
ഒന്‍പത് വര്‍ഷങ്ങള്‍ക്ക് ശേഷം കിട്ടിയ കണ്‍മണി; മകന്റെ വിശേഷം പങ്കിട്ട് സീരിയല്‍ താരങ്ങളായ ശ്രീജ ചന്ദ്രനും സെന്തിലും
ശ്രീജ ചന്ദ്രന്‍ എന്ന താരത്തെ മലയാളികള്‍ ഒരിക്കലും മറക്കാനിടയില്ല. ഒരു കാലഘട്ടത്തില്‍ മലയാള സീരിയല്‍ രംഗത്തെ സജീവ സാന്നിധ്യമായിരുന്നു ശ്രീജ ചന്ദ്രന്‍. 1995ല്‍ കഥാ പുരുഷന്‍ എന്ന സിനിമയില്‍ ബാല താരമായി എത്തിയ ശ്രീജ പിന്നീട് കൃഷ്ണ ഗോപാലകൃഷ്ണ, വാല്‍ക്കണ്ണാടി, പകല്‍,വടക്കും നാഥന്, ഭാര്‍ഗവ ചരിതം മൂന്നാം ഖണ്ഡം തുടങ്ങി കുറച്ച് സിനിമകളില്‍ അഭിനയിച്ച ശ്രീജ പിന്നീട് മിനി സ്‌കീന്‍ രംഗത്ത് സജീവമായി. പകല്‍മഴ, അമ്മതമ്പുരാട്ടി, കാഴ്ച്ച, മനസറിയാതെ, കടമുറ്റത്ത് കത്തനാര്‍, തുളസിദളം, താലോലം, കൃഷ്ണ കൃപാസാഗരം, വേളാങ്കണ്ണി മാതാവ്, സ്വാമി അയ്യപ്പന്‍ തുടങ്ങി നിരവധി മലയാള സീരിയലുകളില്‍ അഭിനയിച്ച ശ്രീജ പിന്നീട് തമിഴ് സീരിയല്‍ രംഗത്തും സജീവമായി.

സ്റ്റാര്‍ വിജയിലെ മധുരൈ എന്ന സീരിയലിലൂടെയാണ് തമിഴ് സീരിയലിലേയ്ക്ക് താരം എത്തുന്നത്. മീര, മുന്താണി മുടിച്ച്, ശരവണന്‍ മീനാച്ചി, മാപ്പിളൈ, തുടങ്ങി കപറച്ച് സീരിലുകളില്‍ താരം സജീവമായി. ശരവണന്‍ മീനാച്ചിയിലെ മീനാച്ചി എന്ന കഥാപാച്രം താരത്തിന് തമിഴ് ലോകട്ട് വലിയ ആരാധകരെ തന്നെ ഉണ്ടാക്കി. കൂടെ അഭിനയിച്ച മിര്‍ച്ചി സെന്തിലുമായി താരം പ്രണയത്തിലാവുകയും പിന്നീട് കന്യാകുമാരിയില്‍ വച്ച് വീട്ടുകാരുടെ എതിര്‍പ്പോടെ വിവാഹം കഴിക്കുകയുമായിരുന്നു. വിവാഹം കഴിഞ്ഞതോടെ ഭര്‍ത്താവിനൊപ്പം മാത്രമേ ഇന്റിമേറ്റ് സീനുകള്‍ ചെയ്യുകയുള്ളുവെന്ന് ശ്രീജ വ്യക്തമാക്കുകയും ചെയ്തു. വളരെ സന്തോഷമായിട്ടാണ് ശ്രീജയും സംന്തിലും ജീവിക്കുന്നത്.

തന്റെ ജീവിതത്തില്‍ ശ്രീജ വന്നതോടെയാണ് വലിയ മാറ്റമുണ്ടായതെന്നും ശ്രീജയാണ് വീട്ടിലെ ബോസ് എന്നും സെന്തില് എപ്പോഴും വാചാലനാവാറുണ്ട്. വിവാഹം കഴിഞ്ഞ് ഏറെ കഴിഞ്ഞിട്ടും ഇവര്‍ക്കു കുട്ടികള്‍ ഉണ്ടായി രുന്നില്ല. കുറച്ച് നാളുകള്‍ക്ക് മുന്‍പാണ് ശ്രീജ അമ്മയാകാന്‍ പോകുന്നുവെന്ന വാര്‍ത്ത പുറത്ത് വന്നത്. ഇവരുടെ വളക്കാപ്പ് ചിത്രങ്ങളും പുറത്ത് വന്നിരുന്നു. പിന്നാലെ ഇരുവരുടെയും കുട്ടിയും എത്തി. ആണ്‍ കുട്ടിയാണ് ഇവര്‍ക്ക് ജനിച്ചത്.

ഇപ്പോഴിതാ മകന്റെ ചോറൂണ് ചടങ്ങ് വളരെ ആഘോഷത്തോടെ ശ്രീജയുടെ തിരുവനന്തപുരത്തെ വീട്ടില്‍ വച്ചു നടത്തിയെന്ന് തുറന്ന് പറയകയാണ്. ഒന്‍പത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇവരുടെ ജീവിതത്തിലേയ്ക്ക് കുട്ടി എത്തുന്നത്. തങ്ങളുടെ വിവാഹ വാര്‍ഷിക ദിനത്തിലാണ് മകന്റെ വിശേഷം ഇവര് പങ്കിട്ടെത്തിയത്. ശ്രീ വല്ലഭ് എന്നാണ് മകന് പേര് നല്‍കിയത്. ഇപ്പോള്‍ മകന് ആറുമാസമായെന്നും ശ്രീജയുടെ വീട്ടില്‍ മകനെ ദേവൂട്ടന്‍ എന്നാണ് വിളിക്കുന്നതെന്നും തന്റെ വീട്ടില്‍ വല്ലഭ് എന്നാണ് വിളിക്കുന്നത്. തമിഴ് ആചാര പ്രകാരവും ചടങ് നടത്തിയിരുന്നുവെന്നും സെന്തില്‍ പറഞ്ഞു.