
മണി നല്ല ഒരു ആര്‍ട്ടിസ്റ്റായിരുന്നു. സാമ്പത്തികമായി സഹായിക്കുന്നതില്‍ പിശുക്കൊന്നും കാണിക്കില്ലായിരുന്നു; സംവിദായകന്‍ ശ്രീ കണ്ഠന്‍
കലാഭവന്‍ മണിയുടെ ജീവിതം തന്നെ ഒരു സിനിമക്കഥ പോലെ ആയിരുന്നു. ഒന്നുമില്ലായ്മയില്‍ നിന്ന് വലിയൊരു നടനായി മാറി എന്നത് അധികമാര്‍ക്കും സാധിക്കുന്ന കാര്യമല്ല. ശരിക്കും മോട്ടീവേഷന്‍ ലൈഫ് എന്നൊക്കെ കലാഭവന്‍ മണിയുടെ ജീവിതത്തെ പറയാം. കാരണം കളിയാക്കലുകളും പരിഹാസങ്ങളുമൊക്കെ കൈയ്യടിയാക്കി മാറ്റിയ ഈ താരം ആരും അസൂയപ്പെടുത്തുന്ന ജീവിതത്തിലേയ്ക്കാണ് പിന്നെ എത്തിയത്.


ഇപ്പോഴിതാ കലാഭവന്‍ മണിയെ പറ്റി സംവിധായകന്‍ ശ്രീകണ്ഠന്‍ വെഞ്ഞാറമൂട് പറയുന്നു. മിമിക്രി താരമായി എത്തി പിന്നീട് വില്ലന്‍ വേഷങ്ങളും നായകനായും ക്യാരക്ടര്‍ റോളുകളിലുമെല്ലാം തിളങ്ങി മലയാളത്തിന് പുറമേ തമിഴ്. തെലുങ്ക് ഭാഷകളിലെല്ലാം താരം സജീവമായിരുന്നു. ദോസ്ത് തുടങ്ങി ചില സിനിമകളില്‍ ഞാനും കലാഭവന്‍ മണിയും ഒരുമിച്ച് പ്രവര്‍ത്തിച്ചിരുന്നു. ഞങ്ങള്‍ക്കിടയില്‍ നല്ലൊരു സൗഹൃദം മരണം വരെ ഉണ്ടായിരുന്നു.

‘പ്രൊഡ്യൂസറുടെ കയ്യില്‍ നിന്നും അധികം പൈസ ചിലവാക്കിപ്പിക്കാന്‍ മണി ശ്രമിക്കാറില്ല. എല്ലാ കാര്യങ്ങളും മണി തന്നെയാണ് നോക്കുന്നത്.’ ‘നിര്‍മാതാവിനോ സംവിധായകനോ മണി ഒരിക്കലും ബാധ്യത വരുത്താറില്ലായിരുന്നുവെന്നും അദ്ദേഹം പറയുന്നു. മണി യഥാര്‍ത്ഥത്തില്‍ നല്ല ഒരു ആര്‍ട്ടിസ്റ്റാണ്. എന്റെ മുന്നില്‍ മണി വരുമ്പോള്‍ ആര്‍ട്ടിസ്റ്റായി മാത്രമാണ്. പ്രേക്ഷകര്‍ക്ക് മുമ്പില്‍ പാട്ടുകാരനായിട്ടാണ് വരുന്നത്.’ചില ഇടങ്ങളില്‍ ഫൈറ്ററും. മറ്റ് സ്ഥലങ്ങളില്‍ പെര്‍ഫോമറായിട്ടുമാണ് അദ്ദേഹം പ്രത്യക്ഷപ്പെ ട്ടിരുന്നത്. സകല കലാ വല്ലഭന്‍ ആയിരുന്നു മണി. അദ്ദേഹം സാമ്പത്തികമായി സഹായിക്കാന്‍ എത്തുമ്പോള്‍ പിശുക്കൊന്നും കാണിക്കില്ലായിരുന്നുവെന്നും താരം പറയുന്നു.