക്കാപ്പ് ചിത്രങ്ങളും ഒടുവില്‍ സ്‌നേഹയും ശ്രീയു പങ്കിട്ട മനോഹരമായ ഒരു മ്യൂസിക് വീഡിയോയും എല്ലാം ആരാധകര്‍ ഏറ്റെടുത്തിരുന്നു. ഇപ്പോഴിതാ ആദ്യമായി മകന്‍രെ ചിത്രം പങ്കു വച്ചിരിക്കുകയാണ് സ്‌നേഹ.

എന്നാല്‍ മകന്റെ മുഖം കാണിക്കാതെ മകന്‍ തന്നെ പൊത്തി പിടിച്ചിരിക്കുകയാണ്. സാധാരണ സെലിബ്രിറ്റികള്‍ മക്കളുടെ ചിത്രങ്ങള്‍ പങ്കുവയ്ക്കുമ്പോള്‍ ഇമോജികള്‍ മക്കളുടെ മുഖത്ത് കവര്‍ ചെയ്യാറുണ്ട്. ഇവിടെ അതിന്‍രെ ആവിശ്യമില്ല. ആരാധകരും താരങ്ങളും സ്‌നേഹയുടെ കുഞ്ഞിന്റെ രസകരമായ ചിത്രം ഏറ്റെടുത്തിരിക്കുക യാണ്.