
പെയിന്‍ വരുന്നത് വരെ കഴിക്കാന്‍ മിച്ചറൊക്കെ ആയിട്ടാണ് പോയത്. നോര്‍മല്‍ ഡെലിവറിയാണെന്നാണ് വിചാരിച്ചത്, എന്നാല്‍ പിന്നീട് പെട്ടെന്ന് സിസേറിയന്‍ തീരുമാനിക്കുകയായിരുന്നു; സ്‌നേഹ ശ്രീകുമാര്‍
മിനി സ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ് സ്നേഹയും ശ്രീ കുമാറും. മറി മായത്തിലൂടെയാണ് ഇരുവരും ആരാധക രുടെ ഹൃദയത്തില്‍ ഇടം നേടിയത്. ഇരുവരും സിനിമയിലും അഭിനയിച്ചിട്ടുണ്ട്. മറിമായത്തിലെ മണ്ഡോദരിയും ലോലിതനും ഇന്നും ആരാധകര്‍ ഓര്‍ത്തിരിക്കുന്ന കഥാ പാത്രങ്ങളാണ്. സ്നേഹയ്ക്കും ശ്രീകുമാറിനും കുറച്ച് നാളുകള്‍ക്ക് മുന്‍പാണ് ആദ്യ കണ്‍മണി പിറന്നത്. ആണ്‍ കുട്ടിയാണ് ഇവര്‍ക്ക് പിറന്നത്. ഗര്‍ഭിണിയായതിന്‍രെ വിശേഷങ്ങളെല്ലാം സ്നേഹ തന്റെ വ്ളോ ഗിലൂടെ പങ്കു വയ്ക്കുമായിരുന്നു. പിസിഒഡി ഉള്ളതു കൊണ്ട് ആദ്യം ഗര്‍ഭിണി ആണെന്ന് മനസിലായത് കുറച്ച് വൈകിയാണെന്ന് താരം പറഞ്ഞിരുന്നു.

ഇവരുടെ ബേബി ഷവര്‍ ചിത്രങ്ങളും വളക്കാപ്പ് ചിത്രങ്ങളുമൊക്കെ സോഷ്യല്‍ മീഡിയയില്‍ നിറയുകയാണ്. കഴിഞ്ഞ ദിവസം മക ന്റെ മനോഹരമായ ചിത്രങ്ങളും താരം പങ്കുവച്ചിരുന്നു. പ്രസവത്തിനായി ശ്രീ എത്താതിരുന്നതും പിന്നീട് ഡോക്ടര്‍ വരെ ശ്രീയെ വിളിച്ചു ചോദിച്ചതിനെ പറ്റിയുമൊക്കെ സനേഹ മുന്‍പ് വീഡിയോയില്‍ പറഞ്ഞിരുന്നു. ഇപ്പോഴിതാ തന്‍രെ ഡെലിവറി സ്‌റ്റോറി യുമായി എത്തിയിരിക്കുകയാണ് താരം. പലരും തന്നോട് ചോദിച്ചതിനാലാണ് ഡെലിവറി സ്‌റ്റോറി പറയുന്നതെന്നും വലിയ ഒരു സ്‌റ്റോറി ഇല്ലെന്നും താരം പറഞ്ഞു.

നിറവയറില്‍ ഡാന്‍സ് ചെയ്തിട്ടും തനിക്ക് നോര്‍ല്‍ ഡെലിവറി ആയിരുന്നില്ലായെന്നും സിസേറിയനായിരുന്നുവെന്നും താരം പറയുന്നു. ഒന്‍പതു മാസം പൂര്‍ത്തിയായിട്ടാണ് ആശുപത്രിയിലെത്തിയതെന്നും സ്‌കാന്‍ ചെയ്തപ്പോള്‍ കുട്ടിക്ക് പ്രശ്‌നങ്ങളെന്നും ഇല്ലായിരുന്നുവെന്നും നോര്‍മല്‍ ഡെലിവറി തന്നെയായിട്ടാണ് മുന്നോട്ട് പോയതെന്നും പെയിന്‍ ഇന്‍ഡ്യൂസ് ചെയ്തിരുന്നു. വേദന വരുന്നത് വരെ കഴിക്കാന്‍ മിച്ചര്‍ ഒക്കെ കരുതിയിരുന്നു,

രാവിലെ അഞ്ചര ആയപ്പോഴേക്കും റെഡിയായി ലേബര്‍ റൂമിലേക്ക് പോയി. ശേഷം എനിമയൊക്കെ തന്ന് വയറ് ക്ലീന്‍ ചെയ്തു. പെയിന്‍ ഇന്‍ഡ്യൂസ് ചെയ്തിട്ടും ചെറിയ പെയിനെ ഉണ്ടായിരുന്നുള്ളു. ഉച്ചയായപ്പോള്‍ ഡോക്ടര്‍ വന്ന് പറഞ്ഞു കുഞ്ഞിന്റെ തല മാത്രമെ വരുന്നുള്ളുവെന്ന്. കുഞ്ഞിന് വെയിറ്റ് കൂടുതലാണെന്നും ഡോക്ടര്‍ പറഞ്ഞത്. അങ്ങനെ പെട്ടെന്ന് സിസേറിയന്‍ ചെയ്യുകയായിരുന്നു, കുഞ്ഞിന്റെ കഴുത്തില്‍ പൊക്കിള്‍ക്കൊടി ചുറ്റിയതുകൊണ്ടാണ് പെട്ടെന്ന് സിസേറിയന്‍ ചെയ്തതെന്നാണ് പിറ്റേദിവസം ഡോക്ടര്‍ എന്നോട് പറഞ്ഞത്. കുഞ്ഞിന് വെറെ പ്രശ്‌നമൊന്നും ഇല്ലായിരുന്നുവെന്നും താരം പറയുന്നു.